കുവൈത്ത് സന്ദർശന വിവാദം: വീണയുടെ നാടകത്തിന് സതീശന്‍റെ പശ്ചാത്തല സംഗീതമെന്ന് വി മുരളീധരന്‍
തിരുവനന്തപുരം: കുവൈത്തില്‍ തീപ്പിടുത്ത ദുരന്തത്തില്‍ ഉള്‍പ്പെട്ട ഇന്ത്യക്കാര്‍ക്ക് വേണ്ടതെല്ലാം കേന്ദ്രസര്‍ക്കാര്‍ ചെയ്തുവെന്ന് മുന്‍ വിദേശകാര്യസഹമന്ത്രിയും ബി ജെ പി നേതാവുമായ വിമുരളീധരന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെട്ട് മൃതദേഹങ്ങള്‍ അതിവേഗം നാട്ടിലെത്തിച്ചു. അതേ വിമാനത്തില്‍ വിദേശകാര്യസഹമന്ത്രി യാത്ര ചെയ്തു. ചികിത്സയിൽ കഴിയുന്നവര്‍ക്ക് അദ്ദേഹം നേരിട്ടെത്തി വിദഗ്ധചികില്‍സയ്ക്ക് വേണ്ട കാര്യങ്ങള്‍ ഏര്‍പ്പാടാക്കി. വളരെ വേഗത്തില് തന്നെ കേന്ദ്രസര്‍ക്കാര്‍ ധനസഹായവും പ്രഖ്യാപിച്ചു. എന്നിട്ടും കേന്ദ്രത്തെ വിമര്‍ശിക്കുന്ന പിണറായി വിജയന്‍റെ ലക്ഷ്യം രാഷ്ട്രീയ ലാഭം മാത്രമാണെന്നും വി മുരളീധരന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ കേരളത്തെ ഇന്ത്യയിലെ ഒരു സംസ്ഥാനമായാണ് കാണുന്നത്. 'ഞങ്ങള്‍ നിങ്ങള്‍' എന്ന വേര്‍തിരിവുണ്ടാക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ് എന്നും വി മുരളീധരന്‍ അഭിപ്രായപ്പെട്ടു. സംസ്ഥാന ആരോഗ്യ മന്ത്രി വീണ ജോർജിന് കുവൈത്തില്‍ പോയിട്ട് ഒന്നും ചെയ്യാനില്ല. അവർക്ക് അകമ്പടി സേവിക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തേണ്ടി വരും എന്നല്ലാതെ പ്രത്യേകിച്ച് ഒരു ഇടപെടലും നടത്താൻ സാധിക്കില്ല. പൊളിറ്റിക്കല്‍ ക്ലിയറന്‍സ് കിട്ടും മുമ്പേ വിമാനത്താവളത്തിലെത്തിയ വിവരദോഷത്തിന് നരേന്ദ്ര മോദിയെ പഴിച്ചിട്ട് കാര്യമില്ലെന്ന് വി മുരളീധരന്‍ വിമര്‍ശിച്ചു.

കാര്യം മനസിലാക്കാതെ വീണ ജോര്‍ജിന്‍റെ നാടകത്തിന്‍ പശ്ചാത്തല സംഗീതമൊരുക്കുകയാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ചെയ്തത്. ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ ലോകകേരളസഭ മാറ്റി വയ്ക്കണം എന്ന് പറയാനുള്ള ആര്‍ജവം പ്രതിപക്ഷ നേതാവിനുണ്ടായില്ല എന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി. ദുരന്തത്തിനരയായവരോടുള്ള ആഭിമുഖ്യം കാണിക്കേണ്ടത് അവരുടെ ബന്ധുക്കളോടൊപ്പമിരുന്നാണ്.
മരണമടഞ്ഞവുടെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കേണ്ട സമയത്ത് മുഖ്യമന്ത്രി പ്രവാസി വ്യവസായികള്‍ക്കൊപ്പം അത്താഴം കഴിക്കാന്‍ പോയെന്ന് ബിജെപി നേതാവ് വിമര്‍ശിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് മനുഷ്യത്വം അൽപംപോലുമില്ലെന്ന് വീണ്ടും തെളിഞ്ഞു. സാധാരണ പ്രവാസികൾക്ക് എന്ത് പ്രയോജനമാണ് ലോക കേരള സഭകൊണ്ട് ഉള്ളതെന്നും വി മുരളീധരന്‍ ചോദിച്ചു.
അതേസമയം,പ്രവാസി നയ രൂപീകരണത്തിന് ഒരു സർക്കാരിന് എന്തൊക്കെ ചെയ്യാൻ സാധിക്കുമെന്നു ലോക കേരള സഭയിലൂടെ കേരളം ലോകത്തിനു കാണിച്ചു കൊടുക്കുകയാണെന്ന് നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ അഭിപ്രായപ്പെട്ടു നിയമസഭയിൽ നാലാം ലോക കേരള സഭയോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസി സമൂഹത്തെ ബാധിച്ച അഗാധമായ ദുരന്തത്തിന്റെ നിഴലിലാണ് ഈ ഒത്തുചേരലെന്ന് അദ്ദേഹം പറഞ്ഞു.
ഓരോ കുടിയേറ്റ തൊഴിലാളിയും കേവലം വ്യക്തികൾ മാത്രമല്ല, നമ്മുടെ സമ്പദ് വ്യവസ്ഥയുടെ പരിപാലകർ കൂടിയാണ്. നയരൂപ കർത്താക്കൾ എന്ന നിലയിൽ ഈ ദുരന്തം കുടിയേറ്റ തൊഴിലാളികളുടെ സുരക്ഷയും അവകാശങ്ങളും ഉറപ്പാക്കണമെന്ന അടിയന്തര ആവശ്യത്തെ അടിവരയിടുന്നു. കർശനമായ സുരക്ഷാ നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിനും വിദേശത്തു മികച്ച തൊഴിൽ സാഹചര്യം നടപ്പാക്കുന്നതിനും കൂടുതൽ സാമൂഹിക സുരക്ഷാ പദ്ധതികൾ വിഭാവനം ചെയ്യുന്നതിനും ലോക കേരള സഭയുടെ കൂട്ടായ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായി നടത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം












Click it and Unblock the Notifications