കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുവൈറ്റ് വയനാട് അസോസിയേഷന്‍ പ്രൊജക്ട് വിദ്യാകിരണ്‍: നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് പഠനസഹായം നല്‍കി

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: കുവൈറ്റ് വയനാട് അസോസിയേഷന്റെ പ്രൊജക്ട് വിദ്യാകിരണ്‍ പദ്ധതി പ്രകാരം നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് പഠനസഹായം വിതരണം ചെയ്തു. കുവൈത്തില്‍ ജോലി ചെയ്തുവരുന്ന വയനാട്ടിലെ പ്രവാസികളുടെ സംഘടനയായ കുവൈത്ത് വയനാട് അസോസിയേഷന്‍ (കെ ഡബ്ല്യു എ) കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ജില്ലയിലെ നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് പഠനസഹായം നല്‍കിവരുന്നുണ്ട്.

പ്രസ്തുത പദ്ധതി ഈ വര്‍ഷവും വിപുലമായി തന്നെ നടപ്പിലാക്കിയിട്ടുണ്ട്. കല്‍പ്പറ്റ മുനിസിപ്പല്‍ ഹാളില്‍ നടന്ന യോഗത്തില്‍ സികെ ശശീന്ദ്രന്‍ എം.എല്‍.എ.ഉദ്ഘാടനം ചെയ്തു. കുവൈറ്റ് വയനാട് അസോസിയേഷന്‍ വയനാട്ടില്‍ ചെയ്യുന്ന എല്ലാ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളേയും അനുമോദിക്കുകയും ഭാവി പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണയും എംഎല്‍എ പ്രഖ്യാപിച്ചു.

wayanadkuwaitassociation-

വിദേശത്ത് ജോലി ചെയ്ത് തിരിച്ചു വരുന്ന വയനാട് പ്രവാസികള്‍ക്ക് എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കണ്‍വീനര്‍ റോയ് മാത്യു അധ്യക്ഷത വഹിച്ച ചടങ്ങില്‍ കുവൈത്ത് വയനാട് അസോസിയേഷന്‍ അഡൈ്വസറി ബോര്‍ഡ് മെമ്പര്‍ ജലീല്‍ വാരാമ്പറ്റ സ്വാഗതം പറഞ്ഞു. കുവൈത്ത് വയനാട് അസോസിയേഷന്‍ അംഗം കെ.സിദ്ദീഖ് എം എല്‍ എക്ക് മൊമെന്റോ നല്‍കി ആദരിച്ചു. തുടര്‍ന്ന് ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ.ആശംസകള്‍ അറിയിച്ച് സംസാരിക്കുകയും എല്ലാ വിധ പിന്തുണയും അറിയിക്കുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.മിനി കുട്ടികള്‍ക്കുള്ള പഠനോപകരണ വിതരണം ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്‍മുഖന്‍,കെ.എസ്.ആര്‍.ടി.സി.ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ സി.എം.ശിവരാമന്‍,ജി.കെ.പി.എ കേരള വൈസ് പ്രസിഡന്റ് സാജിദ് വൈത്തിരി,വന്ദന ഷാജു (സാമൂഹിക പ്രവര്‍ത്തകന്‍) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ചടങ്ങില്‍ എസ്.എസ്.എല്‍.സി.പരീക്ഷയില്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ കുവൈത്ത് വയനാട് അസോസിയേഷന്‍ കുടുംബാംഗം ഷമീല പടിഞ്ഞാറത്തറയെ ആദരിക്കുകയും ചെയ്തു. അസോസിയേഷന്‍ ഓഡിറ്റര്‍ കെ.ഷറഫുദ്ദീന്‍ വള്ളി നന്ദി പറഞ്ഞു.

English summary
Kuwait Wayanad association's vidhyakiran scheme distributes books.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X