കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിവി ന്യൂവിലെ സമരം തെരുവിലേക്ക്

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: ശമ്പള പ്രശ്‌നത്തെ തുടര്‍ന്ന് തത്സമയ വാര്‍ത്ത സംപ്രേഷണം നിര്‍ത്തി വച്ച ടിവി ന്യൂ ചാനലിലെ സമരം തെരുവിലേക്ക്. ജീവനക്കാര്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തില്‍ സായാഹ്ന ധര്‍ണ നടത്താനൊരുങ്ങുകയാണ്.

ജനുവരി 10 ന് വൈകീട്ട് എറണാകുളം മേനക ജങ്ഷനിലാണ് ധര്‍ണ നടത്തുക. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പത്രക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചു.

TV New

രണ്ട് മാസത്തെ ശമ്പളമാണ് ജീവനക്കാര്‍ക്ക് ടിവി ന്യൂവില്‍ കുടിശ്ശികയായി ഉള്ളത്. കൂടാതെ ജോലി ചെയ്യാനുള്ള സാഹചര്യവും മാധ്യമ പ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്നില്ല. ഈ രണ്ട് പ്രശ്‌നങ്ങള്‍ ഉന്നയിച്ചുകൊണ്ട് തന്നെയാണ് ധര്‍ണ നടത്തുന്നത്.

കേരള പത്രപ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തില്‍ ടിവി ന്യൂവിലെ പ്രശ്‌നങ്ങള്‍ ലേബര്‍ കമ്മീഷണര്‍ക്ക് മുന്നില്‍ എത്തിച്ചിരുന്നു. എന്നാല്‍ ഈ ചര്‍ച്ചയിലും മാനേജ്‌മെന്റ് നിഷേധാത്മക നിലപാടാണ് എടുത്തത് എന്നാണ് വിവരം. പണമില്ലാത്തതിനാല്‍ ശമ്പളം നല്‍കാന്‍ കഴിയില്ലെന്ന വാദമാണ് ചാനല്‍ മാനേജ്‌മെന്റ് ഉന്നയിച്ചത്.

മാധ്യമ പ്രവര്‍ത്തകരും മറ്റ് ജീവനക്കാരും അടക്കം ഇരുനൂറില്‍ പരം ആളുകളാണ് ചാനലില്‍ ജോലി ചെയ്യുന്നത്. പലരും മറ്റ് പ്രമുഖ മാധ്യമ സ്ഥാപനങ്ങളില്‍ നിന്ന് മാനേജ്‌മെന്റിന്റെ വാഗ്ദാനങ്ങള്‍ വിശ്വസിച്ച് വന്നവരാണ്. ഇപ്പോള്‍ തന്നെ പലരും മറ്റ് ജോലികളില്‍ പ്രവേശിച്ചു. പലരും പുതിയ ജോലിക്ക് വേണ്ടിയുള്ള അന്വേഷണത്തിലാണ്.

കേരള ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റെ നേതൃത്വത്തിലാണ് ചാനല്‍ തുടങ്ങിയത്. ഭഗത് ചന്ദ്രശേഖര്‍ ആയിരുന്നു ചാനലിന്റെ സിഇഒ. പിന്നീട് ഭഗത് ചാനലില്‍ നിന്ന് രാജിവച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

English summary
KUWJ along with employees of TV New will conduct Dharna at Ernakulam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X