കെയുഡബ്ല്യുജെ: സി നാരായണന്‍ സെക്രട്ടറി, ഗഫൂര്‍ പ്രസിഡന്റ്
തിരുവനന്തപുരം: കേരള പത്രപ്രവര്‍ത്തക യൂനിയന്‍ പ്രസിഡന്റായി പിഎ ഗഫൂറിനെയും സെക്രട്ടറിയായി സി നാരായണനെയും തിരഞ്ഞെടുത്തു. ഔദ്യോഗിക പാനലിനെതിരേ മത്സരിച്ചാണ് ഇരുവരും വിജയിച്ചത്.
പി എ ഗഫൂര്‍ 397 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ആകെ പോള്‍ ചെയ്ത 1977 വോട്ടുകളില്‍ 1188ഉം ഗഫൂര്‍ സ്വന്തമാക്കി. രണ്ടാം സ്ഥാനത്തെത്തിയ ബോബിക്ക് 791 വോട്ടുകളാണ് ലഭിച്ചത്. 38 വോട്ടുകള്‍ അസാധുവായി.

നിലവിലുള്ള സെക്രട്ടറി എന്‍ പത്മനാഭനെ 552 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചാണ് സി നാരായണന്‍ സെക്രട്ടറിയായത്. 1977 വോട്ടുകളില്‍ 1267 എണ്ണവും നാരായണനു ലഭിച്ചു. പത്മനാഭന് 715 പേരുടെ പിന്തുണയുണ്ടായിരുന്നു. 32 വോട്ടുകള്‍ അസാധുവായി.
സംഘടനാപ്രവര്‍ത്തനങ്ങളുടെ പേരില്‍ മാതൃഭൂമിയില്‍ നിന്നു പുറത്താക്കപ്പെട്ട നേതാവാണ് നാരായണന്‍ എന്നതിനാല്‍ ഈ വിജയം മാതൃഭൂമി ജേര്‍ണലിസ്റ്റ് യൂനിയനും പത്രത്തിന്റെ മാനേജ്‌മെന്റിനും കനത്ത പ്രഹരമാണ് നല്‍കുന്നത്.












Click it and Unblock the Notifications