'പത്രപ്രവര്‍ത്തകന് തൊഴിലാളിയെന്ന തിരിച്ചറിവുവേണം'
കോട്ടയം: മാധ്യമ പ്രവര്‍ത്തകര്‍ക്ക് തങ്ങള്‍ തൊഴിലാളികളാണെന്ന തിരിച്ചറിവുണ്ടാകണമെന്ന് എച്ച്എംഎസ് ദേശീയ പ്രസിഡന്റ് അഡ്വക്കറ്റ് തമ്പാന്‍ ജോസഫ്. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന സെമിനാറില്‍ ' മാധ്യമ പ്രവര്‍ത്തകര്‍ നേരിടുന്ന തൊഴില്‍ പ്രശ്‌നങ്ങളും തൊഴിലാളി സംഘടനകളും' എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സെപ്തംബര്‍ 27 മുതല്‍ 29വരെ കോട്ടയത്തു വച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്റെ 51ാം സംസ്ഥാന സമ്മേളനം നടക്കുമെന്ന് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെസി രാജഗോപാലും ജനറല്‍ സെക്രട്ടറി മനോഹരന്‍ മോറാറിയുമാണ് പത്രസമ്മേളനത്തിലറിയിച്ചു. ഇതിന്റെ ഭാഗമായാണ് സെമിനാര്‍ സംഘടിപ്പിത്. രാവിലെ ഒമ്പതിന് മാമന്‍ മാപ്പിള ഹാളില്‍ പതാകയുയര്‍ത്തികൊണ്ട് ആരംഭിക്കുന്ന പരിപാടിയിലെ പൊതുസമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും.

മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെസി ജോസഫ് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. ഉച്ചകഴിഞ്ഞ് പ്രതിനിധി സമ്മേളനത്തിന് ശേഷം രാത്രി കലാഭവന്‍ ചാക്കോച്ചന്റെ സാക്‌സോഫോണ്‍ കച്ചേരിയുമുണ്ടാകും.
29ന് ചേരുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. ധനമന്ത്രി കെഎം മാണിയും കേന്ദ്രമന്ത്രി കെവി തോമസും മുഖ്യാതിഥികളായിരിക്കും.












Click it and Unblock the Notifications