കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് വാക്സിൻ: മാധ്യമ പ്രവർത്തകരെ മുൻഗണനാ പട്ടികയിൽ പെടുത്തണമെന്ന് കെയുഡബ്ല്യുജെ

Google Oneindia Malayalam News

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിൽ മാധ്യമ പ്രവർത്തകരെയും മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തി വാക് സിൻ ലഭ്യമാക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം ജനുവരിയിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടതു മുതൽ പ്രതിരോധ, ബോധവത് കരണ പ്രവർത്തനങ്ങളിൽ ഭരണ സംവിധാനങ്ങൾക്കൊപ്പം തോളോടു തോൾ ചേർന്നു പ്രവർത്തിക്കുന്നവരാണു മാധ്യമ പ്രവർത്തകർ. എന്നാൽ, കേന്ദ്ര, സംസ്ഥാന സർക്കാറുകൾ പ്രഖ്യാപിച്ച കോവിഡ് പാക്കേജുകളിലൊന്നും മാധ്യമ പ്രവർത്തകർക്ക് ഇടമുണ്ടായില്ല എന്നതു ഖേദകരമാണ്.

പ്രതിരോധ വാക്സിൻ വിതരണത്തിൽ കോവിഡ് മുന്നണി പോരാളികളുടെ പരിഗണന നൽകി മാധ്യമ പ്രവർത്തകരെയും ഉൾപ്പെടുത്തണമെന്ന ആവശ്യം തുടക്കം മുതലേ പല തവണ സർക്കാർ മുമ്പാകെ ഉന്നയിച്ചിരുന്നു. എന്നാൽ, നാളിതുവരെ അനുകൂല സമീപനം ഉണ്ടായിട്ടില്ല. രണ്ടാം തരംഗത്തിൽ ഒട്ടേറെ മാധ്യമ പ്രവർത്തകർ ദിനംപ്രതി കോവിഡ് പോസിറ്റീവായി രോഗശയ്യയിലാവുകയാണ്.

covid

കൊവിഡ് രണ്ടാം തരംഗം: ലോക്ക്ഡൗണിലായി കര്‍ണാടക, ചിത്രങ്ങള്‍ കാണാം

കഴിഞ്ഞ ദിവസങ്ങളിൽ ഞങ്ങളുടെ ചില പ്രിയപ്പെട്ട സഹപ്രവർത്തകർ കോവിഡ് ബാധയെ തുടർന്നുള്ള പ്രശ് നങ്ങളിൽ മരണത്തിന് കീഴടങ്ങുകയും ചെയ് തിരിക്കുന്നു. കോവിഡ് പ്രതിരോധ ശ്രമങ്ങൾ അടക്കം അറിയേണ്ട കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ സദാ ജാഗ്രതയോടെ നിലകൊള്ളുന്ന മാധ്യമ പ്രവർത്തകരുടെ ആരോഗ്യ രക്ഷയ് ക്കായി സർക്കാർ ക്രിയാത്മക നടപടി സ്വീകരിക്കേണ്ടതുണ്ട് . കോവിഡ് പ്രതിരോധ വാക് സിൻ എല്ലാ മാധ്യമ പ്രവർത്തകർക്കും അടിയന്തരമായി ലഭ്യമാക്കാൻ ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ നിവേദനത്തിൽ യൂണിയൻ സംസ് ഥാന പ്രസിഡൻറ് കെ.പി റജിയും ജനറൽ സെക്രട്ടറി ഇ.എസ് സുഭാഷും അഭ്യർഥിച്ചു.

സിമ്പിള്‍ ഡ്രെസില്‍ അതീവ സുന്ദരിയായി അമൃത അയ്യര്‍; മാലാഖയെ പോലെയുണ്ടെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍ കാണാം

English summary
KUWJ demands priority for Journalists in Covid Vaccination drive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X