കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശാഭിമാനിക്ക് വന്‍ തിരിച്ചടി... പത്രപ്രവര്‍ത്തക യൂണിയന്‍ തിരഞ്ഞെടുപ്പില്‍ വീണ്ടും സി നാരായണന്‍

  • By Desk
Google Oneindia Malayalam News

തൃശൂര്‍: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ഇത്തവണ ദേശാഭിമാനിക്ക് കനത്ത തിരിച്ചടി. ദേശാഭിമാനി യൂണിയന്‍ പിടിച്ചടക്കാനുള്ള നീക്കം നടത്തുന്നുവെന്ന് നേരത്തേ ആരോപണം ഉണ്ടായിരുന്നു.

സംസ്ഥാന പ്രസിഡന്റ് ആയി ചന്ദ്രികയിലെ കമാല്‍ വരദൂരും ജനറല്‍ സെക്രട്ടറിയായി മാതൃഭൂമിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ട സി നാരായണനും തിരഞ്ഞെടുക്കപ്പെട്ടു. ദേശാഭിമാനി പാനലിനൊപ്പം ആയിരുന്നു കമാല്‍ വരദൂര്‍ മത്സരിച്ചത്.

Recommended Video

cmsvideo
ന്യൂസ്18 കേരളയില്‍ പിരിച്ചുവിടല്‍ ഭീഷണി? | Oneindia Malayalam
Kamal Varadoor and C Narayanan

നിലവിലെ ജനറല്‍ സെക്രട്ടിയായ സി നാരായനെതിരെ മത്സരിച്ചത് ദേശാഭിമാനി ന്യൂസ് എഡിറ്റര്‍ ആയ എഒ വര്‍ഗ്ഗീസ് ആയിരുന്നു. നിലവിലെ സംസ്ഥാന ട്രഷറര്‍ ആയിരുന്നു എംഒ വര്‍ഗ്ഗീസ്. എന്നാല്‍ 433 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സി നാരായണന്‍ തിരഞ്ഞെടുക്കപ്പെട്ടു.

നിലവിലെ പ്രസിഡന്റ് ആയിരുന്ന അബ്ദുള്‍ ഗഫൂറിനെ(മാധ്യമം) ആണ് കമാല്‍ വരദൂര്‍ പരാജയപ്പെടുത്തിയത്. കോഴിക്കോട് പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് ആയിരുന്നു കമാല്‍ വരദൂര്‍. അറിയപ്പെടുന്ന സ്‌പോര്‍ട്‌സ് ലേഖകനും ആണ്.

ജില്ലാ ഭാരവാഹികളുടെ കാര്യത്തില്‍ ദേശാഭിമാനി തന്നെയാണ് മുന്‍പന്തിയില്‍ എന്ന് പറയേണ്ടിവരും. നാല് ജില്ലകളില്‍ പ്രസിഡന്റ് സ്ഥാനവും രണ്ട് ജില്ലകളില്‍ സെക്രട്ടറി സ്ഥാനവും ദേശാഭിമാനിക്കാണ്.

ദേശാഭിമാനി ഇത്തവണ മാതൃഭൂമിയെ കൂടി കൂട്ടുപിടിച്ചാണ് പ്രസ് ക്ലബ്ബ് തിരഞ്ഞെടുപ്പിന് ഇറങ്ങിയത്. പലയിടങ്ങളിലും മനോരമയുടേയും പിന്തുണയുണ്ടായിരുന്നു. മാധ്യമം, സിറാജ് തുടങ്ങിയവയുടെ പിന്തുണയോടെയായിരുന്നു സി നാരായണന്‍, അബ്ദുള്‍ ഗഫൂര്‍ പാനല്‍ മത്സരിച്ചത്. എന്നാല്‍ ഒരുപാനലിനും വന്‍ വിജയം നേടാന്‍ സാധിച്ചില്ല എന്നതാണ് സത്യം.

English summary
KUWJ Election: Kamal Varadoor elected as State President and C Narayanan as General Secreatary.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X