വിലക്കിയിട്ടും മാതൃഭൂമിയില്‍ നിന്ന് രണ്ട് പേര് തിരഞ്ഞെടുപ്പിന്, വോട്ട് ചെയ്യാനും ചിലരെത്തി
കോഴിക്കോട്: കേരള പത്രപ്രവര്‍ത്തക യൂണിയന് തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുകയോ വോട്ട് ചെയ്യുകയോ വേണ്ട എന്നാണ് മാതൃഭൂമി ജേര്‍ണലിസ്റ്റ് യൂണിയന് തീരുമാനിച്ചിരുന്നത്. ഇത് മാനേജ്മെന്റിന്റെ താത്പര്യ പ്രകാരമാണെന്നാണ് ആക്ഷേപം.
എന്തായാലും മാതൃഭൂമിയില്‍ നിന്ന് രണ്ട് പേര് തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുന്നുണ്ട്. മാങ്കുളത്തേയ്ക്ക് സ്ഥലം മാറ്റിയ പി സുരേഷ് ബാബുവും ബെംഗളൂരുവിലേയ്ക്ക് സ്ഥലം മാറ്റിയ ഫോട്ടോഗ്രാഫര്‍ മനോജും.

രണ്ട് പേര് മത്സരിച്ചു എന്നതിനപ്പുറും ചിലര്‍ വോട്ട് ചെയ്യാനും എത്തി എന്നതാണ് ശ്രദ്ധേയും. മാനേജ്മെന്റിന്റെ താത്പര്യപ്രകാരം യൂണിയന് എടുത്ത തീരുമാനത്തെ തള്ളിക്കളഞ്ഞാണ് ഇവര്‍ വോട്ട് ചെയ്യാനെത്തിയത്. ഇവരില്‍പലരും വേജ് ബോര്‍ഡ് സമരത്തിന്റെ ഭാഗമായി സ്ഥലം മാറ്റത്തിനും മറ്റും വിധേയരായവരാണ്.
ഇത്തവണ കെയുഡബ്ല്യൂജെ തിരഞ്ഞെടുപ്പില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് മത്സരിയ്ക്കുന്നവരില് ഒരാള്‍ മാതൃഭൂമിയില്‍ നിന്ന് പുറത്താക്കപ്പെട്ട സി നാരായണനാണ്. എതിര് സ്ഥാനാര്‍ത്ഥി നിലവിലെ സെക്രട്ടറിയായ പത്മനാഭനും. രണ്ട് പേരും മാതൃഭൂമിയ്ക്ക് അനഭിമതരാണെന്നാണ് പറയപ്പെടുന്നത്.
മാതൃഭൂമിയിലെ പത്രപ്രവര്‍ത്തകര്‍ വോട്ടെടുപ്പില്‍ പങ്കെടുത്താല്‍ അത് സി നാരായണന് അനുകൂലമായി വരുമോ എന്ന ഭയവും ഉണ്ട്. രണ്ട് പേരേയും അംഗീകരിയ്ക്കാനാവില്ലെന്ന നിലപാടിലാണ് മാതൃഭൂമി ജേര്‍ണലിസ്റ്റ് യൂണിയന്.
മാതൃഭൂമിയെ തകര്‍ക്കാന്‍ ശ്രമിയ്ക്കുന്നവരാണ് മത്സര രംഗത്തുള്ളതെന്നും അതിനാല്‍ തിരഞ്ഞെടുപ്പിനോട് സഹകരിയ്ക്കേണ്ടെന്നും ആണ് മാതൃഭൂമി ജേര്‍ണലിസ്റ്റ് യൂണിയന് അംഗങ്ങള്‍ക്ക് നല്കിയ കത്തില്‍ പറയുന്നത്. എന്നാല്‍ ഇതിനെ മറികടന്നാണ് സുരേഷ് ബാബുവും മനോജും മത്സരിയ്ക്കുന്നത്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications