കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിലക്കിയിട്ടും മാതൃഭൂമിയില്‍ നിന്ന് രണ്ട് പേര്‍ തിരഞ്ഞെടുപ്പിന്, വോട്ട് ചെയ്യാനും ചിലരെത്തി

Google Oneindia Malayalam News

കോഴിക്കോട്: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുകയോ വോട്ട് ചെയ്യുകയോ വേണ്ട എന്നാണ് മാതൃഭൂമി ജേര്‍ണലിസ്റ്റ് യൂണിയന്‍ തീരുമാനിച്ചിരുന്നത്. ഇത് മാനേജ്‌മെന്‍റിന്റെ താത്പര്യ പ്രകാരമാണെന്നാണ് ആക്ഷേപം.

എന്തായാലും മാതൃഭൂമിയില്‍ നിന്ന് രണ്ട് പേര്‍ തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുന്നുണ്ട്. മാങ്കുളത്തേയ്ക്ക് സ്ഥലം മാറ്റിയ പി സുരേഷ് ബാബുവും ബെംഗളൂരുവിലേയ്ക്ക് സ്ഥലം മാറ്റിയ ഫോട്ടോഗ്രാഫര്‍ മനോജും.

Mathrubhumi

രണ്ട് പേര്‍ മത്സരിച്ചു എന്നതിനപ്പുറും ചിലര്‍ വോട്ട് ചെയ്യാനും എത്തി എന്നതാണ് ശ്രദ്ധേയും. മാനേജ്‌മെന്റിന്റെ താത്പര്യപ്രകാരം യൂണിയന്‍ എടുത്ത തീരുമാനത്തെ തള്ളിക്കളഞ്ഞാണ് ഇവര്‍ വോട്ട് ചെയ്യാനെത്തിയത്. ഇവരില്‍പലരും വേജ് ബോര്‍ഡ് സമരത്തിന്റെ ഭാഗമായി സ്ഥലം മാറ്റത്തിനും മറ്റും വിധേയരായവരാണ്.

ഇത്തവണ കെയുഡബ്ല്യൂജെ തിരഞ്ഞെടുപ്പില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് മത്സരിയ്ക്കുന്നവരില്‍ ഒരാള്‍ മാതൃഭൂമിയില്‍ നിന്ന് പുറത്താക്കപ്പെട്ട സി നാരായണനാണ്. എതിര്‍ സ്ഥാനാര്‍ത്ഥി നിലവിലെ സെക്രട്ടറിയായ പത്മനാഭനും. രണ്ട് പേരും മാതൃഭൂമിയ്ക്ക് അനഭിമതരാണെന്നാണ് പറയപ്പെടുന്നത്.

മാതൃഭൂമിയിലെ പത്രപ്രവര്‍ത്തകര്‍ വോട്ടെടുപ്പില്‍ പങ്കെടുത്താല്‍ അത് സി നാരായണന് അനുകൂലമായി വരുമോ എന്ന ഭയവും ഉണ്ട്. രണ്ട് പേരേയും അംഗീകരിയ്ക്കാനാവില്ലെന്ന നിലപാടിലാണ് മാതൃഭൂമി ജേര്‍ണലിസ്റ്റ് യൂണിയന്‍.

മാതൃഭൂമിയെ തകര്‍ക്കാന്‍ ശ്രമിയ്ക്കുന്നവരാണ് മത്സര രംഗത്തുള്ളതെന്നും അതിനാല്‍ തിരഞ്ഞെടുപ്പിനോട് സഹകരിയ്‌ക്കേണ്ടെന്നും ആണ് മാതൃഭൂമി ജേര്‍ണലിസ്റ്റ് യൂണിയന്‍ അംഗങ്ങള്‍ക്ക് നല്‍കിയ കത്തില്‍ പറയുന്നത്. എന്നാല്‍ ഇതിനെ മറികടന്നാണ് സുരേഷ് ബാബുവും മനോജും മത്സരിയ്ക്കുന്നത്.

English summary
KUWJ Election: two journalists from Mathrubhumi contesting by breaking the directions of Mathrubhumi journalist Union.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X