സി നാരായണനെ പുറത്താക്കിയതില്‍ മാതൃഭൂമിയ്ക്ക് പത്രപ്രവര്‍ത്തക യൂണിയന്റെ നിവേദനം
കോഴിക്കോട്: മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് സി നാരായണനെ പുറത്താക്കിയ സംഭവത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന് മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ എംപി വീരേന്ദ്ര കുമാറിന് നിവേദനം നല്കി. സി നാരായണനെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ടാണ് നിവേദനം.
നിസ്സാര കാരണങ്ങള്‍ പറഞ്ഞാണ് സി നാരായണനെ പുറത്താക്കിയതെന്ന് നിവേദനത്തില്‍ പറയുന്നുണ്ട്. കഴിഞ്ഞ ആഴ്ചയില്‍ ഈ വിഷയത്തില്‍ മാതൃഭൂമിയുടെ മുന്നിലേയ്ക്ക് പത്രപ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയിരുന്നു.

മേലധികാരിയോട് ക്ഷോഭിച്ച് സംസാരിച്ചു എന്ന കുറ്റത്തിനാണ് സി നാരയണനെ പുറത്താക്കിയത്. പത്രം ഓഫീസിന്റെ അന്തരീക്ഷത്തില്‍ സംവാദങ്ങളും തര്‍ക്കങ്ങളും സ്വഭാവികമാണ്. മഹത്തായ പാരമ്പര്യമുള്ള മാതൃഭൂമി പത്രത്തില്‍ നിന്നും മനുഷ്യ സ്നേഹിയായ അതിന്റെ സാരഥി എംപി വീരേന്ദ്ര കുമാറില്‍ നിന്നും ഇത്തരമൊരു നടപടി പ്രതീക്ഷിക്കാത്തതാണെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് പത്രപ്രവര്‍ത്തക യൂണിയന് ജനറല്‍ സെക്രട്ടറി എന്‍ പത്മനാഭന് റിയിച്ചു.
സി നാരായണനെ ഉടന്‍ തിരിച്ചെടുക്കുന്ന കാര്യം പരിഗണിയ്ക്കണം എന്നാണ് യൂണിയന്റെ ആവശ്യം. ഇക്കാര്യത്തില്‍ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ പൊതു ജനങ്ങളുടേയും ട്രേഡ് യൂണിയനുകളുടേയും സഹകരണത്തോടെ പത്രപ്രവര്‍ത്തകര്‍ പ്രക്ഷോഭം തുടങ്ങുമെന്ന് യൂണിയന് പ്രസിഡന്റ് കെ പ്രേംനാഥും ജനറല്‍ സെക്രട്ടറി എന്‍ പത്മനാഭനും അറിയിച്ചു.
ജൂണ്‍ 21 ന് ചേരുന്ന കെയുഡബ്ല്യൂജെ സംസ്ഥാന സമിതി ഇത് സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനിയ്ക്കും. വിഷയത്തില്‍ സാംസ്കാരിക പ്രവര്‍ത്തകരുടേയും ബുദ്ധിജീവികളുടേയും എഴുത്തുകാരുടേയും പിന്തുണ യൂണിയന് അഭ്യര്‍ത്ഥിച്ചു.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications