കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സി നാരായണനെ പുറത്താക്കിയതില്‍ മാതൃഭൂമിയ്ക്ക് പത്രപ്രവര്‍ത്തക യൂണിയന്റെ നിവേദനം

Google Oneindia Malayalam News

കോഴിക്കോട്: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സി നാരായണനെ പുറത്താക്കിയ സംഭവത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ എംപി വീരേന്ദ്ര കുമാറിന് നിവേദനം നല്‍കി. സി നാരായണനെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ടാണ് നിവേദനം.

നിസ്സാര കാരണങ്ങള്‍ പറഞ്ഞാണ് സി നാരായണനെ പുറത്താക്കിയതെന്ന് നിവേദനത്തില്‍ പറയുന്നുണ്ട്. കഴിഞ്ഞ ആഴ്ചയില്‍ ഈ വിഷയത്തില്‍ മാതൃഭൂമിയുടെ മുന്നിലേയ്ക്ക് പത്രപ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയിരുന്നു.

Mathrubhumi

മേലധികാരിയോട് ക്ഷോഭിച്ച് സംസാരിച്ചു എന്ന കുറ്റത്തിനാണ് സി നാരയണനെ പുറത്താക്കിയത്. പത്രം ഓഫീസിന്റെ അന്തരീക്ഷത്തില്‍ സംവാദങ്ങളും തര്‍ക്കങ്ങളും സ്വഭാവികമാണ്. മഹത്തായ പാരമ്പര്യമുള്ള മാതൃഭൂമി പത്രത്തില്‍ നിന്നും മനുഷ്യ സ്‌നേഹിയായ അതിന്റെ സാരഥി എംപി വീരേന്ദ്ര കുമാറില്‍ നിന്നും ഇത്തരമൊരു നടപടി പ്രതീക്ഷിക്കാത്തതാണെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍ ജനറല്‍ സെക്രട്ടറി എന്‍ പത്മനാഭന്‍ റിയിച്ചു.

സി നാരായണനെ ഉടന്‍ തിരിച്ചെടുക്കുന്ന കാര്യം പരിഗണിയ്ക്കണം എന്നാണ് യൂണിയന്റെ ആവശ്യം. ഇക്കാര്യത്തില്‍ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ പൊതു ജനങ്ങളുടേയും ട്രേഡ് യൂണിയനുകളുടേയും സഹകരണത്തോടെ പത്രപ്രവര്‍ത്തകര്‍ പ്രക്ഷോഭം തുടങ്ങുമെന്ന് യൂണിയന്‍ പ്രസിഡന്റ് കെ പ്രേംനാഥും ജനറല്‍ സെക്രട്ടറി എന്‍ പത്മനാഭനും അറിയിച്ചു.

ജൂണ്‍ 21 ന് ചേരുന്ന കെയുഡബ്ല്യൂജെ സംസ്ഥാന സമിതി ഇത് സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനിയ്ക്കും. വിഷയത്തില്‍ സാംസ്കാരിക പ്രവര്‍ത്തകരുടേയും ബുദ്ധിജീവികളുടേയും എഴുത്തുകാരുടേയും പിന്തുണ യൂണിയന്‍ അഭ്യര്‍ത്ഥിച്ചു.

English summary
KUWJ gave representation to MP Veerendra Kumar on C Narayanan issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X