കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാധ്യമവിലക്കിന് ന്യായാധിപന്‍മാരുടെ മൗനാനുവാദമെന്ന് ചന്ദ്രന്‍ പിള്ള

കോടതികളിലെ മാധ്യമവിലക്കിനെതിരേ സംയുക്ത ട്രേഡ് യൂനിയന്‍റെ നേതൃത്വത്തില്‍ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്തി

  • By Manu
Google Oneindia Malayalam News

കൊച്ചി: ന്യായാധിപന്‍മാരുടെ മൗനാനുവാദത്തെത്തുടര്‍ന്നാണ് കഴിഞ്ഞ അഞ്ചു മാസമായി തുടരുന്ന മാധ്യമവിലക്ക് പരിഹരിക്കാന്‍ കഴിയാത്തതെന്ന് സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ ചന്ദ്രന്‍ പിള്ള ആരോപിച്ചു. സംയുക്ത ട്രേഡ് യൂനിയനും കേരള പത്രപ്രവര്‍ത്തക യൂനിയനും സംഘടിപ്പിച്ച ഹൈക്കോടതി മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

march1

രാഷ്ട്രപതി, ഗവര്‍ണര്‍, മുഖ്യമന്ത്രി എന്നിവര്‍ ആവശ്യപ്പെട്ടിട്ടും കോടതികളിലെ മാധ്യമവിലക്കിന് പരിഹാരം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇതു രാജ്യത്തിനാകെ നാണക്കേടാണ്. നീതിന്യായ സംവിധാനം രാജ്യത്തിന്റെ പൊതുത്വത്താണ്. അതു നിലനിര്‍ത്തുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നത് മാധ്യമങ്ങളാണെന്നും ചന്ദ്രന്‍ പിള്ള ചൂണ്ടിക്കാട്ടി.

march2

മാധ്യമവിലക്കിനെതിരേ നടന്ന ഹൈക്കോടതി മാര്‍ച്ചില്‍ കേരള പത്രപ്രവര്‍ത്തക യൂനിയനോടൊപ്പം 19 ട്രേഡ് യൂനിയനുകളും പങ്കെടുത്തു. ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് കെ കെ ഇബ്രാഹിം കുട്ടി യോഗത്തില്‍ അധ്യക്ഷത വഹിച്ചു.

എറണാകുളും മറൈന്‍ ഡ്രൈവില്‍ താജ് ജംങ്ഷനില്‍ നിന്നാരംഭിച്ച പ്രകടനത്തില്‍ ആയിരക്കണക്കിന് തൊഴിലാളികളും മാധ്യമപ്രവര്‍ത്തകരും അണിനിരന്നു. ഐജി ഓഫീസിന് സമീപം മാര്‍ച്ച് പോലിസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു.

march3

എസ്.ശര്‍മ്മ എം.എല്‍.എ., എ.ഐ.ടി.യു.സി. സംസ്ഥാന സെക്രട്ടറി കെ.എന്‍.ഗോപി, ബി.എം.എസ്. സംസ്ഥാന വൈസ് പ്രസിഡണ്ട് ഉണ്ണിക്കൃഷ്ണന്‍ ഉണ്ണിത്താന്‍, എ.ഐ.ടി.യു.സി. സംസ്ഥാന സെക്രട്ടറി പി.രാജു, എസ്.ടി.യു. ദേശീയ സെക്രട്ടറി ടി.രഘുനാഥ് പനവേലി, ടി.യു.സി.സി. സംസ്ഥാന സെക്രട്ടറി കളത്തില്‍ വിജയന്‍, വി.ബി.ഭട്ട്(എന്‍.എല്‍.ഒ), അജ്മല്‍ ശ്രീകണ്ഠപുരം(ഐ.എന്‍.എല്‍.സി.), അനില്‍ കാഞ്ഞിലി(കോണ്‍ഗ്രസ്-എസ്), പി.എം. ദിനേശന്‍( എ.ഐ.ടി.യു.സി.), മാക്ട ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ബൈജു കൊട്ടാരക്കര, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡണ്ട് പി.എ. അബ്ദുല്‍ ഗഫൂര്‍, ജനറല്‍സെക്രട്ടറി സി.നാരായണന്‍, കേരള ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡണ്ട് ജെയ്സണ്‍ മാത്യു, ചാള്‍സ് ജോര്‍ജ്ജ് (യു.ടി.യു.സി), എന്‍.എല്‍.സി. സംസ്ഥാന പ്രസിഡണ്ട് കെ. ചന്ദ്രശേഖരന്‍, എന്‍.എസ്.ടി.യു. ജില്ലാ പ്രസിഡണ്ട് കെ.എം. സാദത്ത്, സാല്‍വി കെ.ജോണ്‍, ടി.സി. സുബ്രഹ്മണ്യം, നാസര്‍ പാറപ്പുറം, എറണാകുളം പ്രസ് ക്ലബ്ബ് പ്രസിഡണ്ട് കെ.രവികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

English summary
Kuwj and joint Trade union conduct highcourt march in Kerala. Media Ban in court is main reason of the march.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X