കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാധ്യമ മേഖലയിലെ തൊഴില്‍ പ്രശ്നങ്ങള്‍ കേരളത്തിന് അപമാനം, തൊഴിൽ നിയമങ്ങള്‍ പാലിക്കുന്നില്ല- എളമരം കരീം

  • By Desk
Google Oneindia Malayalam News

കൊച്ചി: കേരളത്തിലും മാധ്യമമേഖലയില്‍ തൊഴില്‍ നിയമങ്ങള്‍ പാലിക്കുന്നില്ലെന്നത് ഗൗരവതരമാണെന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം പറഞ്ഞു. ന്യൂ ഇന്ത്യന്‍ എക്‌സപ്രസിലും ന്യൂസ് 18 കേരളത്തിലും ആയി ഇരുപത് മാധ്യമപ്രവര്‍ത്തകരെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്റെയും കേരള ന്യൂസ്‌പേപ്പര്‍ എംപ്‌ളോയീസ് ഫെഡറേഷന്റെയും സംസ്ഥാന കമ്മറ്റികള്‍ സംയുക്തമായി നടത്തിയ മാര്‍ച്ചിനെ അഭിസംബോധന ചെയ്യുകയായിരുന്നു എളമരം കരീം. കൊച്ചി ന്യൂ ഇന്ത്യന്‍ എക്‌സപ്രസ് ഓഫീസിലേക്കായിരുന്നു മാര്‍ച്ച്. തുടര്‍ന്ന് ധര്‍ണയും നടന്നു. നിശ്ചിതകാല കരാര്‍ തൊഴില്‍ അനുവദിച്ചുകൊണ്ടുളള കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സിനെതിരായിക്കൂടി ആയിരുന്നു പ്രതിഷേധം.

KUWJ Elamaram Kareem

ജനാധിപത്യത്തിലും പ്രബുദ്ധതയിലും മുന്നില്‍ നില്‍ക്കുന്നുവെന്ന് അഭിമാനിക്കുന്ന കേരളത്തിന് അപമാനമാണ് മാധ്യമമേഖലയിലെ തൊഴില്‍പ്രശ്‌നങ്ങള്‍ എന്ന് എളമരം കരീം പറഞ്ഞു. രാജ്യത്തെ തൊഴില്‍മേഖല വലിയ വെല്ലുവിളി നേരിടുകയാണ്. സ്വകാര്യമേഖലയിലും പൊതുമേഖലയിലും കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന നിയമങ്ങള്‍ ഭാവിയില്‍ സര്‍ക്കാര്‍ ജീവനക്കാരെ കൂടി പ്രതികൂലമായി ബാധിക്കും. ഒരാള്‍ക്കും സ്ഥിരം ജോലി ലഭിക്കാത്ത സാഹചര്യത്തിലേക്കാണ് എല്ലാ മേഖലയിലും സംജാതമാകുന്നത്. ഇതിനെതിരായി തൊഴിലാളി പ്രസ്ഥാനങ്ങളുടെയും ജനാധിപത്യപ്രസ്ഥാനങ്ങളുടെയും കൂട്ടായ്മ ശക്തിപ്പെടുത്തണമെന്നും എളമരം കരീം പറഞ്ഞു.

എറണാകുളം നോര്‍ത്ത് ടൗണ്‍ ഹാളിന് മുന്നില്‍ നിന്നാരംഭിച്ച പ്രതിഷേധപ്രകടനവും ധര്‍ണയും കലൂരിലെ ന്യൂഇന്ത്യന്‍ എക്‌സപ്രസ് ഓഫീസിന് മുന്നില്‍ ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റും സംയുക്ത ട്രേഡ് യൂണിയന്‍ ചെയര്‍മാനുമായ കെകെ ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു. കെഎന്‍ഇഎഫ് സംസ്ഥാന പ്രസിഡന്റ് സി മോഹനന്‍ അധ്യക്ഷത വഹിച്ചു.

കെഎന്‍ ഗോപിനാഥ് (സിഐടിയു), ജോണ്‍ ലൂക്കോസ് (എഐടിയുസി), ടികെ രമേശ് (ഐഎന്‍ടിയുസി), സിജി രാജഗോപാല്‍ (ബിജെപി), ചാള്‍സ് ജോര്‍ജ് (ടിയുസിഐ) കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍സെക്രട്ടറി സി നാരായണന്‍, പ്രസിഡന്റ് കമാല്‍ വരദൂര്‍ , ജില്ലാ പ്രസിഡന്റ് ഡി ദിലീപ് എന്നിവര്‍ പ്രസംഗിച്ചു. കെയുഡബ്യൂജെ ജില്ലാ സെക്രട്ടറി സുഗതന്‍ പി ബാലന്‍ സ്വാഗതവും കെഎന്‍ഇഎഫ് ജില്ലാ സെക്രട്ടറി കെഎസ് അബ്ദുല്‍കരീം നന്ദിയും പറഞ്ഞു.

ടൗണ്‍ഹാളിന് മുന്നില്‍ നിന്നാരംഭിച്ച മാര്‍ച്ചിന് കേരളപത്രപ്രവര്‍ത്തകയൂണിയന്‍ നേതാക്കളായ കമാല്‍ വരദൂര്‍, സി നാരായണന്‍, സെബാസ്റ്റ്യന്‍, ഷാലു മാത്യൂ, സുകുമാരന്‍, ഡി ദിലീപ്, സുഗതന്‍ പി ബാലന്‍, കെഎന്‍ഇഎഫ് നേതാക്കളായ സി മോഹനന്‍, രാധാകൃഷ്ണന്‍, ബിജുമോന്‍, എസ് സുരേഷ് കുമാര്‍, സുനില്‍, അബ്ദുല്‍കരീം എന്നിവര്‍ നേതൃത്വം നല്‍കി.

English summary
KUWJ and KNEF combined protest against termination of Journalists.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X