കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള പത്രപ്രവർത്തക യൂണിയന്‍; കെപി റജി പുതിയ പ്രസിഡന്‍റ്, ഇഎസ് സുഭാഷ് ജനറല്‍ സെക്രട്ടറി

Google Oneindia Malayalam News

കൊച്ചി: കേരള പത്രപ്രവര്‍ത്തക യൂനിയന്‍റെ പുതിയ പ്രസിഡന്‍റായി മാധ്യമം ന്യൂസ് എഡിറ്റര്‍ കെപി റജിയെ തിരഞ്ഞെടുത്തു. ദേശാഭിമാനിയിലെ ഇഎസ് സുഭാഷാണ് ജനറല്‍ സെക്രട്ടറി.റെജിക്ക് 258 വോട്ടിന്റെയും സുഭാഷിന് 59 വോട്ടിന്റെയും ഭൂരിപക്ഷമാണ് ലഭിച്ചത്.പത്രപ്രവര്‍ത്തക യൂണിയന്‍ മുന്‍ സംസ്ഥാന ഉപാധ്യക്ഷനാണ് റെജി.മാധ്യമത്തിലെ തന്നെ എന്‍ പത്മനാഭനെയാണ് റെജി പരാജയപ്പെടുത്തിയത്. പത്രപ്രവര്‍ത്തക യൂണിയന്‍റെ സംസ്ഥാന സെക്രട്ടറിമാരില്‍ ഒരാളാണ് ഇഎസ് സുഭാഷ്. ജനയുഗത്തിലെ സുരേഷ് എടപ്പാളായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി.

 kuwj-157

പ്രസിഡന്‍റ് സ്ഥാനത്തേക്ക് മാധ്യമത്തില്‍ നിന്ന് തന്നെയുള്ള എന്‍ പത്മഭാനും മത്സരത്തിന് ഇറങ്ങിയതോടെ ഇത്തവണ സംസ്ഥാന പ്രസിഡന്‍റ് പദവിയിലേക്കുള്ള മത്സരം ഏറെ ചര്‍ച്ചയായിരുന്നു. ഇക്കുറി മത്സരത്തിന് ഇല്ലെന്നായിരുന്നു എന്‍ പത്മനാഭന്‍ തുടക്കത്തില്‍ വ്യക്തമാക്കിയത്. തുടര്‍ന്ന്
കെപി റജിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തിരുമാനിച്ച വിവരം യൂണിയന്‍ അംഗങ്ങളെ സര്‍ക്കുലര്‍ വഴി അറിയിച്ചതും പത്മനാഭനായിരുന്നു.

എന്നാല്‍ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം സംസ്ഥാന പ്രസിഡന്റ് പദവിയിലേക്ക് എന്‍ പത്മനാഭനും പത്രിക സമര്‍പ്പിക്കുകയായിരുന്നു.കെയുഡബ്ല്യുജെ ജനറല്‍ സെക്രട്ടറിയായ സി നാരായണനും പ്രസിഡന്‍റായ കമല്‍ വരദൂരും മത്സരിക്കാന്‍ തിരുമാനിച്ചതോടെയാണ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ പത്മനാഭന്‍ തിരുമാനിച്ചത്. എന്നാല്‍ സി നാരായണനും കമാല്‍ വരദൂരും പിന്നീട് അവരുടെ പത്രിക പിന്‍വലിച്ചു. പക്ഷേ, എന്‍ പത്മനാഭന്‍ മത്സരരംഗത്ത് തുടരുകയായിരുന്നു.

മാധ്യമം സെൽ സ്ഥാനാർത്ഥിക്ക് എതിരായി രംഗത്തുവരാൻ പ്രേരിപ്പിച്ചത് സ്ഥാപനത്തിന് അകത്തും പുറത്തും ചൂടേറിയ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. തുടർന്ന് മാധ്യമം സെൽ പത്മനാഭൻ അടക്കം മൂന്നു പേർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു.

55 പേരാണ് 36 അംഗ സംസ്ഥാന എക്സിക്യൂട്ടിവിലേക്ക് മത്സരിക്കുന്നത്. ഇതില്‍ 6 സീറ്റുകള്‍ വനിതകള്‍ക്കായി സംവരണം ചെയ്തതാണ്.കൊച്ചിയിലുള്ള എഐടിയുസി ഹാളില്‍ വെച്ചായിരുന്നു വോട്ടെണ്ണല്‍. ഇന്നാണ് എക്സിക്യൂട്ടീവിലേക്കുള്ള വോട്ടുകള്‍ എണ്ണുന്നത്. രണ്ടു വർഷമാണ് യൂണിയന്റെ പ്രവർത്തന കാലാവധി.

English summary
KUWJ; KP Reji elected as new president, ES Subhash general secretary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X