കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ സൈബര്‍ ആക്രമണം: നടപടിയാവശ്യപ്പെട്ട് കെയുഡബ്ല്യുജെ

Google Oneindia Malayalam News

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ നടത്തുന്ന സൈബര്‍ ആക്രമങ്ങളില്‍ നടപടിയാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍. മനോരമ ന്യൂസിലെ നിഷ പുരുഷോത്തമന്‍, ഏഷ്യനെറ്റ് ന്യൂസിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കമലേഷ് എന്നിവരുടെ കുടുംബത്തെപ്പോലും അപഹസിച്ചുകൊണ്ടാണ് ആക്രമണം അഴിച്ചുവിടുന്നതെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു. അങ്ങേയറ്റം അപലപനീയമായ നടപടിയാണിത്. സാമൂഹിക മാധ്യമ ഇടം അപകീര്‍ത്തി പ്രചാരണത്തിന് വേദിയാക്കുന്നവരെ ഉടന്‍ അറസ്റ്റ് ചെയ്തു കര്‍ക്കശ ശിക്ഷ ഉറപ്പാക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു.

പത്രപ്രവര്‍ത്തക യൂണിയന്‍റെ പ്രസ്താവനയുടെ പൂര്‍ണ്ണരൂപം ഇങ്ങനെ..

വനിതാ മാധ്യമപ്രവര്‍ത്തകരെ അടക്കം വ്യക്തിഹത്യ നടത്തി സമൂഹമധ്യേ അപമാനിക്കുന്ന സൈബര്‍ പോരാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ആവശ്യപ്പെട്ടു. ജനാധിപത്യത്തില്‍ ബഹുകക്ഷി രാഷ്ട്രീയത്തിനൊപ്പം അനിവാര്യമാണ് മാധ്യമ സ്വാതന്ത്ര്യവും. ഭരണാധികാരികള്‍ മാറിവരികയും കാലികമായി സജീവമായി നില്‍ക്കുന്ന വിഷയങ്ങള്‍ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചോദ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്നതു സ്വാഭാവികം മാത്രമാണ്.

dd

Recommended Video

cmsvideo
mammootty praises rescue workers in karipur and pettimudi | Oneindia Malayalam

കേന്ദ്രത്തിലായാലും കേരളത്തിലായാലും കഴിഞ്ഞകാലങ്ങളിലെല്ലാം മാധ്യമങ്ങള്‍ ഭരണകൂടങ്ങളെ കൈകാര്യം ചെയ്തിട്ടുള്ളത് അങ്ങനെയാണ്. ഇഷ്ടമില്ലാത്ത വാര്‍ത്ത വരുമ്പോള്‍ രാഷ്ട്രീയ കക്ഷികളുടെ സൈബര്‍പോരാളികള്‍ മാധ്യമപ്രവര്‍ത്തകരുടെ നേര്‍ക്കു കുതിര കയറുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുന്നത് ഒരു നിലയ്ക്കും അനുവദിക്കാനാവില്ല. ജനാധിപത്യത്തിന്റെ എന്നല്ല, മനുഷ്യത്വത്തിന്റെ തന്നെ സീമകള്‍ ലംഘിക്കുന്ന വിധത്തിലാണ് വനിതകളടക്കം മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ സൈബര്‍ പോരാളികള്‍ അഴിഞ്ഞാടുന്നത്.

കോണ്‍ഗ്രസ് നീക്കത്തില്‍ പൈലറ്റ് പക്ഷം ഭയന്നു, ഒറ്റിയവരെ തിരിച്ചെടുക്കരുതെന്ന് എംഎല്‍എമാര്‍കോണ്‍ഗ്രസ് നീക്കത്തില്‍ പൈലറ്റ് പക്ഷം ഭയന്നു, ഒറ്റിയവരെ തിരിച്ചെടുക്കരുതെന്ന് എംഎല്‍എമാര്‍

അങ്ങേയറ്റം അപലപനീയമായ നടപടിയാണിത്. സാമൂഹിക മാധ്യമ ഇടം അപകീര്‍ത്തി പ്രചാരണത്തിന് വേദിയാക്കുന്നവരെ ഉടന്‍ അറസ്റ്റ് ചെയ്തു കര്‍ക്കശ ശിക്ഷ ഉറപ്പാക്കണമെന്ന് യൂണിയന്‍ പ്രസിഡന്റ് കെ.പി റജിയും ജനറല്‍ സെക്രട്ടറി ഇ.എസ് സുഭാഷും മുഖ്യമന്ത്രിയോടും സംസ്ഥാന പൊലീസ് മേധാവിയോടും ആവശ്യപ്പെട്ടു.

കോൺഗ്രസ് 'റാഞ്ചും'; എംഎൽഎമാരെ മാധ്യമങ്ങളിൽ നിന്ന് ഒളിപ്പിച്ച് ബിജെപി!! നെഞ്ചിടിപ്പോടെ നേതൃത്വംകോൺഗ്രസ് 'റാഞ്ചും'; എംഎൽഎമാരെ മാധ്യമങ്ങളിൽ നിന്ന് ഒളിപ്പിച്ച് ബിജെപി!! നെഞ്ചിടിപ്പോടെ നേതൃത്വം

 രാഹുൽ ഗാന്ധിയുടെ വീട്ടിലെത്തി സച്ചിൻ പൈലറ്റ്, ഒപ്പം പ്രിയങ്കയും! വിമതർക്ക് തിരികെ വരാൻ കണ്ടീഷൻ! രാഹുൽ ഗാന്ധിയുടെ വീട്ടിലെത്തി സച്ചിൻ പൈലറ്റ്, ഒപ്പം പ്രിയങ്കയും! വിമതർക്ക് തിരികെ വരാൻ കണ്ടീഷൻ!

 ലോക്ക്ഡൗണിൽ കോടിയേരിയുടെ വീട്ടിൽ ശത്രുസംഹാരപൂജ, നടത്തിയത് ശബരിമല മുൻ മേൽശാന്തിയെന്ന് ചെന്നിത്തല ലോക്ക്ഡൗണിൽ കോടിയേരിയുടെ വീട്ടിൽ ശത്രുസംഹാരപൂജ, നടത്തിയത് ശബരിമല മുൻ മേൽശാന്തിയെന്ന് ചെന്നിത്തല

English summary
kuwj letter to pinarayi vijayan on cyber attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X