കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാനലുകളില്‍ ശമ്പളമില്ല, പത്രപ്രവര്‍ത്തക യൂണിയന്‍ ഉപവാസം നടത്തി

  • By Athul
Google Oneindia Malayalam News

തിരുവനന്തപുരം: ഇന്ത്യാവിഷന്‍, ടിവി ന്യൂ എന്നിവിടങ്ങളിലെ വേതന പ്രശ്‌നത്തിലും പത്രസ്ഥാപനങ്ങളിലെ വേജ്‌ബോര്‍ഡ് വിഷയത്തിലും മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെയുഡബ്ലുജെ) സെക്രട്ടറിയേറ്റിന് മുന്നില്‍ ഉപവാസ സമരം നടത്തി.

ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്ത ദ്യശ്യമാധ്യമങ്ങള്‍ക്കെതിരെയാണ് സമരം സംഘടിപ്പിച്ചത്. ഇന്ത്യാവിഷന്‍, ടിവി ന്യൂ ചാനലുകളിലെ ജീവനക്കാര്‍ക്ക് കുടിശ്ശിക അടക്കം ശമ്പളം നല്‍കണമെന്ന് കെയുഡബ്ലുജെ ആവശ്യപ്പെട്ടു.

ഇന്ത്യാവിഷന്‍, ടിവി ന്യൂ എന്നീ ചാനലുകളിലെ പ്രശ്‌നം

ഇന്ത്യാവിഷന്‍, ടിവി ന്യൂ എന്നീ ചാനലുകളിലെ പ്രശ്‌നം

ഇന്ത്യാവിഷന്‍, ടിവി ന്യൂ ചാനലുകള്‍ ജീവനക്കാര്‍ക്ക് പല മാസങ്ങളിലായി ശമ്പളം കുടിശ്ശികയായി ഇരിക്കുകയാണ്. 2015 ഫെബ്രുവരി 9 തിന് ഇന്ത്യാവിഷന്‍ അടച്ച് പൂട്ടിയിരുന്നു. എന്നാല്‍ 2014 നവംബര്‍ മുതലുള്ള ശമ്പളം ജീവനക്കാര്‍ക്ക് നല്‍കിയിട്ടില്ല.

ഒഴുക്കന്‍ മട്ടില്‍ മുനീര്‍

ഒഴുക്കന്‍ മട്ടില്‍ മുനീര്‍

പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യാവിഷന്‍ ചെയന്‍മാന്‍ ആയിരുന്ന മന്ത്രി എംകെ മുനീറിനെ രണ്ട് തവണ യൂണിയന്‍ നേതാക്കള്‍ കണ്ടിരുന്നു. എന്നാല്‍ സ്ഥാപനം തുറന്ന് പ്രവര്‍ത്തിക്കാനോ മറ്റാര്‍ക്കെങ്കിലും കൈമാറാനോ മുനീര്‍ ഒരുക്കമല്ല.

ടിവി ന്യൂവിലെ പ്രശ്‌നം

ടിവി ന്യൂവിലെ പ്രശ്‌നം

ടിവി ന്യൂ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ജീവനക്കാര്‍ക്ക് ഒക്ടോബര്‍ മുതലുള്ള ശമ്പളം ഇതുവരെ നല്‍കിയിട്ടില്ല. കഴിഞ്ഞ ഓണക്കാലത്ത് മാത്രം 60 ലക്ഷം രൂപയോളം പരസ്യവരുമാനം ചാനലിന് ലഭിച്ചിട്ടാണ് ഇതെന്ന് ഓര്‍ക്കണം.

 മന്ത്രി ഷിബു ബേബിജോണിന്റെ ഇടപെടല്‍

മന്ത്രി ഷിബു ബേബിജോണിന്റെ ഇടപെടല്‍

2014 ഡിസംബറില്‍ ഈ വിഷയത്തില്‍ ഇടപെട്ട തൊഴില്‍വകുപ്പ് മന്ത്രി, വിളിച്ച് ചേര്‍ത്ത യോഗത്തില്‍ ഡിസംബര്‍ 24ന് അകം കുടിശ്ശിക തീര്‍ക്കാന്‍ തീരുമനം ആയിരുന്നു. എന്നാല്‍ അത് ഇതുവരെ പാലിക്കപ്പെട്ടില്ല.

വൈക്കം വിശ്വന്‍ ഉദ്ഘാടനം ചെയ്തു

വൈക്കം വിശ്വന്‍ ഉദ്ഘാടനം ചെയ്തു

എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ഉപവാസ സമരം ഉദ്ഘാടനം ചെയ്തു.

പന്ന്യനും പിസി ജോര്‍ജും

പന്ന്യനും പിസി ജോര്‍ജും

സിപിഐ നേതാവ് പന്ന്യന്‍ രവിന്ദ്രനും മുന്‍ ചീഫ് വിപ്പ് പിസി ജോര്‍ജും സമരത്തെ പിന്തുണച്ച് സംസാരിച്ചു.

English summary
KUWJ March: Against channel Management to not getting proper salary.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X