കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശമ്പള കുടിശ്ശിക തേടി തേജസ് ഓഫീസിലേക്ക് തൊഴിലാളി മാര്‍ച്ച്; എല്ലാം നല്‍കിയെന്ന് മാനേജ്‌മെന്റ്

Google Oneindia Malayalam News

കോഴിക്കോട്: സാമ്പത്തിക പ്രതിസന്ധി ആരോപിച്ച് അടച്ചുപൂട്ടിയ തേജസ് ദിനപത്രത്തിലെ ജീവനക്കാര്‍ക്ക് ശമ്പള കുടിശ്ശിക ലഭിച്ചില്ലെന്ന് ആക്ഷേപം. ശമ്പള കുടിശ്ശിക പൂര്‍ണമായും നല്‍കണമെന്നാവശ്യപ്പെട്ട് ജേണലിസ്റ്റ് യൂണിയന്‍ കോഴിക്കോട് മീഞ്ചന്തയിലെ തേജസ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

Kuwj

രാവിലെ പത്തിന് മീഞ്ചന്ത ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഓഫീസിന് മുമ്പില്‍ പോലീസ് തടഞ്ഞു. ശേഷം അരീക്കാട് ജങ്ഷനില്‍ യൂണിയന്‍ ധര്‍ണ സംഘടിപ്പിച്ചു. സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം എംപി ഉദ്ഘാടനം ചെയ്തു. എല്ലാ തൊഴിലാളി യൂണിനയുകളുടെയും പിന്തുണയോടെയായിരുന്നു മാര്‍ച്ച്.

പത്രം അടച്ചുപൂട്ടിയിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും നിയമപ്രകാരം അര്‍ഹതപ്പെട്ട ശമ്പള കുടിശ്ശിക നല്‍കിയില്ലെന്നാണ് യൂണിയന്റെ ആരോപണം. മാന്യമായ നഷ്ടപരിഹാര പാക്കേജ് നടപ്പാക്കിയില്ലെന്നും യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകാനാണ് യൂണിയന്റെ തീരുമാനം. എന്നാല്‍ മാനേജ്‌മെന്റിന് പറയാനുള്ളത് മറ്റൊന്നാണ്.

നടന്‍ ഗോവിന്ദയെ കളത്തിലറക്കാന്‍ കോണ്‍ഗ്രസ്; കമല്‍നാഥുമായി ചര്‍ച്ച കഴിഞ്ഞു, സല്‍മാന്‍ ഖാന്‍ വരില്ലനടന്‍ ഗോവിന്ദയെ കളത്തിലറക്കാന്‍ കോണ്‍ഗ്രസ്; കമല്‍നാഥുമായി ചര്‍ച്ച കഴിഞ്ഞു, സല്‍മാന്‍ ഖാന്‍ വരില്ല

2018 ഡിസംബര്‍ 31നാണ് തേജസ് ദിനപത്രം അടച്ചുപൂട്ടിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് പത്രം അച്ചടി അവസാനിപ്പിക്കാന്‍ കാരണമെന്ന് മാനേജ്‌മെന്റ് പറയുന്നു. സര്‍ക്കാര്‍ പരസ്യം നിഷേധിച്ചത് പ്രതിസന്ധി രൂക്ഷമാക്കി. കൂടാതെ ദിനേനയുള്ള അച്ചടി ആവശ്യങ്ങള്‍ക്ക് ചെലവേറിയതും പ്രതിസന്ധിക്ക് കാരണമായി.

പത്രം അച്ചടി നിര്‍ത്തിയ ശേഷം ഓണ്‍ലൈന്‍ രംഗത്ത് സജീവമാകാനാണ് മാനേജ്‌മെന്റ് തീരുമാനിച്ചത്. ഇവിടെ ഏതാനും തൊഴിലാളികള്‍ക്ക് ജോലി നല്‍കി. ബാക്കിയുള്ളവരെ പിരിച്ചുവിട്ടു. ഇവര്‍ക്ക് നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടെന്ന് മാനേജ്‌മെന്റ് പറയുന്നു. മുഴുവന്‍ ജീവനക്കാരും മാനേജ്‌മെന്റ് അനുവദിച്ച നഷ്ടപരിഹാര തുക രേഖാമൂലം കൈപ്പറ്റിയിട്ടുണ്ട്. വിദേശത്ത് പോയ ചിലര്‍ മാത്രമാണ് തുക കൈപ്പറ്റാനുള്ളതെന്നും മാനേജ്‌മെന്റ് പറയുന്നു.

English summary
KUWJ March to Thejas Daily Office seek Pending Salary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X