ഓണ്‍ലൈന്‍ ഉള്‍പ്പെടെ എല്ലാ മാധ്യമ പ്രവര്‍ത്തകര്‍ക്കും അംഗത്വം: കെയുഡബ്ല്യൂജെ മാറ്റത്തിന്റെ പാതയില്‍
കാസര്‍കോട്: കേരളപത്രപ്രവര്‍ത്തക യൂണിയന് സമൂലമാറ്റത്തിനൊരുങ്ങുന്നു. കാസര്‍കോട് നടന്ന സംസ്ഥാന സമ്മേളത്തിലൂടെയാണ് ഇതിന് തുടക്കം കുറിച്ചിരിയ്ക്കുന്നത്.
ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ജോലി ചെയ്യുന്നവരുള്‍പ്പെടെ എല്ലാ മാധ്യമ പ്രവര്‍ത്തകര്‍ക്കും സംഘടനയില്‍ അംഗത്വം നല്‍കാനാണ് തീരുമാനം. കരാര്‍ അടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന മുഴുവന്‍ സമയ മാധ്യമ പ്രവര്‍ത്തകര്‍ക്കും ഇതുവഴി പത്രപ്രവര്‍ത്തക യൂണിയനില്‍ അംഗത്വം ലഭിയ്ക്കും.

നിലവിലെ പ്രവര്‍ത്തന ശൈലിയില്‍ നിന്നുള്ള സമൂലമാറ്റത്തിനാണ് പുതിയ ശ്രമം. ട്രേഡ് യൂണിയന് ശൈലിയില്‍ പത്രപ്രവര്‍ത്തക യൂണിയന്റെ പ്രവര്‍ത്തനം മാറ്റാനാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി മറ്റ് ബഹുജന സംഘടനകളുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തും.
ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകരേയും കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകരേയും സംഘടനയുടെ ഭാഗമാക്കാന്‍ കെയുഡബ്ല്യൂജെ ഭരണഘടന ഭേദഗതി ചെയ്യേണ്ടതുണ്ട്. ഇത്തരത്തില്‍ പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഒരു സമിതിയെ നിയോഗിയ്ക്കും. ഈ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ ജനറല്‍ ബോഡിയ്ക്ക് മുന്നില്‍ വയ്ക്കും.
ജേര്‍ണലിസ്റ്റ് ആക്ട് ഭേദഗതി ചെയ്യാന്‍ പാര്‍ലമെന്റില്‍ സമ്മര്‍ദ്ദം ചെലുത്താനും പത്രപ്രവര്‍ത്തക യൂണിയന് ആലോചിയ്ക്കുന്നുണ്ട്. നിലവില്‍ ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ ജേര്‍ണലിസ്റ്റ് ആക്ടിന്റെ പരിധിയില്‍ വരുന്നില്ല. അതുകൊണ്ട് തന്നെ അവര്‍ വേജ് ബോര്‍ഡിന്റെ പരിധിയിലും പെടില്ല.
കാസര്‍കോട് നടന്ന സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ഉദ്ഘാടനം ചെയ്തത്. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ഉദ്ഘാടനം ചെയ്തു.
യൂണിയന്റെ പുതിയ പ്രസിഡന്റ് പിഎ അബ്ദുള്‍ ഗഫൂര്‍ ജനറല്‍ സെക്രട്ടറി സി നാരായണന് എന്നിവരാണ് തീരുമാനങ്ങള്‍ വിശദീകരിച്ചത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications