കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓണ്‍ലൈന്‍ ഉള്‍പ്പെടെ എല്ലാ മാധ്യമ പ്രവര്‍ത്തകര്‍ക്കും അംഗത്വം: കെയുഡബ്ല്യൂജെ മാറ്റത്തിന്റെ പാതയില്‍

Google Oneindia Malayalam News

കാസര്‍കോട്: കേരളപത്രപ്രവര്‍ത്തക യൂണിയന്‍ സമൂലമാറ്റത്തിനൊരുങ്ങുന്നു. കാസര്‍കോട് നടന്ന സംസ്ഥാന സമ്മേളത്തിലൂടെയാണ് ഇതിന് തുടക്കം കുറിച്ചിരിയ്ക്കുന്നത്.

ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ജോലി ചെയ്യുന്നവരുള്‍പ്പെടെ എല്ലാ മാധ്യമ പ്രവര്‍ത്തകര്‍ക്കും സംഘടനയില്‍ അംഗത്വം നല്‍കാനാണ് തീരുമാനം. കരാര്‍ അടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന മുഴുവന്‍ സമയ മാധ്യമ പ്രവര്‍ത്തകര്‍ക്കും ഇതുവഴി പത്രപ്രവര്‍ത്തക യൂണിയനില്‍ അംഗത്വം ലഭിയ്ക്കും.

KUWJ

നിലവിലെ പ്രവര്‍ത്തന ശൈലിയില്‍ നിന്നുള്ള സമൂലമാറ്റത്തിനാണ് പുതിയ ശ്രമം. ട്രേഡ് യൂണിയന്‍ ശൈലിയില്‍ പത്രപ്രവര്‍ത്തക യൂണിയന്റെ പ്രവര്‍ത്തനം മാറ്റാനാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി മറ്റ് ബഹുജന സംഘടനകളുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തും.

ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകരേയും കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകരേയും സംഘടനയുടെ ഭാഗമാക്കാന്‍ കെയുഡബ്ല്യൂജെ ഭരണഘടന ഭേദഗതി ചെയ്യേണ്ടതുണ്ട്. ഇത്തരത്തില്‍ പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഒരു സമിതിയെ നിയോഗിയ്ക്കും. ഈ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ ജനറല്‍ ബോഡിയ്ക്ക് മുന്നില്‍ വയ്ക്കും.

ജേര്‍ണലിസ്റ്റ് ആക്ട് ഭേദഗതി ചെയ്യാന്‍ പാര്‍ലമെന്റില്‍ സമ്മര്‍ദ്ദം ചെലുത്താനും പത്രപ്രവര്‍ത്തക യൂണിയന്‍ ആലോചിയ്ക്കുന്നുണ്ട്. നിലവില്‍ ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ ജേര്‍ണലിസ്റ്റ് ആക്ടിന്റെ പരിധിയില്‍ വരുന്നില്ല. അതുകൊണ്ട് തന്നെ അവര്‍ വേജ് ബോര്‍ഡിന്റെ പരിധിയിലും പെടില്ല.

കാസര്‍കോട് നടന്ന സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ഉദ്ഘാടനം ചെയ്തത്. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ഉദ്ഘാടനം ചെയ്തു.

യൂണിയന്റെ പുതിയ പ്രസിഡന്റ് പിഎ അബ്ദുള്‍ ഗഫൂര്‍ ജനറല്‍ സെക്രട്ടറി സി നാരായണന്‍ എന്നിവരാണ് തീരുമാനങ്ങള്‍ വിശദീകരിച്ചത്.

English summary
KUWJ will give membership to Online and Contract journalists.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X