മാതൃഭൂമിക്കെതിരായ സമരത്തില്‍ ചാരപ്പണി; പ്രതി കൈയ്യോടെ പിടിയില്‍
കണ്ണൂര്‍: മാതൃഭൂമിയില്‍ നിന്നു പിരിച്ചുവിട്ട ചീഫ് സബ് എഡിറ്റര്‍ സി നാരായണനെ തിരിച്ചെടുക്കുക, തൊഴിലാളി വിരുദ്ധ നടപടികള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ കെയുഡബ്ല്യുജെയുടെ നേതൃത്വത്തില്‍ നടത്തിയ സമരത്തിനിടെ 'മാതൃഭൂമിയുടെ ചാരപ്പണി'. നുഴഞ്ഞുകയറിയ മൂന്നുപേര്‍ സമരക്കാരുടെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ കൈയ്യോടെ പിടികൂടി.
വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. മാതൃഭൂമിക്കെതിരെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മാധ്യമപ്രവര്‍ത്തകര്‍ നിലനില്‍പ് സമരം നടത്തുകയായിരുന്നു. ഇതിനിടെ സമരക്കാരെന്ന വ്യാജേന നുഴഞ്ഞുകയറിയവര്‍ ഫോട്ടോകള്‍ പകര്‍ത്തുകയായിരുന്നു. സംശയം തോന്നിയ മാധ്യമ പ്രവര്‍ത്തകര്‍ ഒരാളെ പിടികൂടിയപ്പോള്‍ മറ്റു രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു.

പിടികൂടിയ മാതൃഭൂമി കണ്ണൂര്‍ യൂണിറ്റിലെ ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍ സുനിലിനെ പോലീസിന് കൈമാറി. ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്നും സമരക്കാരുടെ ചിത്രങ്ങള്‍ പോലീസ് കണ്ടെടുത്തു. ഏതൊക്കെ മാധ്യമങ്ങളില്‍ നിന്നുള്ളവരാണ് സമരത്തില്‍ പങ്കെടുക്കുന്നതെന്ന് അറിയുകയായിരുന്നു മാതൃഭൂമിയുടെ ഉദ്ദേശം. ശേഷം അതാത് മാധ്യമങ്ങള്‍ക്ക് ഇവരുടെ ചിത്രങ്ങള്‍ അയച്ചു കൊടുത്തിതനുശേഷം നടപടി ആവശ്യപ്പെടും. സമരത്തില്‍ പങ്കെടുത്തവരെ പീഡിപ്പിക്കുന്നത് മാധ്യമ സ്ഥാപനങ്ങളില്‍ പതിവാണ്.
ചാരപ്രവര്‍ത്തിക്ക് നിയോഗിച്ചയാള്‍ പോലീസ് പിടിയിലായെന്ന് അറിഞ്ഞ് കേസ് രജിസ്റ്റര്‍ ചെയ്യാതിരിക്കാന്‍ മാതൃഭൂമി സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും പത്രക്കാര്‍ വഴങ്ങിയില്ല. സമരത്തില്‍ നുഴഞ്ഞുകയറി, അലങ്കോലമാക്കാന്‍ ശ്രമിച്ചു, അനുവാദമില്ലാതെ ചിത്രങ്ങള്‍ പകര്‍ത്തി എന്നിവ ചൂണ്ടിക്കാട്ടി ഇയാള്‍ക്കെതിരെ നടപടിവേണമെന്ന് മാധ്യമപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications