സെമിനാറില്‍ പങ്കെടുക്കരുതെന്ന് സുധാകരന്‍ ഭീഷണിപ്പെടുത്തി, അതാണ് പങ്കെടുത്തത്; കെവി തോമസ്
കണ്ണൂര്‍: സി പി ഐ എം 23 ാമത് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി സി പി ഐ എം സംഘടിപ്പിച്ച ദേശീയ സെമിനാറില്‍ പങ്കെടുക്കരുതെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ ഭീഷണപ്പെടുത്തിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെ വി തോമസ്. സുധാകരന്‍ ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് സെമിനാറില്‍ പങ്കെടുത്തതെന്നും കെ വി തോമസ് തുറന്നടിച്ചു.
ഭീഷണിയുടെ ശൈലി കോണ്‍ഗ്രസിന്റേത് അല്ല. കെ സുധാകരന്‍ കോണ്‍ഗ്രസുകാരനായത് ഇപ്പോഴാണെന്നും കെ വി തോമസ് മാധ്യമങ്ങളോടായി പറഞ്ഞു. ഹൈക്കമാന്റ് വിലക്ക് ലംഘിച്ച് സി പി ഐ എം 23 ാമത് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി സി പി ഐ എം സംഘടിപ്പിച്ച ദേശീയ സെമിനാറില്‍ പങ്കെടുത്ത കെ വി തോമസിനെതിരെ കടുത്ത നടപടിക്ക് കെ പി സി സി ശുപാര്‍ശ ചെയ്തതിന് പിന്നാലെയാണ് കെ വി തോമസിന്റെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്.

കെ പി സി സി എന്ത് ശുപാര്‍ശ നല്‍കിയാലും അംഗീകരിക്കുമെന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ നിലപാട്. കെ വി തോമസിനെ കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കണമെന്നാണ് ഒരു വിഭാഗം നേതാക്കള്‍ പറയുന്നത്. അതേസമയം താക്കീതും സസ്‌പെപെന്‍ഷനും എന്ന ഫോര്‍മുല മറ്റൊരു വിഭാഗവും ഉന്നയിക്കുന്നുണ്ട്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ എ കെ ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതിയുടെ നിലപാട് കൂടി തേടിയ ശേഷമാകും അന്തിമ തീരുമാനം എടുക്കുക.

നേരത്തെ വിലക്ക് ലംഘിച്ച് സി പി ഐ എം 23 ാമത് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി സി പി ഐ എം സംഘടിപ്പിച്ച ദേശീയ സെമിനാറില്‍ പങ്കെടുത്ത കെ വി തോമസിനെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് എ ഐ സി സിക്ക് കത്ത് അയച്ചെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞിരുന്നു. കെ വി തോമസ് കാണിച്ചത് രാഷ്ട്രീയ തറവാടിത്തമില്ലായ്മയാണ് എന്നും അദ്ദേഹം കച്ചവടം നടത്തിയിട്ട് നില്‍ക്കുകയാണ് എന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. നടന്നതെല്ലാം മുന്‍കൂട്ടി നിശ്ചയിച്ച തിരക്കഥ പ്രകാരമുള്ള കാര്യങ്ങളാണ് എന്നും അദ്ദേഹം ആരോപിച്ചിരുന്നു.

കെ വി തോമസിന് മുന്‍കാലങ്ങളില്‍ വാരിക്കോരി സ്ഥാനമാനങ്ങള്‍ കൊടുത്തതില്‍ സഹതപിക്കുന്നതായും കെ സുധാകരന്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസിന്റെ എം എല്‍ എയും, എം പിയും കേന്ദ്രമന്ത്രിയും ആയപ്പോഴൊന്നും പിണറായി വിജയനും സി പി ഐ എമ്മും മികച്ചവരാണെന്ന് കെ വി തോമസിന് തോന്നിയില്ലെന്നും അദ്ദേഹം പരിഹസിച്ചിരുന്നു. അതേസമയം സി പി ഐ എം വേദിയില്‍ എത്തിയ കെ വി തോമസ് കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. കെ റെയില്‍ എതിര്‍ക്കപ്പെടേണ്ട പദ്ധതിയല്ലെന്നും കേരളത്തിന്റെ വികസത്തില്‍ എല്ലാവരും ഒന്നിച്ച് നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പിണറായി വിജയന്‍ മികച്ച മുഖ്യമന്ത്രിയാണെന്നും അദ്ദേഹം സി പി ഐ എം വേദിയില്‍ പ്രസംഗിച്ചിരുന്നു. നേരത്തെ ശശി തരൂരിനേയും സെമിനാറിലേക്ക് സി പി ഐ എം ക്ഷണിച്ചിരുന്നു. എന്നാല്‍ ഹൈക്കമാന്റ് അനുമതി ഇല്ലാത്തതിനാല്‍ പങ്കെടുക്കാതിരിക്കുകയായിരുന്നു. സെമിനാറില്‍ പങ്കെടുക്കാന്‍ താല്‍പര്യമുണ്ടായിരുന്നു എന്ന് ശശി തരൂര്‍ പിന്നീട് പറഞ്ഞിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനായിരുന്നു സെമിനാറിലെ മുഖ്യാതിഥി.












Click it and Unblock the Notifications