അദാനി ഗ്രൂപ്പിന് കേരളത്തില്‍ ഇനിയും സാധ്യത; മോദിയുമായും അദാനിയുമായും നല്ല ബന്ധമെന്ന് കെവി തോമസ്
കോഴിക്കോട്: കേരളത്തിന് വേണ്ടി സാധിക്കുന്നതെല്ലാം ചെയ്യാന്‍ ശ്രമിക്കും എന്ന് ദല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിക്കപ്പെട്ട കെ വി തോമസ്. മീഡിയവണ്ണിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കെ വി തോമസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ആഭ്യന്തര മന്ത്രി അമിത് ഷായുമായും തനിക്ക് അടുത്ത ബന്ധമാണുള്ളത് എന്നും കെ വി തോമസ് അവകാശപ്പെട്ടു.
അതുകൊണ്ട് തന്നെ ഇത് കേരളത്തിന് ഗുണപരമായിരിക്കും എന്നും കെ വി തോമസ് വ്യക്തമാക്കി. നരേന്ദ്രമോദിയുമായി അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയായപ്പോള്‍ തൊട്ടുള്ള ബന്ധമാണ് എന്നാണ് കെ വി തോമസ് പറയുന്നത്. അതോടൊപ്പം വ്യവസായിയും ശതകോടീശ്വരനുമായ ഗൗതം അദാനിയുമായി മൂന്ന് പതിറ്റാണ്ടായി നല്ല അടുപ്പമാണ് ഉള്ളത് എന്നും കെ വി തോമസ് കൂട്ടിച്ചേര്‍ത്തു.

പാഴ്ചെലവാകില്ല
അദാനി ഗ്രൂപ്പിന് കേരളത്തില്‍ ഇനിയും സാധ്യതയുണ്ട് എന്നും അതിനായി താന്‍ പ്രവര്‍ത്തിക്കും എന്നും കെ വി തോമസ് വ്യക്തമാക്കി. തന്റെ നിയമനം കാരണം സംസ്ഥാനത്തിന് പാഴ് ചിലവുകള്‍ ഉണ്ടാകില്ല എന്നും കെ വി തോമസ് പറഞ്ഞു. നേരത്തെ സി പി എം മുന്‍ എം പി എ സമ്പത്തായിരുന്നു ദല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി സേവനമനുഷ്ഠിച്ചിരുന്നത്.

കോണ്‍ഗ്രസ് വിട്ട് ഇടതിനൊപ്പം
മുന്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെ വി തോമസ് അടുത്തിടെ ആണ് ഇടതുപക്ഷത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. കണ്ണൂരില്‍ പാര്‍ട്ടി കോണ്‍ഗ്രസിനോട് ചേര്‍ന്ന് സി പി എം സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്ത് കൊണ്ടാണ് കെ വി തോമസ് തന്റെ ഇടത് ആഭിമുഖ്യം വെളിപ്പെടുത്തിയത്. പിന്നീട് തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ട് തേടിയും കെ വി തോമസ് എത്തിയിരുന്നു.

എട്ട് മാസത്തിനുള്ളില്‍ പുതിയ പദവി
ഇതിന് പിന്നാലെ ആണ് കെ വി തോമസിനെ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ദല്‍ഹിയില്‍ നിയമിച്ചത്. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം ആണ് കെ വി തോമസിന്റെ കാബിനറ്റ് റാങ്കോടെയുള്ള നിയമനം അംഗീകരിച്ചത്. തുടര്‍ച്ചയായ അച്ചടക്ക ലംഘനം മൂലം കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി എട്ട് മാസത്തിന് ശേഷമാണ് കെ വി തോമസിന് ക്യാബിനറ്റ് റാങ്കോടെ ഉള്ള നിയമനം ലഭിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

ദല്‍ഹിയില്‍ മുന്‍പരിചയം
മന്ത്രിയായും എം പിയായും ദീര്‍ഘകാലം ദല്‍ഹിയില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള ആളാണ് കെ വി തോമസ്. ഉദ്യോഗസ്ഥ തലത്തില്‍ അടക്കം വലിയ ബന്ധം കെ വി തോമസിന് ഉണ്ട്. ഇത് സംസ്ഥാനത്തിന് ഉപയോഗപ്പെടുത്താം എന്ന ലക്ഷ്യത്തിലാണ് നിയമനം നല്‍കിയത് എന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.
-
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും'












Click it and Unblock the Notifications