കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആലപ്പുഴയിലെ തോല്‍വി കെവി തോമസ് അന്വേഷിക്കും ആന്‍റണിക്കെതിരായ വിമര്‍ശനം പരിശോധിക്കാന്‍ തരൂര്‍

Google Oneindia Malayalam News

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്‍ പരാജയപ്പെട്ടത് അന്വേഷിക്കാന്‍ കെപിസിസി പ്രത്യേക അന്വേഷണ സമിതിയെ നിയോഗിച്ചു. മുന്‍ എപി കെവി തോമസ് അധ്യക്ഷനായ സമിതിയാണ് ആലപ്പുഴയിലെ പരാജയത്തെക്കുറിച്ച് അന്വേഷിക്കുന്നത്. നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളും അന്വേഷണ വിധേയമാവും.

അന്വേഷണം പൂര്‍ത്തിയാക്കി രണ്ടാഴ്ച്ചക്കുള്ളില്‍ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. പിസി വിഷ്ണുനാഥ്, കെപി കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ സമിതിയില്‍ അംഗങ്ങളാണ്. കേരളത്തിലെ 20 സീറ്റില്‍ ആലപ്പുഴയില്‍ മാത്രമായിരുന്നു യുഡിഎഫ് പരാജയപ്പെട്ടത്. തന്‍റെ തോല്‍വി പാര്‍ട്ടി തന്നെ പരിശോധിക്കട്ടേയെന്ന് ഷാനിമോള്‍ ഉസ്മാന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

<strong>നസീറിന് മുന്നില്‍ കോണ്‍ഗ്രസ് വെച്ചത് വാഗ്ദാനങ്ങളുടെ പെരുമഴ; കോണ്‍ഗ്രസിന്‍റെ ക്ഷണം തള്ളാതെ നസീര്‍</strong>നസീറിന് മുന്നില്‍ കോണ്‍ഗ്രസ് വെച്ചത് വാഗ്ദാനങ്ങളുടെ പെരുമഴ; കോണ്‍ഗ്രസിന്‍റെ ക്ഷണം തള്ളാതെ നസീര്‍

ഗ്രൂപ്പ് കളിയും ചില അടിയൊഴുക്കുകളുമാണ് ഷാനിമോളുടെ പരാജയത്തിന് കാരണമെന്ന് നേരത്തെ കോണ്‍ഗ്രസ് പ്രാഥമികമായി വിലിയിരുത്തിയിരുന്നു. ഒരുവിഭാഗം വോട്ടുകള്‍ എല്‍ഡിഎഫിന് മറിച്ചു നല്‍കിയെന്ന ആരോപണവും ശക്തമാണ്. എസ്എന്‍ഡിപിയുടെ നിലപാടും ആലപ്പുഴയിലെ വിജയത്തില്‍ നിര്‍ണ്ണായകമായെന്നാണ് വിലയിരുത്തുന്നത്.

congress-

മുതിർന്ന നേതാവ‌് എ കെ ആന്റണിയെയും കെ സി വേണു ഗോപാലിനെയും സാമൂഹ്യ മാധ്യമങ്ങളിൽ കൂടി അപമാനിക്കാൻ ശ്രമിച്ചവരെ കുറിച്ചു അന്വേഷിക്കാൻ കെപിസിസി ഐടി സെൽ ചുമതലയുള്ള ശശി തരൂരിനെ ചുമതലപ്പെടുത്തിയതായും മുല്ലപ്പള്ളി അറിയിച്ചു. തെരഞ്ഞെടുപ്പ‌് ഘട്ടത്തിൽ കെപിസിസി സോഷ്യൽ മീഡിയയുടെ പ്രവർത്തനം തൃപ‌്തികരമായിരുന്നില്ല എന്നും മുല്ലപ്പള്ളി പറഞ്ഞു

English summary
kv thomas committee will enquire shanimol usman failure
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X