
'പറയാനുള്ള കാര്യങ്ങളെല്ലാം പറഞ്ഞിട്ടുണ്ട്'; സിപിഎം പാർട്ടി കോൺഗ്രസ്; വിശദീകരണവുമായി കെ വി തോമസ്
കൊച്ചി: കണ്ണൂരിൽ നടന്ന സി പി എം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത സാഹചര്യത്തെക്കുറിച്ച് കോൺഗ്രസ് നേതാവ് കെ വി തോമസ് എ ഐ സി സിയ്ക്ക് വിശദീകരണം നൽകി. കെ വി തോമസ് അച്ചടക്ക ലംഘനം നടത്തി എന്ന് ആരോപിച്ച് എ ഐ സി സി കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കെ വി തോമസിന്റെ വിശദീകരണം.
ഹൈക്കമാൻഡിന്റെ വിലക്ക് ലംഘിച്ച് ആണ് കണ്ണൂരിൽ നടന്ന സി പി എം പാർട്ടി കോൺഗ്രസിൽ കെ.വി തോമസ് പങ്കെടുത്തത്. അദ്ദേഹം പാർട്ടി കോൺഗ്രസിൽ പങ്കെടുത്തതിനാണ് കാരണം കാണിക്കൽ നോട്ടീസ് എ ഐ സി സി നൽകിയത്.
ഇന്ന് വൈകിട്ട് ഇ - മെയിൽ വഴിയായിരുന്നു കെ വി തോമസിന്റെ വിശദീകരണം. നിലപാടിൽ ഉറച്ച് നിൽക്കുകയാണെന്നും ദേശീയ രാഷ്ട്രീയത്തിൽ സി പി എമ്മിനെ കോൺഗ്രസ് ശത്രുവായി കാണേണ്ടതില്ല എന്ന തരത്തിൽ ഉളള മറുപടി എന്നാണ് സൂചന.

അതേസമയം, എ എസ് സി സി നൽകിയ കാരണം കാണിക്കൽ നോട്ടീസുമായി സംബന്ധിക്കുന്ന അച്ചടക്ക നടപടിക്ക് മറുപടി നൽകിയെന്ന് കെ. വി തോമസ് തന്നെ വ്യക്തമാക്കി. അച്ചടക്ക നടപടിയ്ക്ക് നൽകിയ കാരണം കാണിക്കൽ നോട്ടീസ് ഇ-മെയിൽ മുഖേനയും സ്പീഡ് പോസ്റ്റ് ആയും നൽകിയിട്ടുണ്ടെന്ന് കെ വി തോമസ് പറഞ്ഞു.
ഡൽഹിയിലെ ഹനുമാൻ ജയന്തി സംഘർഷം; 21 പേർ അറസ്റ്റിൽ; കൂടുതൽ പേർ കുടുങ്ങും

വിഷയം സംബന്ധിച്ച് തനിക്ക് പറയാനുള്ള കാര്യങ്ങൾ എല്ലാം മറുപടിയിൽ പറഞ്ഞിട്ടുണ്ട്. നേരത്തെ താൻ പറഞ്ഞ കാര്യങ്ങൾ എല്ലാം ക്രോഡീകരിച്ച് ആണ് മറുപടി എ ഐ സി സി യ്ക്ക് നൽകിയിരിക്കുന്നത്. താൻ നൽകിയ മറുപടി എ ഐ സി സി അച്ചടക്ക സമിതി പൂർണമായും പരിശോധിക്കും. തുടർന്ന് അച്ചടക്ക സമിതിയുടെ റിപ്പോർട്ട് പുറത്തു വരും. ഇതിന്റെ അടിസ്ഥാനത്തിൽ കോൺഗ്രസ് അധ്യക്ഷയാണ് തീരുമാനം പറയേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂരിൽ നടന്ന പാർട്ടി കോൺഗ്രസിൽ പങ്കെടുക്കരുത് എന്നാണ് ഇദ്ദേഹത്തെ വിലക്കിയിരിക്കുന്നത്. ഹൈക്കമാൻഡിനെ നിലപാടിൽ നിന്ന് എന്തുകൊണ്ട് മാറി നിന്നു ഉൾപ്പെടെയുള്ള കാര്യങ്ങൾ കത്തിൽ ഉണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതി യോഗത്തിലേക്ക് പങ്കെടുക്കാൻ കെ വി തോമസിനെ ക്ഷണിച്ചിട്ടില്ല. കോണ്‍ഗ്രസിന്റെ നിര്‍ണ്ണായക തീരുമാനങ്ങൾ സംബന്ധിച്ച തീരുമാനം വാര്‍റൂമില്‍ മൂന്ന് മണിക്കൂര്‍ നീണ്ട യോഗത്തിന് ശേഷം ആയിരുന്നു കെ വി തോമസിന് കാരണം കാണിക്കല്‍ നോട്ടീസ് അയക്കാൻ തീരുമാനിച്ചത്.
ആ കണ്ണുകൾ സംസാരിക്കുന്നുണ്ട്; ചിരി സൈലന്റ് ആണേ; നമിത പ്രമോദ് ഫോട്ടോസ് വൈറൽ

അതേസമയം, വിഷയത്തിൽ കെ പി സി സി പ്രസിഡന്റ് കെ സുധാകരന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് അനുസരിച്ച് ഗുരുതരമായ അച്ചടക്ക ലംഘനം ആണ് കെ. വി തോമസ് നടത്തിയത്. ഇക്കാര്യം അച്ചടക്ക സമിതി വിലയിരുത്തിയിട്ടുണ്ട്. പാര്‍ട്ടി ഭരണ ഘടന പ്രകാരം തന്നെ കാര്യങ്ങള്‍ നീങ്ങട്ടെ എന്ന് എ കെ ആന്റണി നിര്‍ദ്ദേശിച്ചു. അച്ചടക്ക നടപടിക്ക് ശുപാര്‍ശ ചെയ്ത കെ സുധാകരന് പ്രത്യേക അജണ്ട ഉണ്ടെന്ന് കെ വി തോമസ് ആക്ഷേപം ഉന്നയിച്ചിരുന്നു.

ഇതിന് പിന്നാലെ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കുമെന്ന് കെ വി തോമസ് വ്യക്തമാക്കിയിരുന്നു. അതേസമയം, കണ്ണൂരിൽ നടന്ന പാർട്ടി കോൺഗ്രസ്സിൽ പങ്കെടുത്തതിൽ കെ. വി. തോമസ് രൂക്ഷ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. ശശി തരൂരിനും കെ. വി. തോമസിനും ആയിരുന്നു ക്ഷണം ലഭിച്ചിരുന്നത്. എന്നാൽ, ശശി തരൂർ പങ്കെടുത്തിരുന്നില്ല.