തിരഞ്ഞെടുപ്പ് തോല്‍വി; ആറ് മാസം ബാക്കി നില്‍ക്കെ ഉമ്മന്‍ചാണ്ടിയുടെ കസേര തെറിയ്ക്കുമോ?'ആന്‍റണി ശാപം'
കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനേറ്റ കനത്ത പരാജയം കോണ്‍ഗ്രസിനിടയില്‍ ചര്‍ച്ചയാവുകയാണ്. നേതൃമാറ്റത്തെപ്പറ്റി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് വിഎം സുധീരനും ഇതിനോടകം തന്നെ പ്രതികരിച്ചിരുന്നു. നേതൃമാറ്റത്തെപ്പറ്റി ഏറ്റവും ഒടുവില്‍ പ്രതികരണം നടത്തിയിരിയ്ക്കുന്നത് കെവി തോമസ് എംപിയാണ്.
ഉമ്മന്‍ചാണ്ടി ജനങ്ങളുടെ മുഖ്യമന്ത്രിയാണെന്നും എന്നാല്‍ അദ്ദേഹം തുടരണമോ എന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് പാര്‍ട്ടി നേതൃത്വമാണെന്നുമാണ് കെവി തോമസ് എംപി പ്രതികരിച്ചത് . സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളടക്കം പരിഗണിച്ചാകണം ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു .

തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം നേതൃമാറ്റത്തെപ്പറ്റി പലതവണ നേതാക്കള്‍ പ്രതികരണം നടത്തിക്കഴിഞ്ഞു. ബാര്‍കോഴക്കേസിലെ കോടതി പരാമര്‍ശം തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിട്ടുണ്ടെന്നും കെവി തോമസ് പറഞ്ഞു .

കെഎം മാണി കുറ്റക്കാരനാണെന്ന് കോടതി പറഞ്ഞിട്ടില്ലെങ്കിലും സംശുദ്ധ രാഷ്ട്രീയം ആഗ്രഹിയ്ക്കുന്ന യുവ സമൂഹത്തിന്റെ എതിര്‍പ്പ് ഉണ്ടായിട്ടുണ്ടോ എന്ന കാര്യം പരിശോധിയ്‌ക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു .












Click it and Unblock the Notifications