കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എറണാകുളത്തിന്റെ വികസന നായകനായി കെവി തോമസ്..... ഫണ്ട് ചെലവഴിച്ചതില്‍ ഒന്നാം നിരയില്‍!!

Google Oneindia Malayalam News

Recommended Video

cmsvideo
എറണാകുളത്തിന്റെ വികസന നായകൻ കെ വി തോമസ് | Oneindia Malayalam

കൊച്ചി: കേരളം വീണ്ടുമൊരു ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് പോകുമ്പോള്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്നത് കെവി തോമസിനെ കുറിച്ചാണ്. ദീര്‍ഘകാലത്തെ പ്രവര്‍ത്തനത്തിലൂടെ എറണാകുളത്തിന്റെ വികസന നായകനായും പാര്‍ലമെന്റിലെ ഏറ്റവും മികച്ച എംപിയായും അദ്ദേഹം പേരെടുത്ത് കഴിഞ്ഞു. കോണ്‍ഗ്രസിന്റെ മലയാളം മുഖമായിട്ടാണ് അദ്ദേഹം പാര്‍ലമെന്റില്‍ അറിയപ്പെടുന്നത്. കേരള നിയമസഭയില്‍ നിന്ന് തുടങ്ങി പിന്നീട് ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കുന്നതായിരുന്നു തോമസിന്റെ പ്രശസ്തി. 2001-04 കാലയളവില്‍ കേരളത്തില്‍ മന്ത്രിയായിരുന്നും 2014-17 കാലഘട്ടത്തില്‍ പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ ചെയര്‍മാനുമായുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

1

പാര്‍ലമെന്റിലെ നിത്യസാന്നിധ്യം കൂടിയാണ് അദ്ദേഹം. 39 ചര്‍ച്ചകള്‍ക്കാണ് അദ്ദേഹം നേതൃത്വം നല്‍കിയത്. 263 ചോദ്യങ്ങളാണ് അദ്ദേഹം സഭയില്‍ ഉന്നയിച്ചത്. ഇതെല്ലാം അദ്ദേഹത്തെ ഭരണപക്ഷത്തിന്റെ പ്രിയപ്പെട്ട നേതാവാക്കിയിരുന്നു. അതേസമയം എറണാകുളത്തിന്റെ മുഖം മാറ്റിമറിച്ചതിലും അദ്ദേഹത്തിന് നിര്‍ണായക പങ്കുണ്ട്. വികസന കാര്യങ്ങള്‍ക്കായി അദ്ദേഹത്തിന്റെ ഇടപെടല്‍ കോണ്‍ഗ്രസിനെ വളര്‍ത്തിയ ഘടകമായിരുന്നു. തിരുനെട്ടൂര്‍ റെയില്‍വേ ഓവര്‍ ബ്രിഡ്ജ്, നഗരപ്രദേശങ്ങളിലെ ഹൈമാസ്റ്റ് ലൈറ്റുകള്‍, സ്്മാര്‍ട്ട് ക്ലാസ് റൂം, പദ്ധതികളൊക്കെ അദ്ദേഹത്തെ ജനപ്രിയനാക്കിയ പദ്ധതികളാണ്. എംപി ഫണ്ട് വിനിയോഗത്തിലും ഒന്നാം നിരയില്‍ തന്നെയാണ് അദ്ദേഹം. 25. 48 കോടിയാണ് അദ്ദേഹത്തിന് ജില്ലാ അതോറിറ്റി അനുവദിച്ചത്. അതില്‍ 22.67 കോടി രൂപ അദ്ദേഹം വിനിയോഗിച്ചിട്ടുണ്ട്.

ജനപ്രീതി ഇടിയാതെ പികെ ശ്രീമതി എംപി.. ഫണ്ട് വിനിയോഗത്തിലും മുന്‍പില്‍ജനപ്രീതി ഇടിയാതെ പികെ ശ്രീമതി എംപി.. ഫണ്ട് വിനിയോഗത്തിലും മുന്‍പില്‍

മഹാരാഷ്ട്രയില്‍ ബിജെപിയുടെ തേരോട്ടം... മുനിസിപ്പല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ 67 സീറ്റുകള്‍!!മഹാരാഷ്ട്രയില്‍ ബിജെപിയുടെ തേരോട്ടം... മുനിസിപ്പല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ 67 സീറ്റുകള്‍!!

English summary
kv thomas performance in chalakudy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X