കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ചിലയാളുകൾ അസഭ്യം പറഞ്ഞത് ദു:ഖകരം'; കുടുംബ ചിത്രത്തെ അസഭ്യം പറഞ്ഞവർക്കെതിരെ കെ വി തോമസ്

Google Oneindia Malayalam News

തിരുവനന്തപുരം : പങ്കിട്ടൊരു ചിത്രത്തിനെതിരെ സമൂഹ മാധ്യമത്തിൽ ഉയർന്ന അസഭ്യങ്ങളോട് പ്രതികരിച്ച് മുൻ കോൺഗ്രസ് നേതാവ് കെ വി തോമസ് മകന്റെയും കൊച്ചു മകളുടെയും ചിത്രമാണ് കെ വി തോമസ് ഫേസ്ബുക്കിലൂടെ ഇന്നലെ പങ്കിട്ടിരുന്നത്.

ഇതിന് പിന്നാലെ നിരവധി പേർ അഭിനന്ദിക്കുകയും മറ്റു ചില ആളുകൾ അസഭ്യം പറഞ്ഞതായും കെ വി തോമസ് പ്രതികരിച്ചു. ഇത്തരം പ്രവർത്തികൾ ദുഃഖകരം എന്നാണ് അദ്ദേഹം ആരോപിച്ചത്. രാഷ്ട്രീയ അഭിപ്രായ വ്യത്യാസം മനസ്സിലാക്കാൻ തനിക്ക് കഴിവുണ്ട്.

എന്നാൽ, രാഷ്ട്രീയ അഭിപ്രായങ്ങൾ മ്ലേച്ഛമായ ഭാഷയിലാണ് പ്രതികരിച്ചത്. കോൺഗ്രസുകാർ ഉൾപ്പെടെ ഇത്തരത്തിലുള്ള പ്രതികരണം നടത്തിയത് ലജ്ജാകരമാണെന്ന് അദ്ദേഹം പറഞ്ഞു.

1

ഒരു കുടുംബനാഥൻ എന്ന നിലയിൽ മക്കളുടെയും കൊച്ചുമക്കളുടെയും വളർച്ചയിൽ എല്ലാവർക്കും എന്ന പോലെ എനിക്കുമുണ്ടായ സന്തോഷമാണ് ഞാൻ പങ്കു വെച്ചത്. തന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് വഴിയാണ് കെ വിയുടെ പ്രതികരണം എത്തിയത്.


കെ വി പറഞ്ഞത് ;-

ഡിവൈഎഫ്‌ഐക്കാര്‍ തലയറുത്തിട്ട ഗാന്ധി പ്രതിമ മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും; കടന്നാക്രമിച്ച് ഷാഫി പറമ്പില്‍ഡിവൈഎഫ്‌ഐക്കാര്‍ തലയറുത്തിട്ട ഗാന്ധി പ്രതിമ മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും; കടന്നാക്രമിച്ച് ഷാഫി പറമ്പില്‍

2

'കളിനറി' കോഴ്സ് പാസായതിനുശേഷം ദുബായ് ടാജ് ഹോട്ടലിൽ ഇന്റേൺഷിപ്പ് ചെയ്യുന്ന എന്റെ കൊച്ചുമകളും എന്റെ മകനും കൂടി ഒന്നിച്ചു നിൽക്കുന്ന ഒരു ഫോട്ടോ ഇന്നലെ ഞാൻ പോസ്റ്റ് ചെയ്തിരുന്നു. ഒരു കുടുംബനാഥനെന്ന നിലയിൽ മക്കളുടെയും കൊച്ചുമക്കളുടെയും വളർച്ചയിൽ എല്ലാവർക്കുമെന്ന പോലെ എനിക്കുമുണ്ടായ സന്തോഷമാണ് ഞാൻ പങ്കു വെച്ചത്. അതിന് ധാരാളം ആളുകൾ അഭിനന്ദിച്ചും ചിലയാളുകൾ അസഭ്യം പറഞ്ഞും പ്രതികരിച്ചു.

3

എന്നോടുള്ള രാഷ്ട്രീയ അഭിപ്രായ വ്യത്യാസം മനസ്സിലാക്കാൻ കഴിവുള്ളയാളാണ് ഞാൻ. അത്തരം കാര്യങ്ങൾ പലപ്പോഴായി ചർച്ച ചെയ്തതുകൊണ്ട് അതിലേക്ക് കടക്കുന്നില്ല. രാഷ്ട്രീയ അഭിപ്രായങ്ങൾ വളരെ മ്ലേച്ഛമായ ഭാഷയിൽ, പ്രത്യേകിച്ച് കോൺഗ്രസ്സുകാരുൾപ്പെടെയുള്ളവർ പ്രകടിപ്പിക്കുന്നത് തികച്ചും ലജ്ജാകരവും ദു:ഖകരവുമാണ്.

കറുപ്പിൽ തിളങ്ങി ഈ നായിക; ലുക്കിലാണ് നല്ല സെറ്റാണ്; മീരാനന്ദനെ കാണാം

4

2001 ൽ ഞാൻ എറണാകുളത്ത് അസംബ്ലി സ്ഥാനാർത്ഥിയായി വന്നപ്പോൾ ആ സ്ഥാനം മോഹിച്ചിരുന്നവരാണ് അന്ന് തിരുത മീനുമായി പ്രകടനം നടത്തിയത്. പക്ഷെ ഞാൻ അതിനൊന്നും പ്രതികരിച്ചിട്ടില്ല. അവർ അവരുടെ വഴിക്കും ഞാൻ എന്റെ വഴിക്കും പോയിരുന്നു. എന്നാൽ 'മുക്കുവ കുടിൽ' പ്രയോഗം വന്നപ്പോൾ അത് ഒരു സമൂഹത്തെയാണ് വേദനിപ്പിക്കുന്നതെന്ന് അറിഞ്ഞാണ് ഞാൻ പ്രതികരിച്ചത്.

5

എന്റെ മൂന്ന് മക്കളും കൊച്ചു മക്കളും കഠിനാധ്വാനത്തിലൂടെയാണ് പഠിച്ച് സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരായത്. എന്റെ മകൾ രാഷ്ട്രീയത്തിലേക്ക് വരുന്നെന്ന പ്രചരണം നടത്തിയപ്പോൾ തന്നെ ഞാൻ പറഞ്ഞതാണ് എന്റെ മക്കൾക്ക് ആർക്കും രാഷ്ട്രീയത്തിൽ ഇറങ്ങാൻ ഉദ്ദേശവും താൽപര്യവും ഇല്ലെന്ന്. എന്നിട്ടും വിമർശനങ്ങൾ തുടർന്നുകൊണ്ടേയിരുന്നു.

6

എല്ലാ സംസ്ക്കാരങ്ങളും മര്യാദകളും വിട്ടുകൊണ്ട് പുലഭ്യം പറയുന്ന ഇത്തരക്കാരോട് എനിക്ക് പറയാനുള്ളത് ഇതൊന്നും ഇവിടെ വേവില്ല. എന്റെ കഠിനാധ്വാനവും, കഴിവും കൊണ്ടാണ് എനിക്ക് സ്ഥാനമാനങ്ങൾ കിട്ടിയിട്ടുള്ളത്. അതിൽ അസൂയയും, ഭയപ്പാടുള്ള ചില കോൺഗ്രസ്സുകാരാണ് സോഷ്യൽ മീഡിയയിലൂടെയുള്ള ഈ അസഭ്യവർഷത്തിന് നേതൃത്വം കൊടുക്കുന്നതെന്ന കാര്യം വളരെ വ്യക്തമായിട്ടെനിക്കറിയാം. നെഹ്രുവിയൻ സോഷ്യലിസത്തിൽ വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. വർഗീയതയെ താലോലിക്കുന്ന ബിജെപിയെ എതിർക്കുന്നതിനുപകരം, സങ്കുചിതമായ കാഴ്ചപ്പാടോടുകൂടി കേരള രാഷ്ട്രീയത്തിൽ നിന്നുകൊണ്ട് ജനാധിപത്യ മതേതര സോഷ്യലിസ്റ്റ് പാർട്ടികൾ പരസ്പരം എറ്റുമുട്ടുന്നത് ബിജെപിക്ക് മാത്രമെ ഗുണം ചെയ്യൂവെന്ന കാര്യം ഈ പുലഭ്യം പറയുന്ന കോൺഗ്രസ്സുകാർ ചിന്തിക്കണം...'

English summary
KV Thomas reacted against those who say family picture obscene in social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X