കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സീറ്റില്ലെന്നറിഞ്ഞതോടെ വിഷാദം പിടിപെട്ടു, തുണയായത് സംഗീതം, വെളിപ്പെടുത്തലുമായി കെവി തോമസ്

Google Oneindia Malayalam News

കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെ കോൺഗ്രസിൽ കലാപക്കൊടി ഉയർത്തിയ നേതാവാണ് കെവി തോമസ്. സ്ഥാനാർത്ഥി നിർണയത്തിന്റെ അവസാനഘട്ടം വരെ കെവി തോമസിന്റെ പേര് ഉയർന്ന് കേട്ടെങ്കിലും നറുക്ക് വീണത് യുവ എംഎൽഎ ഹൈബി ഈഡനാണ്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതോടെ താൻ കടുത്ത വിഷാദത്തിൽ അകപ്പെട്ടുവെന്ന് കെവി തോമസ്. വിഷാദരോഗത്തിലേക്ക് പോകുമായിരുന്ന സാഹചര്യത്തിൽ നിന്നും സംഗീതമാണ് തന്നെ തിരിച്ചുകൊണ്ടുവന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.

Read More:എറണാകുളം മണ്ഡലത്തെക്കുറിച്ച് കൂടുതൽ അറിയാം

വിഷാദം

വിഷാദം

ലോക്സഭാ സീറ്റ് നിഷേധിച്ചതിൽ വലിയ വിഷമം ഉണ്ടായിരുന്നു. സീറ്റില്ലന്നറിഞ്ഞപ്പോൾ വിഷാദത്തിലായ തന്റെ രക്ഷയ്ക്കെത്തിയത് സംഗീതമാണെന്ന് കെവി തോമസ് പറയുന്നു. കൊച്ചിയിൽ അഗസ്റ്റിൻ ജോസഫ് സ്മാരക പുരസ്കാരത്തിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന വേദിയിൽ വെച്ചായിരുന്നു കെവി തോമസിന്റെ വെളിപ്പെടുത്തൽ.
ക്രിസ്തീയ ഭക്തി ഗാനത്തിലൂടെയാണ് താൻ വിഷാദത്തെ മറികടന്നതെന്ന് കെവി തോമസ് പറയുന്നു.

 വാക്കുകൾ ഇങ്ങനെ

വാക്കുകൾ ഇങ്ങനെ

സീറ്റ് നിഷേധിച്ചപ്പോൾ താൻ തളർന്നു പോയി. സഹായികളിൽ ഒരാളോട് ഒരു ഗാനം പ്ലേ ചെയ്യുവാൻ ആവശ്യപ്പെട്ടു. കർത്താവേ യേശുനാഥാ... എന്നു തുടങ്ങുന്ന ഗാനമാണ് അദ്ദേഹം പ്ലേ ചെയ്തത്. ഞാൻ കുട്ടിയായിരുന്നപ്പോൾ അമ്മ ആ പാട്ട് പാടിത്തരുമായിരുന്നു. അങ്ങനെ വിഷാദത്തെ മറികടക്കാൻ തന്നെ സഹായിച്ചത് ആ ഗാനവും സംഗീതവുമാണെന്ന് കെവി തോമസ് വിശദീകരിച്ചു.

 ഇഷ്ട ഗാനങ്ങൾ

ഇഷ്ട ഗാനങ്ങൾ

ക്രിസ്ത്യൻ ഭക്തിഗാനങ്ങളുടെയും നാടക ഗാനങ്ങളുടെയും കടുത്ത ആരാധകനാണ് താനെന്നും കെവി തോമസ് കൂട്ടിച്ചേർത്തു. പാമ്പകൾക്ക് മാളമുണ്ട്, പറവകൾക്ക് ആകാശശമുണ്ട് എന്ന പാട്ടാണ് കെവി തോമസിന്റെ ഇഷ്ടഗാനം. ഗായകൻ യേശുദാസും ചടങ്ങിനെത്തിയിരുന്നു.

എറണാകുളത്ത് സീറ്റില്ല

എറണാകുളത്ത് സീറ്റില്ല

തുടർച്ചയായി രണ്ടാം വട്ടവും എറണാകുളം മണ്ഡലം പിടിച്ചെടുത്ത തനിക്ക് ഇക്കുറിയും സീറ്റ് ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു കെ വി തോമസ്. എറണാകുളത്ത് മാറ്റം അനിവാര്യമാണെന്ന നിലപാടിൽ സംസ്ഥാന നേതൃത്വം ഉറച്ച് നിന്നതോടെ ഹൈക്കമാൻഡും വഴങ്ങുകയായിരുന്നു. ഇടതുമുന്നണി സ്ഥാനാർത്ഥിയായി പി രാജീവിനെ പ്രഖ്യാപിച്ചതോടെ കെവി തോമസിനെ വെട്ടി ഹൈബി ഈഡനെ കോൺഗ്രസ് സ്ഥാനാർത്ഥിയായക്കുകയായിരുന്നു.

കടുത്ത അതൃപ്തി

കടുത്ത അതൃപ്തി

സീറ്റ് നിഷേധിച്ചതിലെ അതൃപ്തി കെവി തോമസ് തുറന്ന് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. സിറ്റിംഗ് എംപിമാരിൽ തനിക്ക് മാത്രം എന്താണിത്ര അതൃപ്തിയെന്ന് അദ്ദേഹം മാധ്യമങ്ങൾക്ക് മുമ്പിൽ തുറന്നടിച്ചു. അനുനയ ശ്രമവുമായി എത്തിയ പ്രതിപക്ഷ നേതാവിനോടുൾപ്പെടെ രൂക്ഷമായ പ്രതികരണം നടത്തി.

 അനീതി കാട്ടി

അനീതി കാട്ടി

മുതിർന്ന നേതാക്കളോടടക്കം താൻ സംസാരിച്ചിരുന്നെങ്കിലും സീറ്റില്ലെന്ന കാര്യം ആരും പറഞ്ഞില്ല. ഒടുവിൽ തീരുമാനം വന്നപ്പോൾ താൻ നടുങ്ങിയെന്നും കെവി തോമസ് അന്ന് പ്രതികരിച്ചിരുന്നു. കോൺഗ്രസ് തന്നോട് അനീതി കാണിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പ്രചാരണത്തിനിറങ്ങി

പ്രചാരണത്തിനിറങ്ങി

തുടക്കത്തിൽ ഹൈബി ഈഡന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് വിട്ടുനിന്നെങ്കിലും വീണ്ടും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകുകയാണ് കെവി തോമസ്. ഹൈബിക്ക് തന്റെ മകന്റെ സ്ഥാനമാണെന്നും അദ്ദേഹം നന്നായി വരണമെന്നാണ് തൻറെ ആഗ്രഹം എന്നായിരുന്നു ദില്ലിയിൽ നിന്നും മടങ്ങിയെത്തിയ ശേഷം കെവി തോമസിന്റെ ആദ്യ പ്രതികരണം.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
KV Thomas denied he get depressed when Congress denied Loksabha seat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X