കെ റെയില്‍ അനുകൂല പ്രസംഗം ചേര്‍ക്കാന്‍ വിട്ടുപോയി; കെവി തോമസിനെതിരെ അടുത്ത നീക്കത്തിന് കെപിസിസി
തിരുവനന്തപുരം: കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ വിലക്ക് ലംഘിച്ച് സി പി ഐ എം പാര്‍ട്ടി കോണ്ഗ്രസിനോടന് അബന്ധിച്ചുള്ള ദേശീയ സെമിനാറില്‍ പങ്കെടുത്ത മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെ വി തോമസിനെതിരെ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം അടുത്ത നീക്കത്തിന് ഒരുങ്ങുന്നു. സെമിനാറിലെ തോമസിന്റെ പ്രസംഗം ആയുധമാക്കി ഹൈക്കമാന്റിനെ സമീപിക്കാനാണ് കെ പി സി സി നീക്കം. സില്‍വര്‍ ലൈനിനേയും പിണറായി വിജയനേയും പുകഴ്ത്തി കൊണ്ടുള്ള കെ വി തോമസിന്റെ പ്രസംഗം കെ പി സി സി ഹൈക്കമാന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തും.
സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ സമരം ശക്തമാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിട്ട് നാളേറെയായി. ആ സാഹചര്യത്തില്‍ പദ്ധതിയെ അനുകൂലിച്ച് പ്രസംഗിച്ചത് അച്ചടക്ക ലംഘനമാണെന്ന് ആണ് നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. കെ വി തോമസിനെതിരെ നടപടി ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കെ പി സി സി പ്രസിഡന്റ് നല്കിയ കത്തില്‍ സി പി ഐ എം പാര്‍ട്ടി കോണ്ഗ്രസിനോടന് അബന്ധിച്ചുള്ള ദേശീയ സെമിനാറിലെ അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ ഉള്ളടക്കം പരാമര്‍ശിച്ചിരുന്നില്ല. ഇത് കൂടി ഹൈക്കമാന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തി സംസ്ഥാന നേതൃത്വത്തിന്റെ രോഷം ഹൈക്കമാന്റിനെ അറിയിക്കാനാണ് കെ പി സി സിയുടെ നീക്കം.

തിങ്കളാഴ്ച ചേരുന്ന രാഷ്ട്രീയകാര്യ സമിതിയില്‍ കെ വി തോമസിനെതിരെ നേതൃത്വം സ്വരം കടുപ്പിക്കാനാണ് സാധ്യത. രാഷ്ട്രീയകാര്യ സമിതി അംഗമായ കെ വി തോമസിന് യോഗത്തിലേക്ക് ക്ഷണമുണ്ടാകില്ല എന്ന് ഉറപ്പായിട്ടുണ്ട്. സമിതിയില്‍ നിന്ന് കെ വി തോമസിനെ നീക്കണം എന്നും ആവശ്യപ്പെട്ടേക്കും. അതസമയം സമിതി രൂപീകരിച്ചത് എ ഐ സി സി ആയതിനാല്‍ അംഗങ്ങളെ നീക്കാനുള്ള അധികാരം കെ പി സി സിക്കില്ല എന്നാണ് വിലയിരുത്തല്‍. കടുത്ത നടപടി വേണമെന്ന ആവശ്യം ന്യായമെന്ന് വിലയിരുത്തുമ്പോഴും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി രക്തസാക്ഷി പരിവേഷം നല്കി കെ വി തോമസിന്റെ രാഷ്ട്രീയമൂല്യം ഉയര്‍ത്തണോ എന്ന ചിന്തയിലാണ് ദേശീയ നേതൃത്വം.

അതേസമയം, അച്ചടക്ക സമിതിക്ക് മറുപടി തയാറാക്കുന്ന തിരക്കിലാണ് കെ വി തോമസ്. ഇന്നലെ ലഭിച്ച കാരണം കാണിക്കല്‍ നോട്ടീസിന് അടുത്ത ചൊവ്വാഴ്ചയ്ക്കകം മറുപടി നല്‍കാമെന്ന് ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിനെ അറിയിച്ചിരിക്കുകയാണ് കെ വി തോമസ്. മുതിര്‍ന്ന നേതാക്കളായ എ കെ ആന്റണി, വി എം സുധീരന് തുടങ്ങിയവര്‍ മുന്‍പ് നടത്തിയ പ്രസ്താവനകള്‍ തന്റെ മറുപടിയില്‍ കെ വി ആയുധമാക്കും. തിരുവനന്തപുരത്ത് ബ്രഹ്മോസ് ഉദ്ഘാടനച്ചടങ്ങില്‍ അന്നത്തെ വ്യവസായമന്ത്രി എളമരം കരീമിനെ എകെ ആന്റണി പുകഴ്ത്തിയത് കെ വി തോമസ് ചൂണ്ടിക്കാട്ടും.

ആ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ താന്‍ അഭിനന്ദിച്ചതില്‍ എന്താണ് തെറ്റെന്ന മറു ചോദ്യമായിരിക്കും കെ വി തോമസ് ഉയര്‍ത്തുക. കെ പി സി സി പ്രസിഡന്റ് ആക്കിയില്ലെങ്കില്‍ കെ സുധാകരന് ബിജെപിയിലേക്ക് പോകുമെന്ന് വി എം സുധീരന് നേരത്തെ നടത്തിയ പരാമര്‍ശവും ചൂണ്ടിക്കാട്ടും. ഇവയുടെ ദൃശ്യങ്ങളടങ്ങിയ പെന്‍ഡ്രൈവ് തന്റെ കാരണം കാണിക്കല്‍ നോട്ടീസ് മറുപടിയോടൊപ്പം കെ വി തോമസ് കൈമാറും. സെമിനാറില്‍ പങ്കെടുത്തതിന് അച്ചടക്ക നടപടി എടുക്കുന്ന കോണ്‍ഗ്രസുമായി ദേശീയതലത്തില്‍ എങ്ങനെ സഹകരിക്കുമെന്ന് സി പി ഐ എം ചോദിച്ചാല്‍ എന്താകും മറുപടി എന്ന് ചോദിച്ച് പ്രതിരോധം തീര്‍ക്കാനാണ് കെ വി തോമസ് ശ്രമിക്കുന്നത്.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്കെ തിരക്കിട്ട് തന്നെ പുറത്താക്കാന്‍ സോണിയ ഗാന്ധി തയാറാകില്ല എന്ന ശുഭാപ്തി വിശ്വാസത്തിലാണ് കെ വി തോമസ്. അതേസമയം ഇടത് നേതാക്കളുമായി അടുത്ത സമ്പര്‍ക്കമാണ് കെ വി തോമസ് പുലര്‍ത്തുന്നത്. കോണ്‍ഗ്രസ് ബന്ധം വിഛേദിച്ചാല്‍ കാബിനറ്റ് റാങ്കുള്ള പദവി തോമസിനു നല്‍കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. വികസന പദ്ധതികളുമായി ബന്ധപ്പെട്ട പുതിയ സംവിധാനം, സമുദായമൈത്രി ശക്തമാക്കാന്‍ രൂപീകരിക്കാവുന്ന മിഷന് തുടങ്ങിയവയിലെല്ലാം കെ വി തോമസ് കോണ്‍ഗ്രസ് വിട്ട് പുറത്ത് വരികയാണെങ്കില്‍ ഭാഗമാക്കാന്‍ എല്‍ ഡി എഫ് നീക്കം നടത്തുന്നു എന്നാണ് റിപ്പോര്‍ട്ട്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications