Get Updates
Get notified of breaking news, exclusive insights, and must-see stories!

പുറത്താക്കാനാവില്ലെന്ന് കെവി തോമസ്, കെപിസിസി തീരുമാനിക്കുമെന്ന് സതീശന്‍, സുധാകരന്റെ പ്രതികരണം ഇങ്ങനെ

കൊച്ചി: സിപിഎമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസിലെ ദേശീയ സെമിനാറില്‍ പങ്കെടുക്കാനുറച്ച കെവി തോമസിനെതിരെ അച്ചടക്കനടപടിക്ക് ഒരുങ്ങി കോണ്‍ഗ്രസ്. പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗങ്ങളുമായി ആലോചിച്ച് യുക്തമായ തീരുമാനമെടുക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. സിപിഎം സമ്മേളനത്തില്‍ പങ്കെടുത്താല്‍ തോമസിനെ പുറത്താക്കുമെന്ന് നേരത്തെ തന്നെ സുധാകരന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ നിര്‍ദേശത്തെ മറികടന്നാണ് കെവി തോമസ് പങ്കെടുക്കാന്‍ തീരുമാനിച്ചത്. അതേസമയം സെമിനാറില്‍ പങ്കെടുക്കുന്നുണ്ടെങ്കിലും താന്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെയാണ് തോമസ് പറഞ്ഞു. എഐസിസി അംഗമായ എന്നെ പുറത്താക്കാന്‍ സംസ്ഥാന കോണ്‍ഗ്രസിന് കഴിയില്ലെന്നും, കേരളത്തിലെ നേതാക്കള്‍ക്ക് അതുപോലും അറിയില്ലെന്നും അദ്ദേഹം പരിഹസിച്ചു.

1

വാര്‍ത്താമ്മേളനം വിളിച്ചാണ് താന്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായ ദേശീയ സെമിനാറില്‍ പങ്കെടുക്കുമെന്ന് അറിയിച്ചത്. രാജ്യം വലിയ പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തില്‍ രാഷ്ട്രീയ ഭിന്നതകള്‍ മറന്ന് ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്നും, സിപിഎ തന്നെ ക്ഷണിച്ചത് അവരടെ പാര്‍ട്ടിയില്‍ ചേരാനല്ലെന്നും, എംകെ സ്റ്റാലിനൊപ്പം സെമിനാറില്‍ പങ്കെടുക്കാനാണെന്നും കെവി തോമസ് പറഞ്ഞു. അതേസമയം കെവി തോമസിന്റെ നിലപാടില്‍ തീരുമാനം കെപിസിസി എടുക്കുമെന്ന് വിഡി സതീശന്‍ പറഞ്ഞു. കെ സുധാകരന്‍ ഒപ്പമുള്ളപ്പോഴായിരുന്നു സതീശന്റെ പ്രതിരണം.

താന്‍ ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലന്ന് സുധാകരന്‍ വ്യക്തമാക്കി. തോമസിനുള്ള മറുപടിയായിട്ടാണ് ഇക്കാര്യം സുധാകരന്‍ പറഞ്ഞത്. സ്വാഭാവികമായ പ്രതികരണമാണ് നടത്തിയത്. ഹൈക്കമാന്‍ഡുമായി ആലോചിച്ച ശേഷം കെവി തോമസിനെതിരെ നടപടിയെടുക്കുന്ന കാര്യം ആലോചിക്കുമെന്ന് സുധാകരന്‍ വ്യക്തമാക്കി. അതേസമയം കേരളത്തിലെ കോണ്‍ഗ്രസുകാരുടെ മനസ്സില്‍ കെവി തോമസ് ഉണ്ടാകില്ലെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. കെവി തോമസ് എന്താണ് പറഞ്ഞതെന്ന് കേട്ടിട്ട് തീരുമാനമെടുക്കുമെന്ന് വിഡി സതീശനും പ്രതികരിച്ചു. കെവി തോമസ് എന്താണ് പറഞ്ഞതെന്ന് കൃത്യമായി അറിയട്ടെ, അതിന് ശേഷം അഭിപ്രായം പറയാമെന്നും സുധാകരന്‍ പറഞ്ഞു.

എന്നെ പോലെ ഒരു നേതാവിന് കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ അഭിപ്രായം പറയാനാവില്ല. നിങ്ങള്‍ കുറച്ച് കാത്തിരിക്കൂ. ഒന്‍പത് മാസം കഴിഞ്ഞതല്ലേ പ്രസവിക്കുമെന്നായിരുന്നു സുധാകരന്റെ മറുപടി. സെമിനാറില്‍ പങ്കെടുത്താല്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമെന്ന ഭീഷണിയാണ് ഞാന്‍ നേരിട്ടതെന്ന് കെവി തോമസ് പറയുന്നു. ജന്മം കൊണ്ട് കോണ്‍ഗ്രസുകാരനാണ് ഞാന്‍. പാര്‍ട്ടിയുടെ അച്ചടക്കം എന്നും പാലിച്ചിട്ടുണ്ട്. ചില പ്രത്യേക സാഹചര്യത്തില്‍ കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും രണ്ട് തട്ടിലാണ്. അത് മാറ്റി നിര്‍ത്തി ദേശീയ സാഹചര്യം മനസ്സിലാക്കി മുന്നോട്ട് പോകണം. ഞാന്‍ പോകുന്നത് സിപിഎമ്മിലേക്കല്ല. ദേശീയ സാഹചര്യം മനസ്സിലാക്കണമെന്നും കെവി തോമസ് പറഞ്ഞു.

അതേസമയം പാര്‍ട്ടി നിര്‍ദേശം ലംഘിച്ച് സിപിഎം സെമിനാറില്‍ പങ്കെടുക്കുമെന്ന് അറിയിച്ച കെവി തോമസിനെതിരെ നടപടിക്ക് എഐസിസിക്ക് ശുപാര്‍ശ ചെയ്യുമെന്ന് സുധാകരന്‍ വ്യക്തമാക്കി. അദ്ദേഹം പങ്കെടുത്താല്‍ നടപടി ആവശ്യപ്പെടും. ഇപ്പോഴും അദ്ദേഹം പങ്കെടുക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. കെവി തോമസ് പുറത്തേക്ക് പോകരുത് എന്നാണ് ഇപ്പോഴും തങ്ങളുടെ പ്രാര്‍ത്ഥന. പാര്‍ട്ടിക്ക് പുറത്ത് പോകുന്നത് വലിയ നഷ്ടം തന്നെയാണെന്നും സുധാകരന്‍ പറഞ്ഞു. അദ്ദേഹം മുതിര്‍ന്ന നേതാവാണ്. പക്ഷേ ആരായാലും പാര്‍ട്ടിക്ക് വിധേയരാകണം. സമൂഹ മാധ്യമങ്ങളില്‍ അദ്ദേഹത്തിനെതിരെ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് അദ്ദേഹത്തിന് ഉറപ്പ് നല്‍കിയതാണെന്നും സുധാകരന്‍ പറഞ്ഞു.

കെവി തോമസിന്റെ പ്രതികരണം കടുത്ത അച്ചടക്ക ലംഘനമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചു. ഇതിന് മുമ്പ് തോമസ് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇനി ഇത് അനുവദിക്കാനാവില്ല. സിപിഎമ്മും കോണ്‍ഗ്രസും നേരിട്ട് പോരാടുന്ന ഒരു സ്ഥലത്താണ് കെവി തോമസ് സിപിഎമ്മിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നതെന്നും മുല്ലപ്പള്ളി ആരോപിച്ചു. സിപിഎമ്മിന്റെ കുടില തന്ത്രമാണ് തോമസിനെയും ശശി തരൂരിനെയും സെമിനാറിലേക്ക് ക്ഷണിച്ചത്. സെമിനാറില്‍ പോകുന്നത് കോണ്‍ഗ്രസിന്റെ നയവും പരിപാടിയും പറയാനല്ല. തോമസിന്റെ ട്രാക്ക് റെക്കോര്‍ഡ് ശരിയല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+