India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഞാന്‍ ഇവരുടെ കണ്ണിലെ കരടാണ്'; പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ സുധാകരന് അജണ്ടയെന്ന് കെ വി തോമസ്

Google Oneindia Malayalam News

കൊച്ചി: കെ സുധാകരന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് രംഗത്ത്. തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ കെ സുധാകരന്‍ അടക്കമുള്ള നേതാക്കള്‍ക്ക് അജണ്ടയുണ്ടെന്ന് കെ വി തോമസ് പറഞ്ഞു. ഹൈക്കമാന്‍ഡുമായി സംസാരിച്ച ശേഷം സി പി എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചതായിരുന്നു. എന്നിട്ടും സുധാകരന്‍ കെ സുധാകരന്‍ മാധ്യമങ്ങളോട് താന്‍ പുറത്താണെന്ന് പറഞ്ഞ് നടന്നുവെന്നും തോമസ് പറഞ്ഞു. മാതൃഭൂമി ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

1

ഒരു അച്ചടക്ക നടപടിയും തനിക്കെതിരെ ആരംഭിച്ചിട്ടില്ല. കാരണം കാണിക്കല്‍ നോട്ടീസ് മാത്രമേ നല്‍കിയിട്ടുള്ളൂ. അതിന് ഇന്നലെ രാത്രി ഇ- മെയില്‍ വഴി മറുപടി നല്‍കി. ഇന്ന് പോസ്റ്റല്‍ ആയി അയച്ചു.എന്നിട്ടും കോണ്‍ഗ്രസ് യോഗത്തില്‍ എന്തുകൊണ്ടാണ് ക്ഷണിക്കാത്തത്. ഇതേ സമീപനമാണ് സുധാകരന് എടുത്തത്.

2

താരിഖ് അന്‍വറുമായും കെ സി വേണുഗോപാലിനോടും സംസാരിച്ച ശേഷം കണ്ണൂരില്‍ നടന്ന സി പി എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചതാണ്. എന്നാല്‍ പിറ്റേ ദിവസം മുതല്‍ തുടങ്ങി. എന്നെ പുറത്താക്കണമെന്ന അജണ്ട ഇവിടെയുള്ളവര്‍ക്കുണ്ട്. അതിപ്പോള്‍ തുടങ്ങിയതല്ല. ഇതില്‍ എന്ത് രാഷ്ട്രീയ മര്യാദയാണുള്ളതെന്ന് കെ വി തോമസ് ചോദിക്കുന്നു.

3

എന്റെ കാര്യം വരുമ്പോള്‍ എല്ലാവരും ഒറ്റക്കെട്ടായി നിന്ന് പുറത്താക്കാന്‍ ശ്രമിക്കുന്നു. എന്നെ യോഗത്തിലേക്ക് വിളിച്ചിട്ടില്ലെന്ന് എല്ലാ നേതാക്കള്‍ക്കും അറിയാം. അവര്‍ സുധാകരനോട് ചോദിക്കേണ്ടെ. എന്നാല്‍ അതുണ്ടായില്ല. ഇത് ശരിയായ സമീപനമല്ലെന്ന് കെ വി തോമസ് വ്യക്തമാക്കി.

4

പാര്‍ട്ടി കോണ്‍ഗ്‌സുമായി ബന്ധപ്പെട്ട വിഷയം അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി ഇടപെട്ട കാര്യമാണ്. സെമിനാറില്‍ പങ്കെടുക്കേണ്ട എന്ന അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നിര്‍ദ്ദേശം ഞാന്‍ അനുസരിച്ചപ്പോള്‍ പിറ്റേ ദിവസം മുതല്‍ ചീത്ത പറച്ചില്‍ തുടങ്ങി. 2018 മുതല്‍ തന്നെ പുറത്താക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. എനിക്ക് പ്രായമായെന്നും ഏഴ് പ്രാവശ്യം ജയിച്ചെന്നും പറഞ്ഞാണ് പുറത്താക്കാനുള്ള നീക്കം നടത്തുന്നത്.

5

ഞാന്‍ ഇവരുടെ കണ്ണിലെ കരടാണ്. അത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലാകുന്നില്ല. 2004ല്‍ ഞാന്‍ ഐ ഗ്രൂപ്പ് വിട്ടത് ഒരു കാരണമാകാം. ഇവര്‍ എത്ര ശ്രമിച്ചാലും മനസുകൊണ്ടും ശരീരം കൊണ്ടും ഞാന്‍ ഒരു കോണ്‍ഗ്രസുകാരനാണെന്ന് കെ വി തോമസ് വ്യക്തമാക്കി. അതേസമയം, ഇന്ന് നടക്കുന്ന രാഷ്ട്രീയകാര്യ സമിതിയില്‍ പങ്കെടുക്കില്ലെന്ന് കെ വി തോമസ് അറിയിച്ചിരുന്നു. വിളിക്കാത്ത യോഗത്തില്‍ എങ്ങനെയാണ് പോകുകയെന്നാണ് കെ വി തോമസ് ചോദിക്കുന്നത്.

6

ഇന്ന് പത്തരയ്ക്കാണ് രാഷ്ട്രീയ കാര്യ സമിതി ചേരാന്‍ പോകുന്നത്. യോഗത്തില്‍ കെ വി തോമസിനെ കൂടാതെയുള്ള 21 അംഗങ്ങളും പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എ ഐ സി സി അംഗമായ കെ വി തോമസ് രാഷ്ട്രീയ കാര്യസമതി അംഗവുമാണ്. സി പി എം പാര്‍ട്ടി സമ്മേളനത്തോട് അനുബന്ധിച്ച സെമിനാറില്‍ കെ വി തോമസ് പങ്കെടുത്തത് ഏറെ വിവാദമായിരുന്നു. ഇതേ തുടര്‍ന്നാവാം അദ്ദേഹത്തെ യോഗത്തില്‍ ക്ഷണിക്കാതിരുന്നത്.

7

സി പി എം പാര്‍ട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ച് നടന്ന പാര്‍ട്ടി സെമിനാറില്‍ പങ്കെടുക്കാനായി ശശി തരൂരിനെയും കെ വി തോമസിനെയും സിപിഎം ക്ഷണിച്ചിരുന്നു. എന്നാല്‍ എ ഐ സി സി നേതൃത്വവുമായി ആലോചിച്ച ശേഷം ശശി തരൂര്‍ പരിപാടിയില്‍ നിന്ന് പിന്മാറി. വിവാദമാക്കാതെ വിഷയത്തെ കൈകാര്യം ചെയ്യാമായിരുന്നുവെന്നും ചില കേന്ദ്രങ്ങള്‍ വിഷയം വിവാദമാക്കി മാറ്റിയെന്നും പ്രസ്താവനയില്‍ ശശി തരൂര്‍ വ്യക്തമാക്കിയിരുന്നു.

കോണ്‍ഗ്രസിനുള്ള പ്ലാന്‍ തയ്യാറാക്കി പ്രശാന്ത്, രാഹുലിന് പോലും എതിര്‍പ്പില്ല, ഇതുവരെയില്ലാത്ത തന്ത്രംകോണ്‍ഗ്രസിനുള്ള പ്ലാന്‍ തയ്യാറാക്കി പ്രശാന്ത്, രാഹുലിന് പോലും എതിര്‍പ്പില്ല, ഇതുവരെയില്ലാത്ത തന്ത്രം

cmsvideo
  പാര്‍ട്ടി കോണ്‍ഗ്രസില്‍ മൈക്കിളപ്പനായി പിണറായി വിജയന്‍, വൈറല്‍
  English summary
  KV Thomas Says leaders including K Sudhakaran have an agenda to expel him from Congress party
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X