കെവി തോമസിന് ശമ്പളമില്ല, പ്രതിമാസം ഒരു ലക്ഷം രൂപ ഓണറേറിയം; 3 സ്റ്റാഫുകളേയും നിയമിക്കാം
തിരുവനന്തപുരം: ദല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായ മുന്‍ കേന്ദ്ര മന്ത്രി കെ വി തോമസിന് ശമ്പളത്തിനും അലവന്‍സുകള്‍ക്കും പകരം പ്രതിമാസം ഒരു ലക്ഷം രൂപ ഓണറേറിയം അനുവദിക്കാന്‍ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ആണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. രണ്ട് അസിസ്റ്റന്റുമാര്‍, ഒരു ഓഫീസ് അറ്റന്‍ഡന്റ്, ഒരു ഡ്രൈവര്‍ എന്നിവരെ നിയമിക്കാനും കെ വി തോമസിന് മന്ത്രിസഭാ യോഗം അനുമതി നല്‍കിയിട്ടുണ്ട്.
നേരത്തെ ധന വകുപ്പ് കെ വി തോമസിന് ഒരു ലക്ഷം രൂപ ഓണറേറിയമായി നല്‍കണം എന്ന് നിര്‍ദേശിച്ചിരുന്നതാണ്. ഇക്കാര്യം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം പരിഗണിക്കുകയായിരുന്നു. സാധാരണഗതിയില്‍ പുനര്‍ നിയമനം ലഭിക്കുന്നവര്‍ക്ക് പെന്ഷന് കഴിച്ചുള്ള തുകയാണ് ശമ്പളമായി ലഭിക്കാറുള്ളത്. എന്നാല്‍ ഓണറേറിയമായതിനാല്‍ മുന്‍ എം പിയായ കെ വി തോമസിന് ഈ ചട്ടം ബാധകമല്ല.

അതായത് എം പി പെന്ഷന് അദ്ദേഹത്തിന് തുടര്‍ന്നും ലഭിക്കും എന്ന് സാരം. ശമ്പളത്തിന് പകരം ഓണറേറിയം നല്കിയാല് മതി എന്ന് കെ വി തോമസും സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നു. ദല്‍ഹി കേരള ഹൗസില്‍ ആണ് കെ വി തോമസിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ശമ്പളത്തില്‍ അടിസ്ഥാന ശമ്പളം, ഡി എ, എച്ച് ആര് എ, മറ്റു ആനുകൂല്യങ്ങള്‍ എന്നിവ ഉള്‍പ്പെടും.
എന്നാല്‍ സേവനത്തിന് പ്രതിഫലമായി നിശ്ചിത തുക അനുവദിക്കുന്നതാണ് ഓണറേറിയം. സി പി എം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി നടന്ന സെമിനാറില്‍ കോണ്‍ഗ്രസ് വിലക്ക് ലംഘിച്ച് കെ വി തോമസ് പങ്കെടുത്തിരുന്നു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് കണ്‍വന്‍ഷനില്‍ പങ്കെടുക്കുകയും ചെയ്തു. ഇതോടെ കെ വി തോമസിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കുകയായിരുന്നു.
അങ്ങനെയാണ് വര്‍ഷങ്ങളോളം യു പി എ സര്‍ക്കാരില്‍ മന്ത്രിയായ കെ വി തോമസ് കോണ്‍ഗ്രസ് വിട്ട് സി പി എം പാളയത്തിലേക്ക് എത്തിയത്. ദല്‍ഹിയില്‍ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചാണ് സി പി എം അദ്ദേഹത്തെ സ്വീകരിച്ചത്. ഒന്നാം എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് മുന്‍ എം പിയും സി പി എം നേതാവുമായ എ സമ്പത്ത് ആയിരുന്നു ദല്‍ഹിയില്‍ കേരളത്തിന്റെ പ്രതിനിധി.
അന്ന് ക്യാബിനറ്റ് റാങ്കോടെ ആയിരുന്നു സമ്പത്തിനെ എം പിയായി നിയമിച്ചത്. മന്ത്രിമാര്‍ക്കെന്ന പോലെ 92423 രൂപ ആയിരുന്നു എ സമ്പത്തിന്റെ ശമ്പളം. ഈ വര്‍ഷം ജനുവരിയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് കെ വി തോമസിനെ ദല്‍ഹിയില്‍ സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചത്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications