Get Updates
Get notified of breaking news, exclusive insights, and must-see stories!

ജീവനുള്ള കാലത്തോളം എംവിരാഘവനെ കൊലയാളിയെന്ന് വിളിക്കും; റോഷന്റെ പിതാവ്

കണ്ണൂര്‍: എംവി രാഘവനെ ജീവനുള്ള കാലത്തോളം കൊലയാളി എന്ന് വിളിച്ചുകൊണ്ടേയിരിക്കുമെന്ന് കൂത്തുപറമ്പ് രക്തസാക്ഷി റോഷന്റെ പിതാവ് കെവി വാസുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. എന്നും പുതിയ തലമുറയില്‍ കൊലയാളിയുടെ വികൃതമുഖം വരച്ചുകാണിക്കുമെന്ന് വ്യക്തമാക്കി കെവി വാസുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് സിപിഎമ്മിനെ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതാണ്.

കണ്ണൂരില്‍ സിപിഎം നേതാക്കള്‍ പങ്കെടുക്കുന്ന എംവി രാഘവന്‍ അനുസ്മരണ പരിപാടി നടക്കുമ്പോഴാണ് വാസുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്, സിഎംപി അരവിന്ദാക്ഷന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന അനുസ്മരണ പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ മുഖ്യമന്ത്രി ഒഴിവായി. പകരം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്.

mvr-kerala

അറുത്തുമുറിച്ച് മാറ്റാന്‍ പറ്റാത്ത ബന്ധമാണ് എംവിആറുമായി ഉണ്ടായിരുന്നത്. അത്രയേറെ എംവിആറിനെ സ്‌നേഹിച്ചിരുന്നത്. എംവിആറിന്റെ ഇടുങ്ങിയ രാഷ്ട്രീയ ചിന്താഗതിയും, താന്‍ പ്രമാണിത്വവും, അഹങ്കാരവും, കാരണം നിങ്ങളാല്‍ മാത്രം, എന്റെ മകനടക്കമുള്ള അഞ്ചു പേരുടെ ജീവന്‍ നഷ്ടപ്പെടേണ്ടി വന്നു. സഖാവ് പുഷ്പന്‍ ഇന്നത്തെ നിലയിലായെന്നും വാസു കുറ്റപ്പെടുത്തുന്നു.

കെവി വാസുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സിപിഐഎമ്മില്‍ നിങ്ങളുണ്ടായിരുന്ന കാലത്ത്, നിങ്ങളും, ഞാനും തമ്മില്‍, അറുത്തുമുറിച്ച് മാറ്റാന്‍ പറ്റാത്ത ബന്ധമായിരുന്നു. അത്രയേറെ നിങ്ങളന്നെ സ്‌നേഹിച്ചിരുന്നു, ഞാന്‍ നിങ്ങളെയും, പക്ഷെ, നിങ്ങളുടെ ഇടുങ്ങിയ രാഷ്ട്രീയ ചിന്താഗതിയും, താന്‍പ്രമാണിത്വവും, അഹങ്കാരവും, കാരണം നിങ്ങളാല്‍ മാത്രം, എന്റെ മകനടക്കമുള്ള അഞ്ചുപേരുടെ ജീവന്‍ നഷ്ടപ്പെടേണ്ടി വന്നു.

സഖാവ്‌ പുഷ്പന്‍ ഇന്നത്തെ നിലയിലായി. നൂറുകണക്കിന്ന് ചെറുപ്പക്കാര്‍ നിത്യരോഗികളായി മാറി. ഒരിക്കലെങ്കിലും നിങ്ങളില്‍ നിന്ന് കുത്തുപറമ്പ് വെടിവെപ്പില്‍ ഒരു ഖേദപ്രകടനം ഞാന്‍ പ്രതീക്ഷിച്ചു.അധികാര പ്രമത്തദ നിങ്ങളെ അതിന് അനുവദിച്ചില്ല.

നിങ്ങളുടെ നേതൃത്വത്തില്‍ കൂത്തുപറമ്പില്‍ നടത്തിയ കൊടും ക്രൂരത മറക്കാനോ, പൊറുക്കാനോ കഴിയാത്തതാണ്. ഞങ്ങളുടെ ജീവന്‍ ഉള്ള കാലം വരെ, നിങ്ങളെ കൊലയാളി എന്ന് വിളിച്ചുകൊണ്ടേയിരിക്കും. പുതിയ തലമുറയുടെ മുന്നില്‍, നിങ്ങളെന്ന കൊലയാളിയുടെ വികൃതമുഖം ഞങ്ങള്‍ വരച്ചുകാണിച്ചു കൊണ്ടേയിരിക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+