ചെറുകിട വ്യാപാരം അതീവ പ്രതിസന്ധിയില്‍: കേന്ദ്ര ധനവകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി കെവിവിഇഎസ്
രാജ്യത്തെ ചെറുകിട വ്യാപാര മേഖല നേരിടുന്ന പ്രതിസന്ധികള്‍ സംബന്ധിച്ച് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രിക്ക് നിവേദനം സമർപ്പിച്ച് കേരള വ്യാപാരി വ്യവസായി വകുപ്പ് ഏകോപന സമിതി. സംഘട അപ്സര രാജു അപ്സര ഡല്‍ഹിയില്‍ നേരിട്ടെത്തിയാണ് ഹർജി സമർപ്പിച്ചത്. കേരളത്തിലേത് ഉള്‍പ്പെടേയുള്ള വ്യാപാരികള്‍ വലിയ പ്രതിസന്ധിയിലൂടെയാണ് മുന്നോട്ട് പോകുന്നത്. ഈ സാഹചര്യത്തില്‍ കേന്ദ്ര സർക്കാറിന്റെ ഭാഗത്ത് നിന്നും അനുകൂലമായ നടപടികള്‍ ഉണ്ടാകേണ്ടത് അത്യന്താപേക്ഷികമാണെന്നും രാജു അപ്സര വണ്‍ഇന്ത്യ മലയാളത്തോട് പറഞ്ഞു.
ധനകാര്യവകുപ്പ് മന്ത്രിക്ക് മുന്നില്‍ വളരെ വ്യക്തമായ ഒരു നിവേദനമാണ് സമർപ്പിച്ചത്. വ്യാപാര സമുഹത്തിന്റെ നിലനില്‍പ്പിന് വേണ്ടി കേന്ദ്ര-സംസ്ഥാന സർക്കാറുകളില്‍ തുടർന്നുള്ള ദിനങ്ങളിലും വ്യാപാരി വ്യവസായി ഏകോപന സമിതി സമ്മർദ്ദം ചെലുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമന് സമർപ്പിച്ച നിവേദനത്തിന്റെ പ്രസക്തഭാഗങ്ങൾ ഇങ്ങനെ..
കേരളത്തിലെ ചെറുകിട വ്യാപാര മേഖല വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. ഒരുവശത്ത് ആഭ്യന്തര കുത്തകകൾ റീട്ടെയിൽ മേഖലയിൽ ആധിപത്യം ഉറപ്പിക്കുന്നു. മറുവശത്ത് ഫ്ളിപ്‌കാർട്ട്, ആമസോൺ പോലുള്ള ഓൺലൈൻ ഭീമന്മാർ ഗ്രാമീണ മേഖലയിൽപോലും കടന്നുകയറുന്നു. ഇവരോട് മത്സരിച്ച് രാജ്യത്തെ ചെറുകിട വ്യാപാരമേഖലയ്ക്ക് എത്രനാൾ പിടിച്ചു നിൽക്കാനാകും. സംരക്ഷണം ഉറപ്പാക്കേണ്ട കേന്ദ്ര സർക്കാർ മേല്‌പറഞ്ഞവർക്ക് പരവതാനി വിരിക്കുന്ന നയങ്ങളാണ് സ്വീകരിച്ചുപോരുന്നത്. ഇതിൻ്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് കഴിഞ്ഞ മാസം അവതരിപ്പിച്ച കേന്ദ്ര ബജറ്റ്.
കോർപ്പറേറ്റ് കുത്തകകൾക്ക് നികുതി ഇളവുകൾ വാരിക്കോരി നൽകിയപ്പോൾ രാജ്യത്തെ ചെറുകിട വ്യാപാരികൾക്ക് നിരാശ മാത്രമാണ് ബജറ്റ് സമ്മാനിച്ചത്. വിദേശ കമ്പനികളുടെ കോർപ്പറേറ്റ് നികുതി നിലവിലെ 40 ശതമാനത്തിൽ നിന്നും 35 ശതമാനമായി കുറച്ചു. സ്റ്റാർട്ടപ്പ് കമ്പനികൾ സ്വീകരിച്ചിരുന്ന വിദേശ നിക്ഷേപത്തിന്മേൽ ചുമത്തിയിരുന്ന എയ്ഞ്ചൽ നികുതി പൂർണ്ണമായും നിർത്തലാക്കി.
ഇ-കൊമേഴ്സ് ഓപ്പറേറ്റർമാരുടെ TDS നിരക്ക് 1% ൽ നിന്ന് 0.1% ആയി കുറച്ചു. ഇതെല്ലാം സൂചിപ്പിക്കുന്നത് കേന്ദ്രത്തിൻ്റെ കോർപ്പറേറ്റ് പ്രീണനം നിർബാധം തുടരുന്നു എന്നുതന്നെയാണ്. രാജ്യത്തെ 4 കോടിയോളം വരുന്ന ചെറുകിട വ്യാപാരികളേക്കാൾ പ്രാധാന്യം നാല് കുത്തകകൾക്കാണ് കേന്ദ്ര സർക്കാർ നൽകുന്നത്. ഈ തെറ്റായ സമീപനം വ്യാപാരികളെ ആശ്രയിച്ചു ജീവിക്കുന്ന 20 കോടി കുടുംബങ്ങളെയാണ് വഴിയാധാരമാക്കാൻ പോകുന്നത്.
ജി.എസ്.ടി എട്ടാം വർഷത്തിലേയ്ക്ക് കടന്നിട്ടും ചെറുകിട വ്യാപാരികൾ നേരിടുന്ന പല പ്രശ്‌നങ്ങൾക്കും പരിഹാരമായിട്ടില്ല. വൻകിടക്കാർ നൽകുന്ന വില്പന വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് നിർണ്ണയിക്കുന്ന സംവിധാനത്തിന് ഇനിയെങ്കിലും മാറ്റം വരുത്താൻ സർക്കാർ തയ്യാറാകണം.
ജി.എസ്.ടി രജിസ്ട്രേഷനുള്ള നിർബന്ധിത വിറ്റുവരവ് പരിധി നിലവിലെ 40 ലക്ഷം രൂപയിൽ നിന്ന് 1 കോടി രൂപയായി ഉയർത്തണം. കോമ്പോസിഷൻ പദ്ധതിയിൽ ചേരുന്നതിനുള്ള വിറ്റുവരവ് പരിധി നിലവിലുള്ള 1.5 കോടിയിൽ നിന്ന് 3 കോടി രൂപയായി ഉയർത്തണം. അതോടൊപ്പം വാർഷിക റിട്ടേൺ ഫയൽ ചെയ്യുന്നതിന് കൂടുതൽ സമയം അവർക്ക് അനുവദിക്കണം. സമഗ്രമായൊരു ആംനെസ്റ്റി പദ്ധതി നടപ്പിലാക്കിയാൽ ആയിരക്കണക്കിന് വ്യവഹാരങ്ങൾക്ക് തീർപ്പുണ്ടാക്കാനാകും.
ജി.എസ്.ടി നിരക്കുകളുടെ എണ്ണം കുറയ്ക്കുവാനുള്ള പുതിയ നീക്കം സ്വാഗതാർഹമാണെങ്കിലും ഇത് സാധാരണക്കാരെയും ചെറുകിട വ്യാപാരികളെയും ബാധിക്കാതിരിക്കാനുള്ള ജാഗ്രത സർക്കാർ കാണിക്കണം. ഭക്ഷ്യ വസ്തുക്കളും അവശ്യ സാധനങ്ങളും ഉൾക്കൊള്ളുന്ന '0%, 5% സ്ലാബുകളിൽ യാതൊരു മാറ്റവും വരുത്തരുത്.
വൻകിട മൂലധനത്തിന്റെ പിന്തുണയും, സാധനങ്ങൾ നിർമ്മാതാക്കളിൽനിന്ന് നേരിട്ട് വാങ്ങുന്നതിന്റെ ആനുകൂല്യവും ഉള്ളതിനാൽ നികുതി വർദ്ധനവ് ഉണ്ടായാൽതന്നെ വില വർദ്ധിപ്പിക്കാതെ കുത്തകകൾക്ക് മാർക്കറ്റ് പിടിച്ചെടുക്കാൻ സാധിക്കും. എന്നാൽ ചെറുകിട വ്യാപാരികളുടെ അവസ്ഥ അതല്ല. ഇതെല്ലാം പരിഗണിച്ചുകൊണ്ട് മാത്രമേ നിരക്ക് ഏകീകരണ നടപടികളിലേയ്ക്ക് കടക്കാവൂ.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സഹായിക്കാൻ തയ്യാറായില്ലെങ്കിൽ പ്രത്യക്ഷ സമരങ്ങളിലേയ്ക്ക് പോകാൻ വ്യാപാരികൾ നിർബന്ധിതരാകും. അതോടൊപ്പം ഭരണത്തിൽ നിർണ്ണായക സ്വാധീനമുള്ള ശക്തിയായി വ്യാപാരി വ്യവസായി സമൂഹം മാറുവാനുള്ള ശ്രമം ആരംഭിക്കും. ഇതുസംബന്ധിച്ച ഒരു രാഷ്ട്രീയ പ്രമേയം കഴിഞ്ഞമാസം നടന്ന സംസ്ഥാന അംഗീകരിക്കുകയുണ്ടായി. അടുത്ത നിയമസഭയിൽ ഞങ്ങളുടെ ഉണ്ടാകും. അതിനുള്ള രാഷ്ട്രീയ ചർച്ചകൾക്ക് കേരള വ്യാപാരി ഏകോപന സമിതി തുടക്കമിട്ടിരിക്കുന്നു.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications