മലയാളി സൈനിക മേധാവി!! ആ വാര്‍ത്ത തെറ്റെന്ന്..വിശദീകരണവുമായി കിര്‍ഗിസ്ഥാന്‍
വാര്‍ത്ത തിരുത്തി നല്‍കണമെന്ന് ഖലീജ് ടൈംസിന് നോട്ടീസ്
കോഴിക്കോട്: മാസങ്ങള്‍ക്കു മുമ്പ് കേരളം ഏറെ കൊട്ടിഘോഷിച്ച സംഭവമായിരുന്നു ഒരു മലയാളിയെ കിര്‍ഗ്‌സിത്ഥാനില്‍ സൈനിക മേധാവിയായി തിരഞ്ഞെടുത്തുവെന്നത്. കോഴിക്കോട് സ്വദേശിയായ ഷെയ്ഖ് റഫീഖ് മുഹദിനെ കിര്‍ഗസ്ഥാന്‍ സൈനിക മേധാവിയായി തിരഞ്ഞെടുത്തുവെന്നായിരുന്നു വാര്‍ത്ത.

യുഎഇയിലെ പ്രമുഖ പത്രമായ ഖലീജ് ടൈംസാണ് മലയാളികള്‍ക്ക് ഏറെ അഭിമാനം നല്‍കുന്ന ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇതു ശരിയല്ലെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്.

ഖലീജ് ടൈംസ് എഡിറ്റര്‍ വിനയ് കാമത്തിന് അയച്ച കത്തിലാണ് ഈ വാര്‍ത്ത അസംബന്ധമാണെന്ന് കിര്‍ഗിസ്ഥാന്‍ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

മലയാളി കിര്‍ഗിസ്ഥാനില്‍ മേജര്‍ ജനറല്‍ ആയെന്ന 2016 ഡിസംബര്‍ 31നു വന്ന വാര്‍ത്തയുമായി ബന്ധപ്പെട്ടാണ് ഈ നോട്ടീസ് അയക്കുന്നത്. ഈ വാര്‍ത്ത തീര്‍ത്തും വാസ്തവവിരുദ്ധമാണ്. ഷെയ്ഖ് റഫീഖ് മുഹമ്മദിന് അത്തരമൊരു പദവിയും നല്‍കിയിട്ടില്ല. ഖലീജ് ടൈംസ് റിപ്പോര്‍ട്ടര്‍ക്ക് ഏതെങ്കിലും വിശ്വസിക്കാനാവാത്ത കേന്ദ്രത്തില്‍ നിന്നു ലഭിച്ചതാവാം ഈ വാര്‍ത്ത. ഇതിനെക്കുറിച്ച് സ്ഥിരീകരണം നടത്താതെയാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്. ഈ വാര്‍ത്ത അന്നു പ്രസിദ്ധീകരിച്ച അതേ പേജില്‍ തന്നെ തിരുത്തി പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെടുന്നു. അന്ന് ഖലീജ് ടൈംസിന്റെ ഓണ്‍ലൈനില്‍ വന്ന വാര്‍ത്ത എടുത്തു മാറ്റുകയും വേണം.

2017 ജനുവരി രണ്ടിനാണ് 42 കാരനായ ഷെയ്ഖ് റഫീഖ് മുഹമ്മദിനെ കിര്‍ഗിസ്ഥാനിലെ സൈനിക മേധാവിയായി തിരഞ്ഞെടുത്തുവെന്ന വാര്‍ത്ത പുറത്തുവന്നത്. ഇതാദ്യമായാണ് ഒരു മലയാളിയെ വിദേശരാജ്യത്ത് സൈനിക മേധാവിയാക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

സൗദി അറേബ്യയിലും യുഇഎയിലുമായി പ്രവര്‍ത്തിക്കുന്ന ഗാമണ്‍ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ കൂടിയാണ് റഫീഖ് മുഹമ്മദ്. കിര്‍ഗിസ്ഥാന്‍ പ്രസിഡന്റ് കുര്‍മാന്‍ ബെക്കുമായി അടുത്ത സൗഹൃദമാണ് റഫീഖിനുള്ളത്.
ഖലീജ് ടൈംസിന് അയച്ച നോട്ടീസ്












Click it and Unblock the Notifications