അഴിമതിക്കെതിരെയുളള വിധിയെഴുത്തെന്ന് പിണറായി,യു ഡി എഫ് മികച്ച വിജയം നേടുമെന്ന് കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: അഴിമതിക്കെതിരായ വിധിയെഴുത്താണ് നടക്കാന്‍ പോകുന്നതെന്ന സി പി എം പോളിറ്റ് ബ്യുറോ അംഗം പിണറായി വിജയന്‍ പറഞ്ഞു.പിണറായിയില്‍ രാവിലെ വോട്ടു രേഖപ്പടുത്താനെത്തിയതായിരുന്നു അദ്ദേഹം. എല്‍ ഡി എഫ് അധികാരത്തിലെത്തുമെന്നതില്‍ സംശയമില്ല. ഇനിയിവിടെ ജിഷമാര്‍ ഉണ്ടാകരുത്. സംഭവം നടന്ന ഇത്ര ദിവസമായിട്ടും യു ഡി എഫ് സര്‍ക്കാരിന് ജിഷയുടെ ഘാതകരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനായില്ല. ജിഷയ്ക്കുണ്ടായ അനുഭവം ഇനിയിവിടെ ആര്‍ക്കും ഉണ്ടാകരുതെന്നും പിണറായി പറഞ്ഞു.
യു ഡി എഫ് സര്‍ക്കാരിന്റെ ഭരണത്തില്‍ മനം മടുത്തിരിക്കുകയാണ് ജനങ്ങള്‍. ഇതിനെല്ലാമെതിരെയുളളതാകും ഇന്നത്തെ വിധി.എല്‍ ഡി എഫ് വന്‍ വിജയം നേടി അധികാരത്തിലെത്തുമെന്നും പിണറായി പറഞ്ഞു. എന്നാല്‍ യു ഡി എഫ് മികച്ച വിജയംനേടുമെന്ന പ്രതീക്ഷയിലാണെന്ന് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

ഭരണ തുടര്‍ച്ചയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അക്രമത്തിനും വര്‍ഗ്ഗീതയ്ക്കുമെതിരായ വിധിയെഴുത്താണ് ഇന്നു നടക്കാന്‍ പോകുന്നതെന്ന് രമേശ് ചെന്നിത്തലയും കേരളം പുതിയ ചരിത്രമെഴുതുമെന്ന് എ കെ ആന്റണിയും വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications