Get Updates
Get notified of breaking news, exclusive insights, and must-see stories!

2016 ല്‍ കേരളം പ്രളയത്തില്‍ ഇല്ലാതാകുമോ? ലാ നിന പ്രതിഭാസം നിസാരക്കാരനല്ല

തിരുവനന്തപുരം: കേരളത്തില്‍ പല ജില്ലകളിലും അസഹനീയമായ വിധം ചൂട് വര്‍ധിയ്ക്കുകയാണ്. ഒറ്റപ്പെട്ട മഴ ലഭിയ്ക്കുന്നുണ്ടെന്നത് മാറ്റി നിര്‍ത്തിയാല്‍ ചൂടില്‍ കാര്യമായ കുറവൊന്നും വന്നിട്ടില്ല. ചൂടില്‍ നട്ടം തിരിയുമ്പോള്‍ രണ്ട് ദിവസത്തെ തുടര്‍ച്ചയായ മഴ ലഭിച്ചാലോ നമ്മള്‍ മലയാളികള്‍ അപ്പോള്‍ പറയാന്‍ തുടങ്ങും എന്തൊരു മഴയാണിതെന്ന്. അതാണ് കീഴ് വഴക്കം. അപ്പോ പിന്നെ ഇനി മഴയെ പഴിയ്ക്കാന്‍ തയ്യാറായി ഇരുന്നോളൂ.

കേരളത്തിലേയ്ക്ക് ഇനി എത്തുന്ന പെരുമഴക്കാലം തന്നെയാണ് ലാ നിന പ്രതിഭാസം കേരളത്തില്‍ മഴ എത്തിയ്ക്കുമെന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ടല്ലോ. ലാ നിന വരും എല്ലാം ശരിയാകും എന്നൊന്നും പ്രതീക്ഷിയ്‌ക്കേണ്ട. ഈ കൊടും ചൂടിനെക്കാള്‍ ഭീകരമായ അവസ്ഥയാകും ലാ നിന മൂലം കേരളത്തില്‍ ഉണ്ടാവുക. അപ്പോള്‍ ലാ നിനയെപ്പറ്റി കൂടുതല്‍ അറിയേണ്ടേ?

ലാ നിന

ലാ നിന

എല്‍ നിനോ പ്രതിഭാസം മൂലമാണല്ലോ കേരളത്തില്‍ ചൂട് ഉയരുന്നത്. എല്‍ നിന രൂപം കൊള്ളുന്ന അതേ ശാന്ത സമുദ്രത്തില്‍ തന്നെയാണ് ലാ നിനയും രൂപം കൊള്ളുന്നത്.

എന്താണ് ലാ നിന

എന്താണ് ലാ നിന

പസഫിക് സമുദ്രത്തില്‍ രൂപം കൊള്ളുന്ന പതിവിലും താണ വായുമര്‍ദ്ദമാണ് ലാ നിനയുടെ പ്രത്യേകത. കനത്ത മഴയാണ് ഫലം.

കൂടുതല്‍

കൂടുതല്‍

സാധാരണ പെയ്യുന്നതിലും 5.3 ശതമാനം കൂടുതല്‍ മഴയാണ് ലാ നിന മൂലം ഉണ്ടാവുക

കാലാവസ്ഥയിലും

കാലാവസ്ഥയിലും

പേര് കേട്ടാല്‍ നല്ലൊരു പാട്ടിന്റെ തുടക്കം പോലെ തോന്നുമെങ്കിലും ലാ നിന അത്ര ശാന്ത സ്വഭാവിയല്ല. പ്രതിഭാസം രൂപം കൊള്ളുന്നതിനും മാസങ്ങള്‍ക്ക് മുന്‍പ് തന്നെ അതിന്റെ മാറ്റം കാലാവസ്ഥയില്‍ ഉണ്ടാകും. കൊടും തണുപ്പ് തന്നെയാണ് ഒരു സവിശേഷത.

ജലാശയങ്ങളെ നിറയ്ക്കും

ജലാശയങ്ങളെ നിറയ്ക്കും

ലാ നിന എത്തുന്നതോടെ വറ്റിവരണ്ട നമ്മുടെ ജലാശയങ്ങള്‍ കരകവിഞ്ഞൊഴുകിയേക്കും.

എങ്ങനെ നേരിടും

എങ്ങനെ നേരിടും

വേനല്‍ക്കാലം പോലും നേരിടാന്‍ തക്ക പദ്ധതികള്‍ ഒന്നും കേരളത്തിനില്ല. ഒരു ദിവസം നിര്‍ത്താതെ മഴ പെയ്താല്‍ മുങ്ങിപ്പോകുന്ന തലസ്ഥാന നഗരം ഉള്‍പ്പടെ വെല്ലുവിളികള്‍ ഏറെയാണ്.

എങ്ങനെ

എങ്ങനെ

ലാ നിന പ്രതിഭാസത്തെയും തുടര്‍ന്നുണ്ടാകുന്ന ശക്തമായ മഴയേയും കേരളം എങ്ങനെയാണ് നേരിടുക

നാശ നഷ്ടങ്ങള്‍

നാശ നഷ്ടങ്ങള്‍

കേരളത്തിന് കനത്ത നാശനഷ്ടം തന്നെയാകും ലാ നിന സമ്മാനിയ്ക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+