കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനം ടിവിയില്‍ റെയ്ഡ്: പിഎഫ് ഇല്ല, ഇന്‍ഷുറന്‍സില്ല; എതിര്‍ത്തവരെ സ്ഥലം മാറ്റി, കൂട്ട രാജി

  • By വരുണ്‍
Google Oneindia Malayalam News

തിരുവനന്തപുരം: ആര്‍എസ്എസിന്റെ ചാനലില്‍ ജീവനക്കാര്‍ക്ക് ചൂഷണം. തൊഴില്‍ ചൂഷണം നടക്കുന്നുവെന്ന പരാതിയില്‍ ലേബര്‍ കമ്മീഷന്‍ ജനം ടിവിയുടെ തിരുവനന്തപുരത്തുള്ള കോര്‍പ്പറേറ്റ് ഓഫീസില്‍ നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് വന്‍ ക്രമക്കേടുകള്‍. ഷോപ്പ് ആന്റ് കൊമേഴ്‌സ്യല്‍ ആക്റ്റ് പ്രകാരം രജിസ്റ്റര്‍ ചെയ്ത ഒരു കമ്പനിയുടെ പക്കല്‍ വേണ്ട യാതൊരു രേഖകളുമില്ലാതെയാണ് ജനം ടിവിയുടെ പ്രവര്‍ത്തനമെന്ന് പരിശോധനയില്‍ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ പത്ത് മണി മുതല്‍ രണ്ട് മണി വരെ പരിശോധന തുടര്‍ന്നു.

മാനേജ്‌മെന്റ് ജീവനക്കാരെ ചൂഷണം ചെയ്യുകായിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. ജനം ടിവിയില്‍ ജീവനക്കാര്‍ക്ക് മിനിമം വേതനം ഉറപ്പ് വരുത്തുന്നില്ല. തൊഴില്‍വകുപ്പിന്റെ ചട്ടമനുസരിച്ച് 240 രൂപയാണ് മിനിമം ദിവസ വേതനം. എന്നാല്‍ അതുപോലും ലഭിക്കാത്ത ജീവനക്കാര്‍ ജനം ടിവിയില്‍ ജോലി ചെയ്യുന്നുണ്ട്. പ്രൊവിഡന്റ് ഫണ്ട്, ഇന്‍ഷുറന്‍സും ജീവനക്കാര്‍ക്ക് നല്‍കുന്നില്ല. പ്രൊവിഡന്റ് ഫണ്ടിന്റെ പേരില്‍ ജീവനക്കാരില്‍ നിന്ന് തുക പിടിക്കുന്നുണ്ടെങ്കിലും പിഎഫ് അടയ്ക്കുന്നില്ലെന്നും റെയ്ഡില്‍ കണ്ടെത്തി.

janam tv

അസിസ്റ്റന്റ്‌ ലേബര്‍ കമീഷ്ണറുടെ നേതൃത്വത്തില്‍ ഏഴംഗ സംഘത്തിലായിരുന്നു റെയ്ഡ്. ഷോപ്‌സ്‌ ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ്‌ ആക്റ്റിന്റെ നഗ്നമായ ലംഘനമാണ് ജനം ടിവിയില്‍ നടക്കുന്നതെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്. ജിവനക്കാരുടെ പിഎഫ് അടയ്ക്കുന്നത്‌ സംബന്ധിച്ച യൊതൊരു രേഖകളും സ്ഥാപനത്തിലില്ല. പേ റോളിലും കൃത്രിമത്വം കണ്ടെത്തി. പേ റോളില്‍ ഇല്ലാത്ത നിരവധി ജോലിക്കാര്‍ ജനം ടിവിയിലുണ്ട്. ശമ്പളം രേഖപ്പെടുത്താതെ കബളിപ്പിക്കാനാണ് ഈ ക്രമക്കേട്.

ഓവര്‍ ടൈം ജോലി ചെയ്യുന്നതിന് ജീവനക്കാര്‍ക്ക് പണം നല്‍കുന്നില്ലെന്നും നാഷണല്‍ ഹോളിഡേ അടക്കമുള്ള ദിവസങ്ങളില്‍ ജോലി ചെയ്യുന്നതിനുള്ള കോംപന്‍സേഷന്‍ നല്‍കുന്നില്ലെന്നും പരിശോധനയില്‍ കണ്ടെത്തി. മെഡിക്കല്‍ ഇന്‍ഷറുന്‍സ് അടക്കമുള്ള സേവനങ്ങളും ഇല്ല. ഏഴില്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനത്തില്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് നല്‍കണമെന്ന വ്യവസ്ഥയാണ് ജനം ടിവി ലംഘിച്ചിരിക്കുന്നത്. ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി ലേബര്‍ കമ്മീഷ്ണര്‍ ജനം ടിവി എംഡിക്ക് നോട്ടീസ് നല്‍കിയിരിക്കുകയാണ്.

ചാനലിന്റെ തലപ്പത്ത് ആര്‍എസ്എസ് പിടിമുറുക്കിയതോടെയാണ് ജനം ടിവിയില്‍ ആഭ്യന്തര കലഹം മൂര്‍ച്ഛിച്ചത്. ചാനലിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രികകാനായി കെട്ടിയിറക്കിയ മേജര്‍ ലാല്‍ കൃഷ്ണയുടെ പരിഷ്‌കാരങ്ങള്‍ ജീവനക്കാരെ പീഡിപ്പിക്കുന്നതായിരുന്നു. ചാനലിനെ ലാഭത്തിലാക്കാന്‍ അനൂകൂല്യങ്ങള്‍ നല്‍കേണ്ടെന്നും ജീവനക്കാരുടെ എണ്ണം കുറയ്ക്കണമെന്നുമായിരുന്നു ലാല്‍ കൃഷ്ണയുടെ തീരുമാനം. ഇതിനെ സിഇഒ രാജേഷ് പിള്ള എതിര്‍ത്തതോടെ ജീവനക്കാരെ സ്ഥലം മാറ്റി ലാല്‍കൃഷ്ണ പ്രതികാരം തീര്‍ത്തു.

ഇതോടെ വനിത ജീവനക്കാരടക്കം ഏഴോളം ജീവനക്കാര്‍ രാജിവച്ചു. സിഇഒ അടക്കമുള്ളവര്‍ അവധിയില്‍ പ്രവേശിച്ചു. തിരുവനന്തപുരത്ത് നിന്ന്‌ രണ്ട് മാധ്യമപ്രവര്‍ത്തകരെ കൊച്ചിയിലേക്കും കോഴിക്കോടേക്കും സ്ഥലം മാറ്റിയതോടെ ജീവനക്കാരും കടുത്ത പ്രതിഷേധത്തിലാണ്. ജനം ടിവിയിലെ ജില്ലി ബ്യൂറോ ചീഫ് രാധാകൃഷ്ണനെ കോ ഓര്‍ഡിനേറ്റര്‍ സ്ഥാനത്തേക്ക് നിയമിച്ചതും ജീവനക്കാരില്‍ വിഭാഗീയതയുണ്ടാക്കി. സീനിയര്‍ ജേര്‍ണലിസ്റ്റുകളെ ഒതുക്കിയാണ് രാധാകൃഷ്ണനെ തലസ്ഥാനത്ത് നിയമിച്ചത്.

ചാനലിനെ ആര്‍എസ്എസ് പാളയത്തില്‍ കെട്ടിയിടാനുള്ള നീക്കത്തിനെതിരെ ഇന്‍വസ്റ്റേഴ്‌സും രംഗത്തു വന്നിട്ടുണ്ട്. പ്രഫഷണലിസം വിട്ടുള്ള ഒരു തീരുമാനവും പാടില്ലെന്നും അങ്ങനെയെങ്കില്‍ കടുത്ത തീരുമാനമെടുക്കേണ്ടിവരുമെന്നുമാണ് ഇന്‍വെസ്റ്റേഴ്‌സിന്റെ തീരുമാനം. കോഴിക്കോട് ദേശീയ സമ്മേളനത്തിനിടെ ദേശീയ നേതാക്കള്‍ക്കടക്കം പരാതി എത്തിയിട്ടുണ്ട്. ചാനലില്‍ നടന്ന റെയ്ഡ് ബിജെപിക്കും ക്ഷീണമായി. പ്രശ്‌നത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം ഇടപെടുന്നതായാണ് വിവരം.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Janam tv Management exploit their staff, Labour commission raid in Janam TV.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X