കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തോട്ടം സമരം ഒത്തുതീരുന്നു; മിനിമം വേതനം വര്‍ധിപ്പിച്ചു

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ തോട്ടം തൊഴിലാളികളുടെ മിനിമം വേതനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതോടെ മൂന്നാറില്‍ ദിവസങ്ങളായി നടന്നുവരുന്ന സമരം ഒത്തുതീരുന്നു. തിരുവനന്തപുരത്ത് നടന്ന പിഎല്‍സി യോഗത്തില്‍ കൂലി വര്‍ധനയില്‍ സമവായത്തില്‍ എത്തിയതോടെ ട്രേഡ് യൂണിയനുകള്‍ സമരം പിന്‍വലിച്ചു കഴിഞ്ഞു. പൊമ്പിള ഒരുമൈ സമരം അടുത്തദിവസം തന്നെ ഒത്തുതീരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

തേയില നുള്ളുന്ന തൊഴിലാളികള്‍ക്ക് 301 രൂപ മിനിമം വേതനം നല്‍കാനാണ് ധാരണയായത്. നേരത്തെ ഇത് 232 രൂപയായിരുന്നു. 69 രൂപയാണ് വര്‍ധനവ്. അതേസമയം, നേരത്തെ 21 കിലോഗ്രാം തേയില എന്നത് 25 കിലോഗ്രാം നുള്ളേണ്ടിവരും. റബ്ബര്‍ ടാപ്പിങ് മേഖലയിലെ കൂലിയും വര്‍ധിപ്പിച്ചിട്ടുണ്ട്. നേരത്തെ 317 രൂപയായിരുന്നത് 381 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്.

munnar

ഏലം തൊഴിലാളികളുടെ മിനിമം കൂലി 267 രൂപയില്‍ നിന്ന് 325 രൂപയാക്കാനും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനമായി. നേരത്തെ നടന്ന ചര്‍ച്ചകളില്‍ കൂല വര്‍ധനവില്‍ തോട്ടം മാനേജ്‌മെന്റ് കടുംപിടുത്തം പിടിച്ചതോടെ ചര്‍ച്ച അലസുകയായിരുന്നു. സര്‍ക്കാര്‍ കടുത്ത നടപടിക്കൊരുങ്ങുമെന്ന മുന്നറിയിപ്പു വന്നതോടെയാണ് മാനേജ്‌മെന്റ് വഴങ്ങിയത്.

തോട്ടം തൊഴിലാളികള്‍ നേരിടുന്ന മറ്റു പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ച തുടരുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഏകാംഗ കമ്മിഷനെ നിയമിക്കാനാണ് തീരുമാനം. കമ്മീഷന്‍ റിപ്പോര്‍ട്ട് വന്നശേഷം മറ്റു ആനുകൂല്യങ്ങള്‍ നല്‍കുന്നകാര്യത്തില്‍ മുഖ്യമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്.

English summary
Labour committee meet; plantation workers strike ends in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X