കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാരുകള്‍ക്കെതിരെ പ്രതിഷേധമുയര്‍ത്തി തൊഴിലാളിസംഘടനകള്‍ മെയ് ദിനം ആചരിച്ചു

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: സര്‍ക്കാരുകള്‍ക്കെതിരെ പ്രതിഷേധമുയര്‍ത്തി തൊഴിലാളിസംഘടനകള്‍ മെയ്ദിനം ആചരിച്ചു. അടിച്ചമര്‍ത്തപ്പെടലിന്റേയും ചൂഷണത്തിന്റേയും കാലഘട്ടത്തില്‍ അവകാശ സമരപോരാട്ടങ്ങളില്‍ ജീവന്‍ ബലിയര്‍പ്പിച്ചുകൊണ്ട് പോരാടിയ തൊഴിലാളികളെ അനുസ്മരിച്ച് കൊണ്ട് ഐ.എന്‍.ടി.യു.സി.വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെയ്ദിനറാലിയും പൊതുസമ്മേളനവും നടത്തി.ഇന്ത്യയില്‍ നിലനില്‍ക്കുന്ന തൊഴില്‍ നിയമങ്ങളെല്ലാം അട്ടിമറിക്കുകയും കോര്‍പ്പറേറ്റ് കുത്തക മാനേജ്‌മെന്റുകള്‍ക്ക് തൊഴിലാളികളെ വില്‍ക്കുകയും ചെയ്യുന്ന തൊഴിലാളി ദ്രോഹ നടപടികളുമായി ഭരണം നടത്തുന്ന നരേന്ദ്ര മോദിക്കെതിരെയും കേന്ദ്ര ഗവണ്‍മെന്റിനെതിരേയും രണ്ടാം മെയ് ദിന പ്രക്ഷോഭത്തിന് നേതൃത്വം നല്‍കേണ്ടി വരുന്ന സാഹചര്യത്തിലാണ് രാജ്യത്തെ തൊഴിലാളികള്‍ എന്ന് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് ഐ. എന്‍.ടി.യു.സി.ജില്ലാ പ്രസിഡന്റ് പി.പി.ആലി പറഞ്ഞു.മോഹന്‍ദാസ് കോട്ടക്കൊല്ലി അധ്യക്ഷത വഹിച്ചു.

കേരള സ്റ്റേറ്റ് ബാര്‍ബര്‍ ബ്യൂട്ടീഷ്യന്‍സ് അസോസിയേഷന്‍ കല്‍പ്പറ്റയില്‍ നടത്തിയ മെയ് ദിനറാലി ഉദ്ഘാടനം താലൂക്ക് സെക്രട്ടറി എം.മൊയ്തീന്‍കുട്ടി നിര്‍വഹിച്ചു.കെ.എസ്.ബി.എ.പ്രസിഡന്റ് എം.റഷീദ് അധ്യക്ഷത വഹിച്ചു.വി.നസീര്‍,കെ.അലി,വി.അഷ്‌റഫ്,കെ.റഷീദ്,കെ.പി.ഖസീം എന്നിവര്‍ പങ്കെടുത്തു. കേരള സ്റ്റേറ്റ് ബാര്‍ബര്‍ ബ്യൂട്ടീഷ്യന്‍സ് അസോസിയേഷന്‍ സെക്രട്ടറിയേറ്റ്-കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും 2018 മെയ് 10 വ്യാഴം രാവിലെ പത്ത് മണിക്ക് നടത്തുവാന്‍ തീരുമാനിച്ചു.അസംഘടിത തൊഴിലാളി ക്ഷേമനിധി ബോഡില്‍ പ്രതിനിധിയെ ഉള്‍പ്പെടുത്തുക,ക്ഷേമപെന്‍ഷന്‍ 2000 രൂപയാക്കുക,ക്ഷേമനിധി പെന്‍ഷന്‍ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയവരെ ഉള്‍പ്പെടുത്തി ഉടന്‍ പെന്‍ഷന്‍ നല്‍കുക ബാര്‍ബര്‍ ബ്യൂട്ടീഷന്‍ തൊഴിലാളികളെ ഇ.എസ്.ഐ.പദ്ധതിയില്‍ ഉള്‍പ്പെടുത്തുക എന്ന ഉദ്ദേശത്തേടെയാണ് മാര്‍ച്ചും ധര്‍ണയും നടത്തുന്നത്.

pics

ടി.യു.സി.ഐ യുടെ നേതൃത്വത്തില്‍ മെയ് ദിന റാലിയും പൊതുയോഗവും നടന്നു. പാര്‍വ്വതി വിത്ത്കാട്, എസ്. അനൂപ്, വേല്‍മുരുകന്‍, പി.കെ.ബാപ്പൂട്ടി, കെ.ജോര്‍ജ്ജ്കുട്ടി തുടങ്ങിയവര്‍ മെയ്ദിന റാലിക്ക് നേതൃത്വം നല്‍കി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കോര്‍പ്പറേറ്റ് അനുകൂലവും തൊഴിലാളി വിരുദ്ധവുമായ നയങ്ങളെ ചെറുക്കുന്നതിന് വേണ്ടി മുഴുവന്‍ തൊഴിലാളികളും ഒറ്റക്കെട്ടായി അണിചേരണമെന്നും, യന്ത്രവല്‍ക്കരണം തൊഴിലാളികളുടെ അദ്ധ്വാനഭാരം കുറയ്ക്കുകയാണ് വേണ്ടതെന്നും മറിച്ച് അവരുടെ കൂലി കുറച്ച് കൊണ്ടല്ല പരിഷ്‌കൃത സമൂഹവും ഭരണകൂടവും നീതി നടപ്പാക്കേണ്ടത് എന്നും സമ്മേളനം ആവശ്യപ്പെട്ടു. പൊതുസമ്മേളനം ടി.യു. സി. ഐ സംസ്ഥാന പ്രസിഡണ്ട് സാം പി. മാത്യു ഉല്‍ഘാടനം ചെയ്തു. പി.ടി. പ്രേമാനന്ദ്, കെ.വി. പ്രകാശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
pic

ലോക തൊഴിലാളി ദിനത്തിന്റെ സന്ദേശമുയര്‍ത്തി എടവക ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ മെയ് ദിന റാലി നടത്തി.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നജുമുദ്ദീന്‍ മൂഡമ്പത്തിന്റെ അദ്ധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡണ്ട് ഉഷാവിജയന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ 100 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കിയവരെയും,തൊഴിലുറപ്പ് ജീവനക്കാരെയും ഭരണസമിതി ആദരിച്ചു പ്രസ്തുതചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഫാത്തിമ ബീഗം സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജില്‍സണ്‍ തുപ്പുകര,വികസനകാര്യ ചെയര്‍പേഴ്‌സണ്‍ ആമിന അവറാന്‍,മെമ്പര്‍മാരായ ബിനു കുന്നത്ത്, സുനിത സംസാരിച്ചു.

English summary
labours association conducted may day celebration
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X