കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണമില്ല, ഇതരസംസ്ഥാന തൊഴിലാളികളുടെ മൃതദേഹങ്ങൾ 5 ദിവസമായി മോർച്ചറിയിൽ! സംഭവം കേരളത്തിൽ തന്നെ...

പണമില്ലാത്തതിനാൽ ഇനി എന്തുചെയ്യുമെന്നറിയാതെ ഒഡീഷ സ്വദേശിയുടെ ഭാര്യയും കുഞ്ഞും ആശുപത്രിയിൽ കഴിയുകയാണ്.

  • By ഡെന്നീസ്
Google Oneindia Malayalam News

കൊച്ചി: ആംബുലൻസിന് നൽകാൻ പണമില്ലാത്തതിനാൽ അന്യസംസ്ഥാന തൊഴിലാളികളുടെ മൃതദേഹങ്ങൾ അഞ്ചു ദിവസമായി മോർച്ചറിയിൽ. ഒഡീഷ സ്വദേശിയുടെയും, ബംഗാൾ സ്വദേശിയുടെയും മൃതദേഹങ്ങളാണ് ആംബുലൻസിന് നൽകാൻ പണമില്ലാത്തതിനാൽ ബന്ധുക്കൾ ഏറ്റെടുക്കാതെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നത്.

നിങ്ങളുടെ പെൺകുട്ടികളെ സൂക്ഷിക്കുക! അവർ സുരക്ഷിതരല്ല! കൊച്ചിയിൽ സംഭവിച്ചത്, ബംഗാളി യുവാവ് പിടിയിൽ...നിങ്ങളുടെ പെൺകുട്ടികളെ സൂക്ഷിക്കുക! അവർ സുരക്ഷിതരല്ല! കൊച്ചിയിൽ സംഭവിച്ചത്, ബംഗാളി യുവാവ് പിടിയിൽ...

ഒട്ടകത്തെ ഇടിച്ചിട്ട ലാൻഡ് ക്രൂയിസർ നിയന്ത്രണം വിട്ട് മറിഞ്ഞു; കണ്ണൂർ സ്വദേശിനിയായ പെൺകുട്ടി മരിച്ചുഒട്ടകത്തെ ഇടിച്ചിട്ട ലാൻഡ് ക്രൂയിസർ നിയന്ത്രണം വിട്ട് മറിഞ്ഞു; കണ്ണൂർ സ്വദേശിനിയായ പെൺകുട്ടി മരിച്ചു

പണമില്ലാത്തതിനാൽ ഇനി എന്തുചെയ്യുമെന്നറിയാതെ ഒഡീഷ സ്വദേശിയുടെ ഭാര്യയും കുഞ്ഞും ആശുപത്രിയിൽ കഴിയുകയാണ്. എറണാകുളം ജനറൽ ആശുപത്രിയിലാണ് ഒഡീഷ സ്വദേശിയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. പശ്ചിമ ബംഗാൾ സ്വദേശിയായ മുഹമ്മദലി എന്നയാളുടെ മൃതദേഹവും ആരും ഏറ്റെടുക്കാനില്ലാതെ മോർച്ചറിയിലുണ്ട്.

deadbody

കഴിഞ്ഞ അഞ്ച് ദിവസമായി രണ്ട് പേരുടെയും മൃതദേഹം ജനറൽ ആശുപത്രിയിലാണ്. കൊച്ചിയിൽ ജോലിക്കെത്തിയ മുഹമ്മദലി മരണപ്പെട്ട വിവരം നാട്ടിലുള്ളവരെ അറിയിച്ചെങ്കിലും ആരും ഇതുവരെ കേരളത്തിലെത്തിയിട്ടില്ല. പണമില്ലാത്തതിനാൽ മൃതദേഹം ബംഗാളിലേക്ക് കൊണ്ടുപോകാൻ കഴിയില്ലെന്നാണ് ഇവരുടെ ബന്ധുക്കളും അറിയിച്ചത്.

ആരു പോയാലും ദിലീപിനെ കാണാൻ വിനയൻ പോകില്ല! അതിനു കാരണവുമുണ്ട്! അവളുടെ വേദന....ആരു പോയാലും ദിലീപിനെ കാണാൻ വിനയൻ പോകില്ല! അതിനു കാരണവുമുണ്ട്! അവളുടെ വേദന....

ഇരുവരുടെയും മൃതദേഹങ്ങൾ അവരവരുടെ നാട്ടിലെത്തിക്കാൻ ആംബുലൻസിന് ഭീമമായ തുക നൽകേണ്ടി വരും. മൃതദേഹം നാട്ടിലെത്തിക്കാനായി ചില സന്നദ്ധ പ്രവർത്തകർ ജില്ലാ ഭരണകൂടത്തെ സമീപിച്ചെങ്കിലും, ആംബുലൻസിന് പണം നൽകാനാകില്ലെന്നായിരുന്നു ഭരണകൂടത്തിന്റെ നിലപാട്. സന്നദ്ധ സംഘടനകളുടെ സഹായത്താൽ
എങ്ങനെയെങ്കിലും മൃതദേഹം ഇരുവരുടെയും നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നുണ്ട്.

English summary
lack of money, migrant laborers dead body still in hospital mortuary.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X