മുദ്രപത്രങ്ങളുടെയും റവന്യൂ സ്റ്റാംപിന്റെയും ക്ഷാമം രൂക്ഷം; 50, 100 രൂപയ്ക്ക് പകരം 500 രൂപ മുദ്രപത്രം
കൊച്ചി: മുദ്രപത്രങ്ങളുടെയും റവന്യൂ സ്റ്റാംപിന്റെയും ക്ഷാമം രൂക്ഷമായി തുടരുന്നു. 50, 100 രൂപ മുദ്രപത്രങ്ങള്‍ കിട്ടാത്തതിനാല്‍ 500 രൂപയുടേതു വാങ്ങി ഉപയോഗിക്കേണ്ട ഗതികേടിലാണ് ആളുകള്‍. റവന്യു സ്റ്റാംപിനും കടുത്ത ക്ഷാമമാണ് നേരിടുന്നത്. എറണാകുളം ജില്ലയിലെ ഒട്ടുമിക്ക വെണ്ടര്‍മാരും 100, 50 രൂപയുടെ മുദ്രപത്രങ്ങള്‍ കിട്ടാനില്ലെന്നു പറയുന്നു. 200 രൂപയുടെ മുദ്രപത്രത്തിനു 10 രൂപയുടെ 10 മുദ്രപത്രങ്ങള്‍ നല്‍കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. എറണാകുളം ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നതു 50, 100 രൂപയുടെ മുദ്രപത്രങ്ങളാണ്. ഇവയ്ക്കു കടുത്ത ക്ഷാമം നേരിടുന്നതു മൂലം സാധാരണക്കാര്‍ ബുദ്ധിമുട്ടിലാണ്. മാസങ്ങളായി തുടരുന്ന സ്ഥിതി റിയല്‍ എസ്റ്റേറ്റ് മേഖലയെ രൂക്ഷമായി ബാധിച്ചിട്ടുണ്ട്.
നാസിക്കിലെ സെന്‍ട്രല്‍ സ്റ്റാംപ് ഡിപ്പോയിലാണ് മുദ്രപത്രങ്ങള്‍ അച്ചടിക്കുന്നത്. പഴയ 500, 1000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചതിനു ശേഷം നാസിക് പ്രസില്‍ മുദ്രപത്രങ്ങളുടെ അച്ചടി കുറഞ്ഞതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം. 10, 20, 500 രൂപയുടെ മുദ്രപത്രങ്ങള്‍ക്കു വലിയ ക്ഷാമമില്ലെന്ന് അധികൃതര്‍ പറയുന്നു. ക്ഷാമം രൂക്ഷമായതോടെ 10 രൂപയുടെ മുദ്രപത്രത്തിന്റെ വാല്യു 100 രൂപയായി ഉയര്‍ത്തി സര്‍ക്കാര്‍ ഉത്തരവിട്ടെങ്കിലും കാര്യമായ ഫലമുണ്ടായിട്ടില്ല. കുറഞ്ഞ മുദ്രപത്രങ്ങളുടെ വിതരണത്തില്‍ വെണ്ടര്‍മാര്‍ താല്പര്യം കാണിക്കുന്നില്ലെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. നാസിക്കിലെ ഡിപ്പോയില്‍ നിന്നു തിരുവനന്തപുരത്തെ സ്റ്റാംപ് ഡിപ്പോയില്‍ എത്തിക്കുന്ന മുദ്രപത്രങ്ങള്‍ ട്രഷറികള്‍ വഴിയാണു വെന്ഡര്മാര്ക്കു വിതരണം ചെയ്യുന്നത്. റവന്യു സ്റ്റാംപ് കിട്ടാത്തതിനാല്‍ പണ സംബന്ധമായ ഇടപാടുകള്‍ക്കും താളം തെറ്റി.

വെണ്ടര്‍മാര്‍ കൃത്രിമ ക്ഷാമം സൃഷ്ടിക്കുകയാണോ എന്നും സംശയം ഉയര്‍ന്നിട്ടുണ്ട്. ക്ഷാമം മുതലെടുത്തു 10, 20 രൂപയുടെ മുദ്രപത്രങ്ങള്‍ വിതരണം ചെയ്യാന്‍ ചില വെണ്ടര്‍മാര്‍ ശ്രമിക്കുന്നുണ്ട്. മറ്റു ചില വെണ്ടര്‍മാര്‍ മുദ്രപത്രങ്ങള്‍ മൊത്തമായി ബാങ്കുകള്‍ക്ക് നല്‍കും. ഇക്കാര്യം ട്രഷറി വകുപ്പ് പരിശോധിക്കുന്നുണ്ട്. നാസിക്കില്‍ മുദ്രപത്രങ്ങളുടെ അച്ചടി വീണ്ടും സജീവമായിട്ടുണ്ട്. തിരുവനന്തപുരം സ്റ്റാംപ് ഡിപ്പോ അധികൃതര്‍ വൈകാതെ നാസിക്കില്‍ എത്തി ആവശ്യത്തിനു മുദ്രപത്രങ്ങളും റവന്യു സ്റ്റാംപും ലഭ്യമാക്കാന്‍ നടപടിയെടുക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications