വനിതാ കോണ്‍സ്റ്റബിള്‍ സ്വയം വെടിവെച്ച് മരിച്ചു
മധുര: തമിഴ്‌നാട്ടില്‍ വനിതാ കോണ്‍സ്റ്റബിള്‍ സ്വയം വെടിവെച്ച് മരിച്ചു. കുടുംബ വഴക്കിനെ തുടര്‍ന്നാണ് വനിതാ കോണ്‍സ്റ്റബിള്‍ ഈ കടുംകൈ ചെയ്തത് എന്നാണ് റിപ്പോര്‍ട്ട്. തമിഴ്‌നാട്ടിലെ നഗുനാകുളം പോലീസ് സ്‌റ്റേഷനിലെ വനിതാ കോണ്‍സ്റ്റബിളായ കറുപ്പയ്യിയാണ് ആത്മഹത്യ ചെയ്തത്. ജോലിക്കിടെ തന്നെയായിരുന്നു ആത്മഹത്യ ചെയ്തത്.
ജോലിക്കിടെ രാത്രിയില്‍ കറുപ്പയ്യി സര്‍വ്വീസ് തോക്കുപയോഗിച്ച് തലയില്‍ വെടിവച്ച് മരിക്കുകയായിരുന്നു. ഭര്‍ത്താവുമായുള്ള മരണകാരണമെന്നാണ് പോലീസ് നിഗമനം. എന്നും കുടുംബവഴക്കുണ്ടെന്നാണ് അയല്‍വാസികള്‍ പറയുന്നത്. കഴിഞ്ഞ ദിവസവും ഇവര്‍ ഭര്‍ത്താവുമായി വഴക്കിട്ടിരുന്നതായി പോലീസും വ്യക്തമാക്കുന്നു.

കറുപ്പയ്യിയുടെ കല്ല്യാണം കഴിഞ്ഞിട്ട് ഏഴു വര്‍ഷം കഴിഞ്ഞു. പട്ടാളക്കാരനാണ് കറുപ്പയ്യിയുടെ ഭര്‍ത്താവ്. ഭര്‍ത്താവ് കുറച്ച് ദിവസങ്ങള്‍ക്കു മുന്‍പ് നാട്ടില്‍ തിരിച്ചെത്തിയിരുന്നു. എന്നാല്‍ അവധി കഴിഞ്ഞിട്ടും ഇയാള്‍ പോയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
വിവരം അന്വേഷിച്ചപ്പോള്‍ ഭര്‍ത്താവ് ജോലി ഉപേക്ഷിച്ചെന്നാണ് കറുപ്പയ്യി പറഞ്ഞത്. ഇതിനുശേഷം കറുപ്പയ്യി അസ്വസ്ഥയായിരുന്നു. ഭര്‍ത്താവ് നല്ല മദ്യപാനിയും ആയിരുന്നു. ഇതാകാം ഇവര്‍ തമ്മില്‍ എന്നും വഴക്കിടുന്നതെന്നും പോലീസ് പറയുന്നു.












Click it and Unblock the Notifications