മണ്ഡല കാലം അവസാനിക്കും മുൻപ് ശബരിമലയിൽ യുവതികളെത്തും! മലയാളികളുടെ സംഘം തയ്യാറെടുപ്പിൽ
തൃശൂര്‍: മണ്ഡലകാലം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുളളത്. തുലാമാസ പൂജകള്‍ക്കും ചിത്തിര ആട്ട വിശേഷത്തിനും നട തുറന്നപ്പോള്‍ സന്നിധാനം സംഘര്‍ഷ ഭരിതമായിരുന്നു. മണ്ഡലകാലത്തും കാര്യങ്ങള്‍ വ്യ്ത്യസ്തമല്ല.
കുറച്ച് നാള് കാര്യങ്ങള്‍ സമാധാനപരമായിരുന്നുവെങ്കിലും മല ചവിട്ടാന്‍ സ്ത്രീകള്‍ എത്തുന്നതോടെ ശബരിമല വീണ്ടും സംഘര്‍ഷഭരിതമായി. മല ചവിട്ടാന്‍ സാധിക്കാതെ മടങ്ങിയ മനിതി സംഘം വീണ്ടും എത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ ജനുവരിയില്‍ തന്നെ ശബരിമലയില്‍ എത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കേരളത്തിലെ ഒരു സംഘം യുവതികള്‍.

പിന്തിരിഞ്ഞ് മനിതി
മണ്ഡലകാലത്തിന്റെ തുടക്കത്തില്‍ സ്ത്രീ പ്രവേശനത്തിനുളള നീക്കങ്ങളൊന്നും ശബരിമലയില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ മണ്ഡല കാലത്തിന്റെ അവസാന ഘട്ടത്തിലാണ് മനിതി എന്ന സംഘടനയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ മല ചവിട്ടാനെത്തിയത്. പോലീസ് സംരക്ഷണയില്‍ മല കയറാന്‍ ശ്രമിച്ച ഇവര്‍ക്ക് പ്രതിഷേധം കാരണം പിന്തിരിയേണ്ടതായി വന്നു.

ജനുവരിയിൽ പുതിയ സംഘം
എന്നാല്‍ മണ്ഡല കാലം കഴിയുന്നതിന് മുന്‍പ് തന്നെ ശബരിമല ചവിട്ടാനുറപ്പിച്ചിരിക്കുകയാണ് ഒരു സംഘം യുവതികള്‍. മനിതി സംഘം പരാജയപ്പെട്ടെ സാഹചര്യത്തില്‍ കൂടുതല്‍ തയ്യാറെടുപ്പുകളോടെ ജനുവരിയില്‍ മല ചവിട്ടാനാണ് യുവതികളുടെ സംഘത്തിന്റെ തീരുമാനം. പുരുഷന്മാരും ഈ സംഘത്തിനൊപ്പം ശബരിമലയിലേക്കുണ്ടാകും.

ജനാധിപത്യ കേരളം ശബരിമലയിലേക്ക്
ജനാധിപത്യ കേരളം ശബരിമലയിലേക്ക് എന്ന കൂട്ടായ്മയുടെ നേതൃത്വത്തിലാണ് സ്ത്രീകള്‍ ശബരിമലയിലേക്ക് എത്തുക. മനിതി സംഘത്തോടുളള പോലീസ് നിലപാട് കണക്കിലെടുത്ത് പോലീസ് സഹായം തേടാതെയാവും ഇവര്‍ ശബരിമലയിലെത്തുക എന്നാണ് റിപ്പോര്‍ട്ട്. മനിതിയെ പോലീസ് പ്രതിഷേധക്കാര്‍ക്ക് മുന്നിലെറിഞ്ഞ് കൊടുത്തു എന്നാണ് ഇവര്‍ ആരോപിക്കുന്നത്.

പോലീസ് ചതിച്ചു
പുലര്‍ച്ചെ മൂന്ന് മണിക്ക് എത്തിയ മനിതി സംഘത്തെ അപ്പോള്‍ മല ചവിട്ടിക്കാതെ പ്രതിഷേധക്കാര്‍ സംഘടിക്കും വരെ പോലീസ് കാത്ത് നില്‍ക്കുകയായിരുന്നു എന്നാണ് ആരോപണം. ഡിസംബര്‍ 23ന് മനിതി സംഘത്തോടൊപ്പം ചേര്‍ന്ന് മല ചവിട്ടാന്‍ ആയിരുന്നു ഇവര്‍ പദ്ധതിയിട്ടത്. എന്നാല്‍ മധുരയില്‍ വെച്ച് മനിതി സംഘത്തെ പോലീസ് ഏറ്റെടുക്കുകയായിരുന്നു.

ശ്രമങ്ങൾ പരാജയം
പിന്നീടങ്ങോട്ട് മനിതിയുടെ യാത്രാവഴികള്‍ നിശ്ചയിച്ചത് പോലീസ് ആയിരുന്നു. ഇതോടെ മനിതിക്കൊപ്പം ചേരാനുളള ശ്രമം നടന്നില്ല. മനിതി സംഘത്തോട് ഫോണില്‍ ബന്ധപ്പെടാന്‍ അടക്കം നടത്തിയ ശ്രമങ്ങള്‍ വിജയിച്ചില്ല. ഇതിന് പിന്നാലെയാണ് ജനാധിപത്യ കേരളം ശബരിമലയിലേക്ക് കൂട്ടായ്മയിലെ അംഗങ്ങളായ കനകദുര്‍ഗയും ബിന്ദുവും മല കയറാനെത്തിയത്. എന്നാല്‍ ആ ശ്രമവും പരാജയപ്പെടുകയായിരുന്നു.

മുഖ്യമന്ത്രിയെ കാണാൻ മനിതി
അതിനിടെ മനിതി സംഘവും വീണ്ടും ശബരിമലയിലേക്ക് എത്താനുളള തയ്യാറെടുപ്പുകളിലാണ്. മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് സംസാരിക്കാനാണ് മനിതി അംഗങ്ങള്‍ ശ്രമം നടത്തുന്നത്. ഡിസംബര്‍ 24ന് പിണറായിയെ കാണാന്‍ ശ്രമിച്ചിരുന്നുവെങ്കിലും നടന്നിരുന്നില്ല. മുഖ്യമന്ത്രിക്ക് മനിതി മെയില്‍ അയച്ചിട്ടുണ്ട്. ജനുവരി 19ന് മുന്‍പ് വീണ്ടും ശബരിമലയിലേക്ക് എത്തുമെന്ന് മനിതി ഉറപ്പ് പറയുന്നു.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications