Get Updates
Get notified of breaking news, exclusive insights, and must-see stories!

വീട്ടില്‍ കയറി ഗർഭിണിയെ മർദ്ദിച്ച കേസ്; സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ അറസ്റ്റില്‍

കോടഞ്ചേരി: വെളംകോട് ലക്ഷം വീട് കോളനിയിൽ വീട്ടിൽ കയറി ഗർഭിണിയായ യുവതിയെയും കുടുംബത്തെയും ആക്രമിച്ചകേസിൽ പ്രദേശിക സിപിഎം നേതാവ് ഉള്‍പ്പെടെ മുഴുവൻ പ്രതികളെയും ഒടുവില്‍ പൊലീസ് അറസ്റ്റു ചെയ്തു. ലക്ഷം വീട് കോളനിയിലെ തേനാംകുഴിയിൽ സിബി ചാക്കോ, ഭാര്യ നാലരമാസം ഗർഭിണിയായ ജോസ്‌ന, ഇവരുടെ മൂന്ന് മക്കള്‍ എന്നിവരെ വീട്ടിൽ കയറി ആക്രമിച്ചു പരിക്കേല്പിച്ചതിനാണ് പ്രതികളെ അറസ്റ് ചെയ്തത്. ആക്രമണത്തെ തുടര്‍ന്ന് ജോസ്‌നയുടെ നാലരമാസം വളർച്ചയായ ഗർഭസ്ഥശിശു രക്തസ്രാവത്താല്‍ മെഡിക്കൽ കോളേജിൽവച്ച്‌ നഷ്ടപ്പെട്ടിരുന്നു.

പ്രതികളെ പിടികൂടുന്നതില്‍ പൊലീസ് കാണിക്കുന്ന അലംഭാവത്തില്‍ പ്രതിഷേധിത്ത് കുടുംബം പൊലീസ് സ്റ്റേഷനു മുന്നില്‍ ധര്‍ണ നടത്തിവരുകയായിരുന്നു. സിപിഎം-പൊലീസ് കൂട്ടുകെട്ടാണ് അറസ്റ്റു വൈകിപ്പിച്ചത് എന്നാണ് കുടുംബത്തിന്റെ ആരോപണം. സി.പി.എം കല്ലന്ത്രമേട് ബ്രാഞ്ച് സെക്രെട്ടറി തമ്പി തെറ്റാലിൽ (51),വടക്കേടത്തു രഞ്ജിത്(35),പുത്തൻകണ്ടത്തിൽ ജോയി മാർക്കോസ് (40),മലാംപറമ്പിൽ സെയ്തലവി(40),നക്ളികാട്ടുകുഴിയിൽ സരസു(60),വലിയപറമ്പിൽ ബിനോയി (38) എന്നിവരാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്.

couples

കോടഞ്ചേരി എസ്.ഐ കെ.ടി ശ്രീനിവാസൻറെ നേതൃത്വത്തിലുള്ള പോലീസ് സംഘം വെളംകോട് നിന്നാണ് ഇവരെ പിടികൂടിയത് . താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മറ്റൊരു പ്രതിയായ പ്രജീഷ് ഗോപാലനെ നേരത്തെ അറസ്റ് ചെയ്തിരുന്നു. പ്രതികൾ അറസ്റ്റിലായതോടെ സിബിയും കുടുംബവും കോടഞ്ചേരി പോലീസ് സ്റ്റേഷനു മുൻപിൽ നടത്തിവന്ന ധർണ അവസാനിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+