കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലേറിയ ബാധിച്ച് കുതിരവട്ടത്ത് കിടപ്പിലായി; ഒടുവില്‍ ഫൈമിതയെത്തേടി കുടുംബമെത്തി

Google Oneindia Malayalam News

കോഴിക്കോട്: മലേറിയ ബാധിതയായ യുവതിയെ കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്ന് സ്വദേശമായ മുംബൈയിലേക്ക് കൊണ്ടുപോയി. ശനിയാഴ്ച വൈകിട്ട് മംഗള എക്‌സ്പ്രസിലാണ് മലാട് വൈസ്റ്റ് സ്വദേശിയായ ഫൈമിതയെ (28) ബന്ധുക്കള്‍ നാട്ടിലേക്ക് കൊണ്ടുപോയത്.
കഴിഞ്ഞ വര്‍ഷം അവസാനം കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ അലഞ്ഞുതിരിഞ്ഞുനടന്ന യുവതിയെ റെയില്‍വേ പോലീസും നാട്ടുവകാരും ചേര്‍ന്നാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്.

മാസങ്ങള്‍ നീണ്ട ചികിത്സക്ക് ശേഷം യുവതി മാനസികാരോഗ്യം വീണ്ടെടുത്തെങ്കിലും ബന്ധുക്കളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കുവാന്‍ സാധിച്ചിരുന്നില്ല. മഹാരാഷ്ട്രയിലെ മുംബൈയിലാണ് വീടെന്നറിഞ്ഞ് ഇംഹാന്‍സ് അധികൃതര്‍ ബന്ധപ്പെട്ടെങ്കിലും ബന്ധുക്കളുടെ ഭാഗത്ത് നിന്ന് കാര്യമായ പ്രതികരണമുണ്ടായിരുന്നില്ല.

news

ഇതിനിടെയാണ് യുവതിക്ക് മലേറിയ പിടിപെട്ടത്. ദിവസങ്ങളോളം ഇംഹാന്‍സ് തയ്യാറാക്കിയ പ്രത്യേക ഐസൊലേഷന്‍ വാര്‍ഡില്‍ യുവതി ചികിത്സയിലായിരുന്നു. ഇതിനിടക്ക് മുംബൈയിലെത്തിയ കംപാഷനേറ്റീവ് കോഴിക്കോടിന്റെ പ്രവര്‍ത്തകനായ സുഭാഷ് ചന്ദ്രബോസ് യുവതിയുടെ ബന്ധുക്കളെ കണ്ടെത്തുകയും യുവതിയുടെ ഇപ്പോഴത്തെ അവസ്ഥ പറഞ്ഞു മനസ്സിലാക്കുകയും ചെയ്തു. ഇതെതുടര്‍ന്ന് ഭര്‍ത്താവ് ആലം ഷെയ്ക്ക്, സഹോദരന്‍ അബ്ദുല്‍ കലാം എന്നിവര്‍ കഴിഞ്ഞ ദിവസം കോഴിക്കോട്ടെത്തുകയായിരുന്നു. മുംബൈയിലെ ഡി.എം.ഒ.യുമായി ബന്ധപ്പെട്ട് യുവതിക്ക് തുടര്‍ചികിത്സ ഉറപ്പാക്കിയ ശേഷമാണ് ഇംഹാന്‍സ് അധികൃതര്‍ ഇപ്പോള്‍ ഫൈമിതയെ വീട്ടിലേക്ക് തിരിച്ചയക്കുന്നത്. അവിടെ എത്തിയ ഉടനെ തുടര്‍ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കും. രണ്ട് കുട്ടികളുടെ മാതാവ് കൂടിയാണ് ഇവര്‍.

English summary
Lady admitted in kuthiravattam was suffering from malaria and she was taken to her house
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X