കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീട്ടില്‍ അനാശാസ്യം;അമ്മയും പെണ്‍മക്കളും പിടിയില്‍

  • By Aswathi
Google Oneindia Malayalam News

Flesh trade
ആലപ്പുഴ: അമ്മയും രണ്ട് മക്കളും ചേര്‍ന്ന് നടത്തിയ ആനാശാസ്യ കേന്ദ്രത്തില്‍ പൊലീസ് നടത്തിയ റെയിഡില്‍ മൂവരെയുമടക്കം 11 സ്ത്രീകളെയും രണ്ട് പുരഷന്മാരെയും അറസ്റ്റ് ചെയ്തു. പിടിയിലായ സ്ത്രീകളെല്ലാം വിവാഹിതരും ഭര്‍ത്താക്കന്മാര്‍ വിദേശത്തുള്ളവരുമാണെന്ന് പൊലീസ് പറഞ്ഞു. ഇടപാടിനെത്തിയവരാണ് അറസ്റ്റിലായ രണ്ട് പുരുഷന്മാര്‍.

ആലപ്പുഴ മന്നാര്‍ കാരാഴ്മയില്‍ പണിക്കശ്ശേരി ചെല്ലമ്മ, മക്കള്‍ വിജയലക്ഷ്മി, വിധുബാല എന്നിവരെ കൂടാതെ പത്തനംത്തിട്ട സ്വദേശി നിഷ, ചെങ്ങന്നൂര്‍ സ്വദേശി സിന്ധു, വയനാട് സ്വദേശി പുഷ്പ, കോന്നി സ്വദേശി മഞ്ജു തുടങ്ങിയവരാണ് അറസ്റ്റിലായത്. ഇടപാടിനെത്തിയ മന്നാര്‍ സ്വദേശി പ്രസാദിനെയും കായംകുളം സ്വദേശി അനസിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചെല്ലമ്മയുടെ ഇളയമകള്‍ വിധുബാലയുടെ 11ഉം എട്ടും വയസ്സുള്ള രണ്ട് പെണ്‍മക്കളും ഈ വീട്ടില്‍ തന്നെയാണ് താമസിച്ചിരുന്നത്.

ചെല്ലമ്മയുടെ വീട് കേന്ദ്രീകരിച്ച് അനാശാസ്യപ്രവര്‍ത്തനം നടക്കുന്നുണ്ടെന്ന് പൊലീസിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. തുടര്‍ന്ന് പൊലീസ് വീട് നിരീക്ഷിച്ചുവരികയായിരുന്നു. ചെല്ലമ്മ സ്വന്തം വീട്ടിലൊരുക്കിയ ഫൈവ് സ്റ്റാര്‍ സൗകര്യമുള്ള അഞ്ച് മുറികളിലാണ് ഇടപാടുകള്‍ നടന്നിരുന്നത്. ഇടപാടുകാരെന്ന് വ്യാജേന ഫോണില്‍ ഇവരുമായി ബന്ധപ്പെട്ട് കരാറുറപ്പിച്ച് എത്തിയ പൊലീസ് വീടുവളഞ്ഞ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ആളുകള്‍ വന്നുപോകുന്നതിനെ തുടര്‍ന്ന് നാട്ടുകാരാണ് പൊലീസില്‍ പരാതിപ്പെട്ടത്. അമ്മയും മക്കളും ആവശ്യക്കാര്‍ക്ക് പുറത്തുനിന്ന് സ്ത്രീകള എത്തിച്ചുകൊടുക്കുകയും ചെയ്തിരുന്നു. ഭര്‍ത്തക്കന്മാര്‍ വിദേശത്തുള്ള സ്ത്രീകളാണ് ഇടപാടുകള്‍ക്ക് എത്തിയിരുന്നത്. ആയിരം മുതല്‍ പതിനായിരം രൂപവരെ ഇവര്‍ പ്രതിഫലമായി ഈടാക്കുന്നു. റെയിഡില്‍ 61,000 രൂപയും നിരവധി സിംകാര്‍ഡുകളും പതിനായിരങ്ങള്‍ വിലയുള്ള സൗന്ദര്യവര്‍ധക വസ്ത്തുക്കളും ഉത്തേജകമരുന്നുകളും പിടിച്ചെടുത്തു.

English summary
Lady and her two daughters arrested for immoral traffic in Alappuzha.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X