കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാനലുകാർ ചോദിച്ചപ്പോൾ പറഞ്ഞതാണ്... മാപ്പ്... പിണറായിലെ അധിക്ഷേപിച്ച സ്ത്രീ മാപ്പ് പറഞ്ഞു!!!

Google Oneindia Malayalam News

Recommended Video

cmsvideo
പിണറായിയെ അധിക്ഷേപിച്ച സ്ത്രീ മാപ്പ് പറഞ്ഞു | Oneindia Malayalam

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കോടതി വിധിയിൽ വൻ പ്രതിഷേധമാണ് കേരളത്തിൽ അരങ്ങേറുന്നത്. അതിനിടെ ശബരിമല സ്ത്രീ പ്രവേശന വിധിയില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം വിശ്വാസികള്‍ നടത്തിയ സമരത്തിനിടയില്‍ മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിച്ച് സ്ത്രീ മുന്നോട്ട് വന്നിരുന്നു. സ്ത്രീക്കെതിരെ ആറന്മുള പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. പിന്നാലെ മാപ്പപേക്ഷയുമായി സ്ത്രീ രംഗത്തെത്തി.

<strong>എൻഎസ്എസ് കോപ്പു കൂട്ടുന്നത് കലാപത്തിന്; സവർണ്ണരെ കൈവിട്ട് സഹായിച്ചതിന്റെ ഫലം സർക്കാർ അനുഭവിക്കുന്നു</strong>എൻഎസ്എസ് കോപ്പു കൂട്ടുന്നത് കലാപത്തിന്; സവർണ്ണരെ കൈവിട്ട് സഹായിച്ചതിന്റെ ഫലം സർക്കാർ അനുഭവിക്കുന്നു

അധിക്ഷേപത്തെ തുടര്‍ന്ന് കടുത്ത വിമര്‍ശനങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നത്.ശബരിമല വിധിയ്‌ക്കെതിരെ നടക്കുന്നത് സവര്‍ണ സമരമാണെന്ന രീതിയില്‍ വിമര്‍ശനം ശക്തമായ സാഹചര്യത്തിലാണ് അധിക്ഷേപിച്ച സ്ത്രീതന്നെ മാപ്പപേക്ഷയുമായി രംഗത്തെത്തിയത്.

ഈ അമ്മയോട് ക്ഷമിക്കണം....

ഈ അമ്മയോട് ക്ഷമിക്കണം....

ചാനലുകൾ എന്നോട് എന്തെങ്കിലും പറയാൻ പറഞ്ഞപ്പോഴാണ് അങ്ങിനെ പറഞ്ഞതെന്നാണ് സ്ത്രീ വീഡിയോയിലൂടെ പറയുന്നത്. ഈഴവരെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ല. അങ്ങിനെ തോന്നിയെങ്കില്‍ ഞാന്‍ മാപ്പു ചോദിക്കുന്നു. ഈ അമ്മയോട് ക്ഷമിക്കണം എന്ന് പറഞ്ഞാണ് വീഡിയോ അവസാനിപ്പിക്കുന്നത്.

കേസിന് പിന്നാലെ മാപ്പപേക്ഷ

കേസിന് പിന്നാലെ മാപ്പപേക്ഷ


ഇതിനിടെ മുഖ്യമന്ത്രിയെ ജാതിപ്പേര് വിളിക്കുകയും ചീത്ത പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്തതിന് സ്ത്രീക്കെതിരെ ആറന്മുള പോലീസ് കേസെടുത്തിരുന്നു. കോഴഞ്ചേരി ചെറുകോല്‍ വടക്കേ പാരൂര്‍ വീട്ടില്‍ ശിവന്‍പിള്ളയുടെ ഭാര്യ മണിയമ്മയ്‌ക്കെതിരെയാണ് കേസെടുത്തത്. പിണറായി വിജയന്‍ ജന്മം കൊണ്ട് ഈഴവ ജാതിക്കാരനാണ്. തെക്കന്‍ മേഖലയില്‍ ഇഴവരെ ചോകോന്‍ എന്ന് വിളിക്കാറുണ്ടായിരുന്നു. ഈവാക്ക് ചേര്‍ത്താണ് പിണറായിയെ ഇവര്‍ തെറിവിളിച്ചത്.

വിധി നിരാശാജനകം

വിധി നിരാശാജനകം

അതേസമയം ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ മലക്കം മറിഞ്ഞ് എസ്എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തി. സര്‍ക്കാരിനൊപ്പം നില്‍ക്കേണ്ട ബാധ്യത എസ്എന്‍ഡിപിക്ക് ഇല്ല. സുപ്രീം കോടതി വിധി നിരാശാജനകമാണ്. വിധി സമൂഹത്തില്‍ വേര്‍തിരിവ് സൃഷ്ടിക്കുന്നതാണ്. വിധി മറികടക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിയമനിര്‍മാണം നടത്തണമെന്ന പ്രസ്താവനയുമായാണ് വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തിയത്.

സമരത്തിൽ പങ്കെടുക്കുന്നത് തടയില്ല


യോഗം പ്രവര്‍ത്തകര്‍ ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരായ പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നതിന് വിലക്കില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ആചാരസംരക്ഷണത്തിന് രാഷ്ട്രീയപാര്‍ട്ടിക്കൊപ്പം വിശ്വാസികള്‍ നില്‍ക്കുന്നതില്‍ തെറ്റില്ലെന്നും അദേഹം പറഞ്ഞു. ഇപ്പോള്‍ നടക്കുന്ന സമരം നാഥനില്ലാത്തതാണ്. വിശ്വാസത്തിന്റെ കാര്യത്തില്‍ എസ്എന്‍ഡിപി ഭക്തര്‍ക്കൊപ്പമാണെന്നും സര്‍ക്കാരിനൊപ്പമല്ലെന്നുമാണ് അദ്ദേഹം ഇപ്പോൾ വ്യക്തമാക്കിയത്. എന്ത് വിധി വന്നാലും ഈഴവ സമുദായത്തില്‍പ്പെട്ട സ്ത്രീകള്‍ ശബരിമലയില്‍ പോകില്ല, അതുകൊണ്ട് തന്നെ ഈ വിധി അപ്രസക്തമാണ്. എല്ലാ ഹിന്ദുസംഘടനകളുമായി കൂടിയാലോചിച്ച ശേഷം വിധിക്കെതിരായുള്ള പ്രതിഷേധം നടത്തിയിരുന്നെങ്കില്‍ എസ്എന്‍ഡിപിയും ഒത്തുചേരുമായിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.

English summary
Lady apolagised to public for religious abuse
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X