Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാങ്ക് കവര്‍ച്ചാശ്രമത്തിനിടെ യുവതി പിടിയില്‍

ഗുരുവായൂര്‍: ഗുരുവായൂരില്‍ ബാങ്ക് കവര്‍ച്ചാശ്രമത്തിനിടെ യുവതി പോലീസ് പിടിയിലായി. ചമ്മണ്ണൂര്‍ മനയേടത്ത് ഹരിത (18)യാണ് പോലീസ് പിടിയിലായത്. ചൊവ്വല്ലൂര്‍പ്പടി റോളക്‌സ് ബില്‍ഡിങ്ങിലുള്ള തൈക്കാട് സര്‍വീസ് സഹകരണ ബാങ്കാണ് യുവതി കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ചത്.

ബുധനാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. ബാങ്കിന്റെ വരാന്തയുടെ ഇരുമ്പ് വാതിലിന്റെ പൂട്ട് യുവതി ഹാക്‌സോബ്ലേഡുപയോഗിച്ച് അറുത്ത് മാറ്റാന്‍ ശ്രമിക്കുകയായിരുന്നു. തൊട്ടടുത്ത മുറിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരന്‍ ശബ്ദംകേട്ട് പോലീസില്‍ വിവരമറിയിച്ചു. ഉടന്‍തന്നെ പോലീസ് സംഭവസ്ഥലത്തെത്തിയെങ്കിലും ജീപ്പിന്റെ ശബ്ദംകേട്ട് യുവതി താഴേക്ക് ഇറങ്ങിയോടി രക്ഷപ്പെട്ടു. ഓട്ടത്തിനിടയില്‍ വീണുപോയ മൊബൈല്‍ഫോണെടുക്കാന്‍ തിരിച്ചെത്തിയ ഇവരെ പോലീസ് പിടികൂടി.

arrest-6001.jpg -Properties

ലോക്കറുകളടക്കമുള്ള ബലമേറിയ പൂട്ടുകള്‍ തകര്‍ക്കാനുള്ള ആയുധങ്ങള്‍ പോലീസ് ഇവരില്‍ നിന്ന് കണ്ടെടുത്തു. രാത്രിയില്‍ ഒറ്റയ്ക്ക് സൈക്കിളിലാണ് യുവതി ബാങ്ക് പരിസരത്തെത്തിയത്. ബാങ്കിന് താഴെ വച്ചിരുന്ന സൈക്കിളും പോലീസ് കസ്റ്റഡിയിലെടുത്തു.

മാസങ്ങള്‍ക്കുമുന്‍പ് ചൊവ്വല്ലൂര്‍പ്പടിയിലുള്ള മൊബൈല്‍ഷോപ്പ് കുത്തിത്തുറന്ന് പണവും സാധനങ്ങളും മോഷ്ടിച്ചിരുന്നു. പക്ഷെ അന്ന് ഷോപ്പിനുമുന്നിലുള്ള നിരീക്ഷണ ക്യാമറകളില്‍ യുവതിയുടെ ദൃശ്യം പതിഞ്ഞിരുന്നെങ്കിലും വ്യക്തമല്ലാത്തതിനാല്‍ ഇവരെ കണ്ടെത്താനായില്ല. മൊബൈല്‍ഷോപ്പില്‍ കവര്‍ച്ച നടത്തിയത് താനാണെന്ന് യുവതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+