16കാരനെ 30കാരി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

ഓയൂരിനടുത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച മുപ്പത്കാരിയെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. പീഡനത്തിരിയായ പതിനാറ് കാരന്റെ ബന്ധുകൂടെയായ ബിജിയെന്ന ലിസിയെയാണ് തട്ടിക്കൊണ്ടു പോകല്‍, കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം എന്നീ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്തത്.
വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ് ബിജി. ഭര്‍ത്താവ് ഗള്‍ഫിലാണ്. സെപ്തംബര്‍ 24ന് ബിജിയെയും പതിനാറുകാരനെയും കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നതു. തുടര്‍ന്ന് മുംബൈയില്‍ നിന്നാണ് ഇരുവരെയും പൊലീസ് പിടികൂടിയത്.
കുട്ടിയെ കൗണ്‍സിലിങ്ങിന് ശേഷം മാതാപിതാക്കള്‍ക്കൊപ്പം അയക്കുമെന്ന് പൊലീസ് അറയിച്ചു. പുനലൂര്‍ കോടതിയില്‍ ഹാജരാക്കിയ ബിജിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.












Click it and Unblock the Notifications